ഉപഭോക്തൃ സംതൃപ്തിയില്‍ ഒന്നാമന്; പത്മനാഭന്റെ മണ്ണില്‍ പകരക്കാരില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ‘ഹോംക്ളെന്സ് ‘
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി കഠിനമായി പരിശ്രമിക്കുകയും പ്രാരാബ്ധത്തിനും കടക്കെണ്ണിക്കും ഒടുവില്‍ ആത്മാര്‍ത്ഥതയോടെ രാപ്പകലില്ലാതെ കഷ്ടപ്പെട്ട്, ജീവിതത്തില്‍ മികച്ച ജീവിതസാഹചര്യത്തിലും ഉയര്‍ന്ന നിലയിലും എത്തുന്ന നായകന്. സിനിമ കഥകളെയും മായാജാല കഥകളെയും മുന്നോട്ടു നയിച്ചിട്ടുള്ള അത്തരത്തില്‍ ഒരാള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തി ഒന്നും വിചാരിക്കേണ്ട. തൃശൂര്കാരനായ ഷെമിള് തോമസാണ് ആ സംരംഭകന്.
ചാലക്കുടി സ്വദേശിയായ ഷെമിള് ഒരുപാട് കടങ്ങളും പേറിയാണ് 2014ല്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. ജീവിക്കുവാനും ജീവിത സാഹചര്യങ്ങള്‍ മുന്നോട്ടു നയിക്കുവാനും ഏത് ജോലിയും ചെയ്യാന്‍ തയ്യാറായിരുന്ന അദ്ദേഹം തുടക്കകാലത്ത് കൊച്ചിയില്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കി നല്കുന്ന തൊഴിലിലാണ് ഏര്‍പ്പെട്ടത്. ക്ലീനിങ്ങിനോട് ഒരു പ്രത്യേക താല്പര്യം ഉള്ളിന്റെയുള്ളില്‍ തോന്നിയത് കൊണ്ട് തന്നെ ബിസിനസ് അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കുവാനും ചുറ്റുപാട് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കാര്‍ വാഷിങ്ങിലേക്ക് അദ്ദേഹം ചുവട് മാറ്റി. തല്‍ഫലമായി തിരുവനന്തപുരത്തെ ഏറ്റവും കൂടുതല്‍ ജനപിന്തുണയും അംഗീകാരവുമുള്ള ‘ഹോംക്ളെന്സ്’ എന്ന സംരംഭത്തിന് തിരിതെളിയിക്കുവാനും മുന്നോട്ടുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും ഷെമിള് തോമസ് എന്ന സംരംഭകന് താങ്ങായും തണലായും നിന്നതും ഹോംക്ളെന്സിന്റെ നട്ടെല്ലായി നില്ക്കുന്നതും ഷാഹുല്‍ ഹമീദ് (മാനേജര്‍), സുബിന് എബ്രഹാം, രാഹുല്‍.ടി (സൂപ്പര്‍വൈസര്‍മാര്‍), അപൂര്‍വ രജിലീഷ് (ഓപ്പറേറ്റിങ് മാനേജര്‍) എന്നിവരാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. മൊബൈല്‍ കാര്‍ വാഷിംഗ് ആന്‍ഡ് ഡീറ്റേയിലിങ്ങ് പാക്കേജിന് പുറമേ ഹൗസ് ക്ലീനിങ്, സോഫ ക്ലീനിങ്, കാര്‍പെറ്റ് ക്ലീനിങ്, വാട്ടര്‍ ടാങ്ക് ക്ലീനിങ്, ഫ്ളോര്‍ ക്ലീനിങ്, ഫ്രിഡ്ജ് ക്ലീനിങ്, എസി ഫില്‍റ്റര്‍ ക്ലീനിങ്, കര്ട്ടന് വാഷിംഗ്, സാനിറ്റേഷന്‍, പോസ്റ്റ് കണ്‍സ്ട്രക്ഷന്‍ ക്ലീനിങ്, മൊബൈല്‍ കാര്‍ വാഷ്, സ്റ്റീം വാഷ്, ഇന്റീരിയര്‍ സ്റ്റീമിംഗ്, അപ്പോള്‍സറി ക്ലീനിങ്, പോളിഷിംഗ്/ വാക്സ്, ബൈക്ക് വാഷ്/ പോളിഷിംഗ് എന്നിവയും ഇവര്‍ ഉപഭോക്താക്കള്‍ക്കായി ചെയ്തു നല്കുന്നു.
പ്രൊഫഷണല്‍ ക്ലീനിങ് സര്‍വീസ് ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ചെയ്തു നല്കുന്നു എന്നതുതന്നെയാണ് ഷെമിലിനെയും ഹോംക്ളെന്സിനെയും ആളുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരമാക്കിയത്. പലരും വീടുവച്ചു കഴിഞ്ഞ് അത് വൃത്തിയാക്കുന്നത് അവരുടെ കയ്യെത്തുന്നിടത്ത് മാത്രമാണ്. എന്നാല്‍ ഹോംക്ളെന്സാകട്ടെ, വീട്ടുകാരുടെ കണ്ണെത്താത്തിടത്തും കയ്യെത്തി വീടിനെ പൂര്‍ണമായും ‘ഡസ്റ്റ് ഫ്രീ’ എന്ന രീതിയിലേക്ക് മാറ്റുന്നു.
ചെറിയ കുട്ടികള്‍ക്ക് സാധാരണയായി ഉണ്ടാകുന്ന പനി, ചുമ, അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍, ഡെലിവറിയ്ക്ക് ശേഷം വീട്ടിലേക്കെത്തുന്നവര്, മേജര്‍ ഓപ്പറേഷന് കഴിഞ്ഞവര്‍, പ്രായമാവര്‍, പൂട്ടിക്കിടന്ന വീട്ടിലേക്ക് എത്തുന്ന വിദേശത്തുള്ളവര്‍ എന്നിവര്‍ക്കും ഹോംക്ളെന്സിന്റെ ഈ ഡീപ് ക്ലീനിങ് സര്‍വീസ് ഏറെ പ്രയോജനകരമാണെന്ന് ഉപഭോക്താക്കള്‍ തന്നെ പറയുന്നു. തങ്ങളുടെ ഓരോ സര്‍വീസും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കുവെക്കുന്നതിനാല്‍ ഹോംക്ളെന്സിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മികവുറ്റതാണെന്ന് ഓരോരുത്തര്‍ക്കും വിരല്‍ത്തുമ്പില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ഇന്നത്തെ കാലത്ത് വീട്ടിലെ ഓരോ വസ്തുക്കളും അങ്ങേയറ്റം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട സാഹചര്യത്തില്‍ പുറത്തുനിന്ന് അപരിചിതരെ വീട്ടിനുള്ളിലേക്ക് കയറ്റുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ഈ സംരംഭകന് മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ തന്റെ ടീമില്‍ ജോലി ചെയ്യുന്ന ഓരോ ടീം അംഗങ്ങളെയും കുറിച്ച് വ്യക്തമായി അറിയുകയും മനസ്സിലാക്കുകയും ചെയ്തശേഷം മാത്രമാണ് അദ്ദേഹം കൂടെ ചേര്‍ക്കുന്നത്.
അദ്ദേഹത്തിന്റെ ടീമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും മലയാളികള്‍ ആണെന്നതും കസ്റ്റമേഴ്സിന് നൂറുശതമാനം തൃപ്തിയില്ലാതെ ഒരു രൂപ പോലും അവരില്‍ നിന്ന് കൈപ്പറ്റാത്തതുമായ കേരളത്തിലെ ഏക സ്ഥാപനമാണെന്നതും വിദേശത്തുനിന്നും മറ്റും ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ക്ലീനിങ് സര്‍വീസ് ആണ് ഇവര്‍ നല്‍കുന്നതെന്നതും ഹോംക്ളെന്സിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവുറ്റതാക്കി തീര്‍ക്കുന്നു. ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ രണ്ടായിരത്തോളം കാര്‍ വാഷിംഗ് കസ്റ്റമേഴ്സും ആയിരത്തോളം ഹോം ക്ലീനിങ് കസ്റ്റമേഴ്സും ഹോം ക്ളെന്സില് ഉണ്ടെന്നത് മാത്രം മതി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാന്‍…!
കൂടുതല്‍ വിവരങ്ങള്‍ക്ക്:
80 86 86 44 77, 80 86 86 99 55
https://www.youtube.com/@homeclenx
https://www.instagram.com/homeclenx/?igsh=MW4xbm5rdjBvazExOA%3D%3D
https://www.facebook.com/people/Homeclenx/100085754216360/?mibextid=ZbWKwL