News Desk
മൊഴി ഫോക് ബാന്‍ഡ് 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
തിരുവനന്തപുരം : മൊഴി ഫോക് ബാന്‍ഡ് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നാടന്‍പാട്ട് പാടി സമാഹരിച്ച 10,000/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ സുബാഷ് ബാബുവില്‍ നിന്നും ഏറ്റുവാങ്ങി. ഒരു കൂട്ടം യുവാക്കളായ നാടന്‍ പാട്ട് കലാകാരന്മാര്‍ ഇത്തരമൊരു പ്രവര്‍ത്തനം ഏറ്റെടുത്തതിനെ എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് അഭിനന്ദിച്ചു. വിവിധ സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിനോടകം വലുതും ചെറുതുമായുള്ള തുകകള്‍ സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവനകളായി നല്‍കിയിട്ടുള്ളത്. ജിനു സാം, ക്ലിന്റന്‍, ഡോ. കിരണ്‍, ശ്വേത, സ്മൃതി, ഭദ്ര, നിഥിന്‍ എന്നിവരാണ് ബാന്‍ഡ് അംഗങ്ങള്‍.