EntreprenuershipSuccess Story

സാവിയോ സക്കറിയ; വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശം

പുതിയ ലോകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് മാത്രമല്ല, ആത്മവിശ്വാസവും ആഗോള അവസരങ്ങളും നല്‍കുന്നു. വിദേശ വിദ്യാഭ്യാസം കരിയര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ജീവിതത്തിലേക്ക് പുതിയ കാഴ്ചപ്പാടുകളും സാംസ്‌കാരിക സമ്പന്നതയും ചേര്‍ക്കുകയും ചെയ്യുന്നു. ഈ മാറ്റം സാധ്യമാക്കുന്നതിന് ശരിയായ മാര്‍ഗനിര്‍ദ്ദേശവും കൃത്യമായ പദ്ധതിയും അത്യാവശ്യമാണ്. ഇത്തരം പ്രതിഭകളെ സൃഷ്ടിക്കാനും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും ജീവിതം സമര്‍പ്പിച്ച ഒരു അധ്യാപകനെ പരിചയപ്പെടാം…

എണ്ണമറ്റ വാഗ്ദാനങ്ങളും ഏജന്‍സികളും നിറഞ്ഞ ഈ മേഖലയില്‍, ‘സാവിയോ’ വിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വമായ ഒന്ന് വാഗ്ദാനം ചെയ്യുന്നു; യഥാര്‍ത്ഥ മാര്‍ഗനിര്‍ദ്ദേശം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുതാര്യവും സമ്മര്‍ദ രഹിതവുമായ ഒരു അനുഭവം നല്‍കുക എന്നതാണ് സാവിയോയുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാവിയോക്ക്, ഇതൊരു ബിസിനസ് മാത്രമല്ല, മറിച്ച് ഒരു സേവനമാണ്.

ഒരു എന്‍ജിനീയറിങ് ‘ഡ്രോപ്പൗട്ടി’ല്‍ നിന്ന് ബിബിഎ ബിരുദവും തുടര്‍ന്ന് MAT All India ടോപ്പറാകുകയും (2015 ല്‍ 800 ല്‍ 800), പല തവണ IIM അഡ്മിഷന്‍ നേടുകയും ചെയ്ത സാവിയോ, തന്റെ സ്വന്തം കരിയര്‍ വളര്‍ച്ചയെക്കാള്‍ പ്രാധാന്യം നല്‍കിയത് മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് വഴിതെളിയിക്കാനായിരുന്നു. ബിബിഎക്ക് ശേഷം എല്ലാവരെയും പോലെ എംബിഎ സ്വപ്‌നങ്ങളുമായി, CAT പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ തന്നെ, മറ്റ് കുട്ടികള്‍ക്ക് സാവിയോ കോച്ചിംഗ് നല്‍കുന്നുണ്ടായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നിട്ടും, IIMലേക്ക് പല തവണ അഡ്മിഷന്‍ ലഭിച്ചപ്പോഴും തന്റെ വിദ്യാര്‍ത്ഥികളെ ഉപേഷിക്കാന്‍ സാവിയോക്ക് മനസ്സ് വന്നില്ല. ”എന്റെ യൗവനത്തില്‍ ലഭിക്കാതിരുന്ന ഒരു മെന്ററുടെ അഭാവമാണ് ഇന്ന് ഞാന്‍ മറ്റുള്ളവര്‍ക്ക് അതായി മാറാന്‍ പ്രേരണയായത്”, സാവിയോ പറയുന്നു.
സാവിയോയുടെ ഏജന്‍സി, വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണയായി യാതൊരു സര്‍വീസ് ഫീസും ഈടാക്കുന്നില്ല (യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന കമ്മീഷന്‍ മാത്രം). എന്നാല്‍ ജര്‍മ്മനി, നോര്‍വേ പോലുള്ള സൗജന്യ വിദ്യാഭ്യാസ രാജ്യങ്ങളില്‍ അഡ്മിഷന് ഒരു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു. ഇതുപോലും വിദ്യാര്‍ഥികളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് നിശ്ചയിക്കുന്നത്. ”ഞങ്ങളുടെ ലാഭം വിദ്യാര്‍ത്ഥികളുടെ വിജയത്തിന്റെ സന്തോഷമാണ്”, അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും നേരിട്ടുള്ള ആശയവിനിമയം, അവരെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കല്‍, പതിവ് അപ്‌ഡേറ്റുകള്‍ക്കായി രക്ഷിതാക്കളും കുട്ടികളുമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഇവ അദ്ദേഹത്തിന്റെ ഏജന്‍സിയെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ട് തന്നെ മിന്നുന്ന മാര്‍ക്കറ്റിംഗിലല്ല, മറിച്ച് വിദ്യാര്‍ത്ഥികളിലൂടെയുള്ള ‘മൗത്ത് പബ്ലിസിറ്റി’യാണ് അദ്ദേഹത്തിന്റെ വിജയം.
ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലെ കോച്ചിംഗ് സെന്ററുകളിലും കോളേജുകളിലും പഠിപ്പിച്ച അനുഭവവും, എറണാകുളം രാജഗിരി കോളേജ്, ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജ്, ചെന്നൈ മറൈന്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി ദക്ഷിണേന്ത്യയില്‍ ഉടനീളം ‘ബെസ്റ്റ് മാനേജര്‍’ കോമ്പറ്റീഷനുകളില്‍ ജഡ്ജായി പ്രവര്‍ത്തിച്ച അറിവ് ഇവയെല്ലാം സാവിയോയുടെ അബ്രോഡ് സ്റ്റഡീസ് ഏജന്‍സിയെ വിശ്വാസയോഗ്യമാക്കി മാറ്റിയിരിക്കുന്നു.

ഇപ്പോള്‍ വിജയരഥത്തില്‍ ജൈത്രയാത്ര തുടരുന്ന അദ്ദേഹത്തിന്റെ യാത്ര പക്ഷേ എളുപ്പമുള്ളതായിരുന്നില്ല. 2019 ഏപ്രിലില്‍ തന്റെ ജന്മദിനത്തില്‍ ആരംഭിച്ച കോച്ചിംഗ് സെന്റര്‍ കോവിഡ്19 കാരണം അടച്ചുപൂട്ടിയതിനുശേഷവും സാവിയോ തളര്‍ന്നില്ല. അദ്ദേഹം സ്വകാര്യ കോളേജുകളില്‍ ജോലി ചെയ്യുകയും ഒടുവില്‍ 2022 ഏപ്രിലില്‍ മറ്റൊരു ജന്മദിനത്തില്‍ തന്റെ വിദേശ വിദ്യാഭ്യാസ ഏജന്‍സി ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിലൂടെ അവരുടെ കരിയര്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചിരിക്കുന്നു.

ഒരു യാത്രാപ്രേമിയായ സാവിയോ ഭാവിയില്‍ ഒരു ട്രാവല്‍ ഏജന്‍സി ഫ്രാഞ്ചൈസി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍, ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ പൂര്‍ണ ശേഷിയില്‍ എത്താന്‍ സഹായിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ; കാരണം അവരുടെ വിജയവും അദ്ദേഹത്തിന്റെ വിജയമാണ് !

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button