EntreprenuershipSuccess Story

മികച്ച ആഗോള ടെക് സംരംഭമായി വളരാന്‍ കേരളത്തില്‍നിന്നൊരു IT കമ്പനി; ‘WOODENCLOUDS’

സഹ്യന്‍ ആര്‍

എ ഐ ഡെവലപ്പേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്ത സ്‌കില്ലുകള്‍ ഉള്ള പ്രൊഫഷണലുകളെ കോര്‍ത്തിണക്കുന്ന ഒരു ‘ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ്’ നെറ്റ്‌വര്‍ക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത് വെറുമൊരു ചിന്തയല്ല, ‘WOODENCLOUDS CONNECT’ എന്ന പേരില്‍ കേരളത്തിലെ അതിവേഗം വളരുന്ന ഐടി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ‘WOODENCLOUDS’ നടപ്പിലാക്കാന്‍ പോകുന്ന മിഷനാണ്!

ടെക് ലോകം അടക്കിവാഴുന്ന ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗുമൊക്കെ വന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത് ചെറിയ സ്റ്റാര്‍ട്ടപ്പ് ശ്രമങ്ങളില്‍ നിന്നുമാണ്. ആഗോള ടെക് ഭീമന്‍മാരുടെ നിരയിലേക്ക് സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്താനുള്ള വിഷനും കഴിവും നമ്മുടെ യുവ സംരംഭകര്‍ക്ക് ഉണ്ടെന്നതിന് മികച്ച ഉദാഹരണമാണ് നൂതന സംരംഭ ആശയവുമായി മുന്നേറുന്ന WoodenClouds. ഇടുക്കി വാഗമണ്‍ സ്വദേശിയായ അനൂജ് റെജി എന്ന ടെക് എന്തൂസിയാസ്റ്റ് തന്റെ സുഹൃത്തായ ജസ്റ്റിനൊപ്പം ചേര്‍ന്ന് ബിസിനസ്സിനോടുള്ള പാഷനുമായി, കട്ടപ്പനയില്‍ 1500 രൂപ വാടകയില്‍ ഒരു കൊച്ചു ഓഫീസ് മുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച WoodenClouds ഇന്ന് ലോകത്തിലെ ‘ടോപ്പ് ടെക് സംരംഭം’ എന്ന മിഷനിലേക്ക് കുതിക്കുകയാണ്.

പ്രോഗ്രാമിങിനോടും കോഡിങ്ങിനോടുമൊക്കെയുള്ള താല്പര്യമാണ് അനൂജിനെ ടെക്‌നോളജിയുടെ പാതയില്‍ സംരംഭകരാകാന്‍ പ്രേരിപ്പിച്ചത്. 2020 ല്‍ ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് വെബ് ഡെവലപ്‌മെന്റ്്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഒരു ഐടി സംരംഭമെന്ന നിലയ്ക്ക് WoodenClouds ആരംരംഭിക്കുന്നത്. കോവിഡ് സമയത്തെ പ്രതിസന്ധികള്‍ മൂലം താല്‍ക്കാലികമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും പിന്നീട് ‘റീലോഞ്ച്’ ചെയ്തത് കൃത്യമായ വിഷനും മിഷനും രൂപീകരിച്ചു കൊണ്ടായിരുന്നു.

നിലവില്‍ WoodenCloudsന്റെ ഓപ്പറേഷന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന ഡയാനയുടെയും പങ്കാളിത്തമുള്ള മികച്ച ടീം സ്ഥാപനത്തെ കേവലമൊരു വെബ് ഡെവലപ്‌മെന്റ് കമ്പനി എന്നതിനപ്പുറത്തേക്ക് നൂതന സംരംഭ സങ്കല്പങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ലോകോത്തര നിലവാരമുള്ള കമ്പനിയായി ഉയര്‍ത്താനുള്ള പദ്ധതികളിലാണ്.

WOODENCLOUDS CONNECT;
നാളെയുടെ ടെക് വിപ്ലവവും

WoodenClouds അടിസ്ഥാനപരമായി ഐ ടി സൊല്യൂഷന്‍സ് നല്‍കുന്ന ഒരു കമ്പനിയാണ്. അവിടെ നിന്നും നാളെയുടെ ബിസിനസ് സാധ്യതകളെ മാറ്റി മറിക്കാന്‍ പോന്ന വിപ്ലവാത്മകമായ പ്രൊജക്ടുകളിലാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന നാലു പ്രധാന വിഭാഗങ്ങളായാണ് WoodenCloudsന്റൈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

വിവിധ ഐടി സേവനങ്ങള്‍ നല്‍കുന്ന WoodenClouds Technologies, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെ മികച്ച ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിനായി WoodenClouds Creatives , ‘Learn from Experts’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന WoodenClouds Academy, കൂടാതെ പ്രൊഡക്ഷനില്‍ കേന്ദ്രീകരിക്കുന്ന WoodenClouds Frames എന്നിങ്ങനെയുള്ള നാല് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഈ സ്ഥാപനത്തിന്റെ നെടുംതൂണുകള്‍. ഇവ ഓരോന്നും WoodenClouds Connect എന്ന വരാനിരിക്കുന്ന വലിയൊരു മിഷന്റെ അണിയറ പ്രവര്‍ത്തനം മാത്രമാണെന്ന് മാനേജിംഗ് ഡയറക്ടറായ അനൂജ് പറയുന്നു.

ലോകത്തിലെ വ്യത്യസ്ത മാനവവിഭവ ശേഷികളെ ഏകോപിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്നതാണ് WoodenClouds Connectലൂടെ WoodenClouds ടീം ലക്ഷ്യമിടുന്നത്. ഇന്ന് ഒരു ബിസിനസിനാവശ്യമായ വെബ് ഡെവലപ്‌മെന്റ്്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ ഏത് സേവനങ്ങളും നല്‍കുന്ന ഫ്രീലാന്‍സേഴ്‌സോ, കമ്പനികളോ സുലഭമാണ്. ഇവയില്‍ ഏതെങ്കിലും ഒരു സംരംഭകന്‍ തന്റെ കമ്പനിക്കാവശ്യമായ സേവനങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നുണ്ടാവും.

പക്ഷേ ഓരോ ബിസിനസിനും ഉള്ള ‘യൂണിക്കായ’ ആവശ്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ സര്‍വീസ് പ്രൊവൈഡറെ/ കമ്പനിയെ തന്നെയാണ് വര്‍ക്കുകള്‍ ഏല്‍പ്പിക്കുന്നത് എന്ന് ഉറപ്പിക്കാനാകുമോ? തീര്‍ച്ചയായും കഴിയില്ല. കാരണം മികച്ച സേവനദാതാവിനെ കണ്ടെത്തണമെങ്കില്‍ താരതമ്യം ചെയ്തുകൊണ്ട് മികച്ചതിനെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ ഡേറ്റ കൂടിയേ തീരൂ. കൂടാതെ ബിസിനസിന്റെ സ്വഭാവവും ലക്ഷ്യവും തിരിച്ചറിഞ്ഞുകൊണ്ട് ‘പേഴ്‌സണലൈസ്ഡ്’ ആയ സേവനങ്ങള്‍ നല്‍കാനും കഴിയണം. ഈയൊരു വിടവിനെയാണ് ഇവിടെ WoodenClouds Connectലൂടെ നികത്താന്‍ ശ്രമിക്കുന്നത്.

അതിനായി എ ഐ ഡെവലപ്പേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്‌സ്, കണ്ടെന്റ് റൈറ്റേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്‌സ് തുടങ്ങി ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ കോര്‍ത്തിണക്കിക്കൊണ്ട് ‘WoodenClouds Connect’ എന്ന പ്ലാറ്റ്‌ഫോമില്‍ ഒരു ‘Hum-an Resource Pool’ സജ്ജമാക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ WoodenClouds റിക്രൂട്ട് ചെയ്യുന്ന ആയിരത്തില്‍പരം ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകളിലൂടെ മേല്‍പ്പറഞ്ഞ ടെക് സേവനങ്ങള്‍ ആവശ്യമായ ഉപഭോക്താക്കളെ കണ്ടെത്തും. തുടര്‍ന്ന് ഓരോ ബിസിനസിന്റെയും ‘ഗോള്‍’ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ബ്രാന്‍ഡിങ്, സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് എന്നുവേണ്ട ആവശ്യമായ ഏത് സര്‍വീസും ‘കസ്റ്റമൈസ്ഡ്’ ആയി നല്‍കാന്‍ ഏറ്റവും അനുയോജ്യമായ പ്രൊഫഷണലിനെ മുന്‍പ് സൂചിപ്പിച്ച ‘WoodenClouds Connect’ എന്ന നെറ്റ്‌വര്‍ക്കില്‍ നിന്നും കണ്ടെത്തി നിയോഗിക്കും.

WoodenClouds മുന്നോട്ടുവയ്ക്കുന്ന ഈ പദ്ധതിക്ക് ഒരേസമയം രണ്ടു ഗുണങ്ങളുണ്ട്. അതിലൊന്ന് WoodenClouds connect എന്ന പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധി പ്രൊഫഷണലുകള്‍ക്ക്/കമ്പനികള്‍ക്ക് ധാരാളം വര്‍ക്കുകള്‍ ലഭിക്കുന്നു. മറ്റൊന്ന്, ഒരു സംരംഭകന് തന്റെ ബിസിനസ്സ് ഗോളിന് അനുയോജ്യമായ സേവനങ്ങള്‍ നല്കാന്‍ ലോകത്തിലെ തന്നെ മികച്ച പ്രൊഫഷണലുകളെ ലഭിക്കുന്നു എന്നതാണ്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ ദൂരീകരിക്കാന്‍ ഇതിലൂടെ കഴിയും എന്ന ഒരു സാമൂഹികവശം കൂടി ഈ പദ്ധതിക്കുണ്ട്.

ഇതിനുപുറമേ ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ ബഡ്ജറ്റില്‍ ഡിജിറ്റല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനുള്ള പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്യുന്നു. അതിലൊന്നാണ് Project Digitalize മിഷന്‍. ഈ മിഷനുകള്‍ എല്ലാം സൂചിപ്പിക്കുന്നത് WoodenClouds എന്ന കമ്പനിക്ക് ആഗോളതലത്തില്‍ ഉള്ള സാധ്യതകളെയാണ്. കേരളത്തിന് ലോക ടെക് സംരംഭരംഗത്ത് പ്രാതിനിധ്യം നല്‍കാനുള്ള അനൂജ് റെജി ജസ്റ്റിന്‍ ഡയാന എന്നീ യുവ സംരംഭകരുടെ മേല്‍നോട്ടത്തിലുള്ള മുപ്പതിലധികം വരുന്ന WoodenClouds ടീമിന്റെ ശ്രമം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button