EntreprenuershipSpecial StorySuccess Story

ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…

മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ കറന്‍സിയായി ‘ബിറ്റ്‌കോയിന്‍’ അവതരിപ്പിച്ചതോടുകൂടി മാനവരാശിയുടെ സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് പോലൊരു കേന്ദ്രീകൃത സംവിധാനത്തെ ആശ്രയിക്കാതെയും നടത്താമെന്നുവന്നു. ഈ രീതിയില്‍ ആര്‍ക്കും അനായാസമായി പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ‘പിയര്‍ ടു പിയര്‍’ സംവിധാനമായി ക്രിപ്‌റ്റോ കറന്‍സികള്‍ മാറുമ്പോള്‍ അതിനെ കൂടുതല്‍ സുതാര്യമാക്കാന്‍ ഇടപാടുകളുടെ വിവരങ്ങള്‍ ഒരു പൊതു ലെഡ്ജറില്‍ രേഖപ്പെടുത്തുന്ന ‘ബ്ലോക്ക് ചെയിന്‍’ പോലുള്ള നൂതന സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്.

ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്‍, ചൈന, എന്നിവരുള്‍പ്പെടെ പങ്കാളികളാകുന്ന സാമ്പത്തിക ഇടപാടുകളിലെല്ലാം ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു മാധ്യമം ആകാറുണ്ട്. ബിറ്റ്‌കോയിനില്‍ ആരംഭിച്ച ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സികളുടെ പരമ്പരയിലേക്ക് മലയാളികളുടെ സ്വന്തം ക്രിപ്‌റ്റോ കറന്‍സിയായി ട്രേഡിംഗ് മേഖലയില്‍ വിദഗ്ധരായ രണ്ട് മലയാളി യുവാക്കള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ‘E Canna Coin’ എന്ന ഡിജിറ്റല്‍ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രാദേശിക പ്രാതിനിധ്യമാവുകയാണ്.

ബാംഗ്ലൂരില്‍ ദീര്‍ഘനാള്‍ ട്രേഡിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈശാഖും മുംബൈ കേന്ദ്രീകരിച്ച് ട്രേഡിങ്ങില്‍ റിസര്‍ച്ച് നടത്തി വരികയായിരുന്ന അഭീഷും ബാംഗ്ലൂരില്‍ നടന്ന ഒരു സെമിനാറില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ നടത്തിയ സംഭാഷണത്തില്‍ നിന്നായിരുന്നു സ്വന്തമായി ഒരു ക്രിപ്‌റ്റോ കോയിന്‍ അവതരിപ്പിക്കുക എന്ന ആശയം ഉടലെടുത്തത്. ട്രേഡിങ് മേഖലയില്‍ ദീര്‍ഘനാളുകള്‍ കൊണ്ട് ആര്‍ജിച്ച പരിചയ സമ്പത്തിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക പരിജ്ഞാനം തന്നെയായിരുന്നു സ്വന്തമായി ഒരു ഡിജിറ്റല്‍ സാമ്പത്തിക ഇടപാടിന്റെ ആവാസവ്യവസ്ഥ മെനഞ്ഞെടുക്കാന്‍ ഇരുവര്‍ക്കും കരുത്തായത്. തുടര്‍ന്ന് 2021 ല്‍ കൊച്ചി ആസ്ഥാനമായി E Canna Coin Digital Asset & Wealth Management എന്ന കമ്പനിക്ക് തുടക്കം കുറിക്കുകയായിരുന്നു.

ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം, ട്രേഡിങ് എന്നിവ എത്രത്തോളം ജനകീയമാണ് എന്ന ചോദ്യത്തെയാണ് ഇവിടെ E Canna Coin ലൂടെ പ്രാഥമികമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. അതായത് പ്രമുഖ അന്താരാഷ്ട്ര ക്രിപ്‌റ്റോകളുടെയൊക്കെ താരതമ്യേനയുള്ള ഉയര്‍ന്ന വില അതിന്റെ നിക്ഷേപ വിനിമയ സാധ്യതകളെ സമ്പന്നരായ ഒരു ഉപരിവര്‍ഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു. അതുമൂലം ക്രിപ്‌റ്റോ ട്രേഡിങ് തങ്ങള്‍ക്ക് അന്യമാണെന്ന സാധാരണക്കാരന്റെ പൊതുബോധം അതിന്റെ സാധ്യതകളെ ജനകീയമല്ലാതാക്കുന്നു. ഇതിനൊരു പരിഹാരമായാണ് ചെറിയ തുകയ്ക്ക് പോലും ഏതൊരു സാധാരണക്കാരനും വാങ്ങാവുന്ന തരത്തില്‍ E Canna Coin അവതരിപ്പിക്കപ്പെടുന്നത്.

2021 ല്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നിയമസാധുത നല്‍കിയതിനാല്‍ E Canna Coin ന് ആരംഭദശയില്‍ തന്നെ മതിയായ ക്രെഡിബിലിറ്റി നേടാനായി. ക്രിപ്‌റ്റോ പോലൊരു നൂതന സംവിധാനത്തിലൂടെ സാമ്പത്തിക വിനിമയം നടത്തുമ്പോള്‍ ഒരു ഉപഭോക്താവിന് വേണ്ടുന്ന എല്ലാ ഇന്‍ഫ്രാസ്ട്രക്ചറും തയ്യാറാക്കിക്കൊണ്ടായിരുന്നു വൈശാഖും അഭീഷും E Canna Coin എന്ന ‘ക്രിപ്‌റ്റോ ഇക്കോസിസ്റ്റം’ മെനഞ്ഞെടുത്തത്.

ക്രിപ്‌റ്റോ ട്രേഡിംഗുകള്‍ക്ക് പൊതുവേ അന്താരാഷ്ട്ര ഡിജിറ്റല്‍ എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ സ്വന്തമായി ഒരു ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചു കൊണ്ടായിരുന്നു E Canna Coin ന്റെ ഇക്കോസിസ്റ്റത്തെ വൈശാഖും അഭീഷും ഉപഭോക്തൃ സൗഹൃദമാക്കിയത്. ട്രാന്‍സാക്ഷനുകളെല്ലാം E Canna യുടെ സ്വന്തം വാലറ്റിലൂടെ തന്നെ നടക്കുന്നതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപഭോക്താവിന് പണം അക്കൗണ്ടില്‍ ലഭിക്കും. കൂടാതെ ഡിജിറ്റല്‍ ഇടപാടുകളില്‍ പതിയിരിക്കുന്ന സൈബര്‍ അറ്റാക്ക് എന്ന അപകടം ഒഴിവാക്കാനും സാധിക്കും.

ക്രിപ്‌റ്റോയുടെ ചുരുക്കം ചില സംരംഭങ്ങള്‍ക്ക് മാത്രം സാധിക്കുന്ന, ‘സ്വന്തം ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച്’ എന്ന സൗകര്യമുള്ള ഇന്ത്യയിലെ ഏക ക്രിപ്‌റ്റോ ട്രേഡിങ് സ്ഥാപനമാണ് E Canna. വളരെ വേഗത്തില്‍ മൂല്യ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ ക്രിപ്‌റ്റോ കോയിനുകള്‍ നിക്ഷേപകര്‍ക്കുമുന്നില്‍ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിടുന്നു. ഇത് E Canna യുടെ കാര്യത്തിലും ഭിന്നമല്ല. ഒരു ദീര്‍ഘകാല നിക്ഷേപം എന്ന നിലയ്ക്ക് E Canna കോയിനുകള്‍ വാങ്ങുന്നവര്‍ക്ക് ഉയരുന്ന മൂല്യത്തിനൊപ്പം ഭാവി സുരക്ഷിതമാക്കാം എന്നത് നിസ്തര്‍ക്കമാണ്.

ചുരുങ്ങിയ നിക്ഷേപം, ഉയരുന്ന മൂല്യം, സുതാര്യത എന്ന വിശ്വാസ്യത

കാലാന്തരത്തില്‍ മൂല്യ വര്‍ദ്ധനവുണ്ടാവുക എന്നതാണ് ഒരു നിക്ഷേപകന്റെ പ്രാഥമിക ലക്ഷ്യം. അത് സ്വര്‍ണത്തിലായാലും സ്‌റ്റോക്കിലായാലും ക്രിപ്‌റ്റോയിലായാലും ഒരുപോലെയാണ്. വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വാങ്ങി 15 ദിവസത്തിനുള്ളില്‍ തന്നെ E Canna Coin കോയിനുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് 2025 ന്റെ പകുതിയോടെ ഒരു E Canna കോയിന്റെ മൂല്യം ആയിരം ഡോളറില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സാധാരണക്കാരനായ ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മൂല്യവര്‍ദ്ധനവെന്ന ഉറപ്പു മാത്രം പോരല്ലോ. മറിച്ച് അത് തനിക്ക് താങ്ങാവുന്ന നിരക്കില്‍ ആവുകയും വേണം. ഇത് E Canna Coin തീര്‍ച്ചയായും ഉറപ്പു നല്‍കുന്നുണ്ട്. നിലവില്‍ വെറും 4100 രൂപയ്ക്ക് ഒരു E Canna Coin ലഭ്യമാണ്. വിപണിയില്‍ ഇതിന് മൂല്യവര്‍ദ്ധനവ് ഉണ്ടാകുന്നതിനനുസരിച്ച് E Canna ക്ക് തന്നെ വില്‍ക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

വളരെ ചെറിയ വിലയ്ക്ക് ഒരു E Canna കോയിന്‍ വാങ്ങാന്‍ സാധിക്കുന്നതിനാല്‍ സാധാരണക്കാരനായ ഒരു നിക്ഷേപകന് മൂല്യം താഴേക്ക് ഇടിയുമ്പോഴുണ്ടാകുന്ന റിസ്‌ക് എടുക്കേണ്ടി വരില്ല. നിലവില്‍ ഒരുകോടി E Canna കോയിനുകള്‍ മാത്രമേ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളൂ എന്നതിനാല്‍ മൂല്യം തകരില്ല എന്ന വസ്തുത സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗിളില്‍ നമുക്ക് ഉറപ്പിക്കാനാകും. എപ്പോഴും ഇന്ത്യന്‍ കറന്‍സിയുമായി ബന്ധിതമാക്കുന്ന ഔദേ്യാഗിക വ്യവസ്ഥകളാണ്
E Canna എക്‌സ്‌ചേഞ്ചിനെ വേറിട്ടതാക്കുന്നത്.

ഒരു നിക്ഷേപകന് E Canna എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ക്രെഡിബിലിറ്റിയെ സംബന്ധിച്ചുണ്ടാകുന്ന ആശങ്കകള്‍ക്ക് മറുപടിയായി ഇതുവരെ നേടിയ അംഗീകാരങ്ങള്‍ തന്നെയാണ് വിശ്വാസ്യതയുടെ സാക്ഷ്യപ്പെടുത്തല്‍. ക്രിപ്‌റ്റോ ട്രേഡിങ്ങിന് വേണ്ടുന്ന എല്ലാ കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷനുകളും ഈ സ്ഥാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ അംഗീകൃതമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരവും E Canna കോയിന്‍ നേടിയിട്ടുണ്ട്.

കമ്പനിയെ സംബന്ധിച്ച വിവരങ്ങളുടെ സുതാര്യതയാണ് ഈ ക്രിപ്‌റ്റോ സംരംഭത്തെ സംബന്ധിച്ചിടത്തോളം വിശ്വാസതയുടെ മറ്റൊരടയാളം. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് E Cannaയുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ തുടങ്ങിയവ യഥേഷ്ടം പരിശോധിക്കാവുന്നതാണ്. കൂടാതെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും സോഷ്യല്‍ മീഡിയയില്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഏതു സമയവും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതുമാണ്.

ബാംഗ്ലൂര്‍ ആര്‍ ഒ സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള E Canna Coin ക്ക് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വിവിധ റീജണല്‍ ഓഫീസുകളുമായി പ്രാദേശിക പ്രാതിനിധ്യമുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ നിക്ഷേപ ട്രെയിനിങ് സാധ്യതകളെ പരമാവധി പര്യവേഷണം ചെയ്യും വിധമുള്ള അവസരങ്ങളാണ് ഉപഭോക്താക്കള്‍ക്കായി E Canna ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

E Canna Coin; നിക്ഷേപ അവസരങ്ങളുടെ
‘ജനകീയ’ മുഖം

അനവധി ഓഫറുകളാണ് E Canna Coin ജനങ്ങള്‍ക്കുവേണ്ടി കാലാനുസൃതമായി അവതരിപ്പിക്കുന്നത്. ഓട്ടോമൊബൈല്‍, ഏവിയേഷന്‍, ഫിനാന്‍ഷ്യല്‍ സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, എഫ് എം സി ജി തുടങ്ങി നിരവധി മേഖലകളില്‍ E Canna Coin ഉപയോഗിച്ച് ട്രേഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. മൂല്യവര്‍ദ്ധനവുള്ളതിനാല്‍ ഈ മേഖലകളില്‍ ഉണ്ടാകുന്ന വളര്‍ച്ചയ്‌ക്കൊപ്പം നിക്ഷേപകനും വളരാന്‍ സാധിക്കും. നിലവില്‍ ആറോളം ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ E Canna Coin ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും. ഇപ്പോള്‍ 500 E Canna കോയിനുകള്‍ വാങ്ങി പ്രീമിയം മെമ്പര്‍ഷിപ്പ് നേടുന്ന ഒരാള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നിരവധി ഓഫറുകള്‍ ലഭിക്കുന്നു. ഇതുകൂടാതെ E Canna Coin ഒരു ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചും അവതരിപ്പിക്കുന്നുണ്ട്.

ഇടനിലക്കാരില്ലാതെ, ഡെലിവറി ചാര്‍ജ് ഈടാക്കാതെ, ഉത്പാദകരില്‍ നിന്നും കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം നേരിട്ട് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ഒരു ഈ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ E Canna പദ്ധതിയിടുന്നുണ്ട്. ഹോം അപ്ലൈന്‍സസ്, ഇലക്ട്രോണിക്‌സ് എന്നിവ ഉള്‍പ്പെടെ 25 ഓളം ഉത്പന്നങ്ങള്‍ E Canna Coin എന്ന ബ്രാന്‍ഡില്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ സ്ഥാപനം. ഇത്തരത്തില്‍ ആധുനിക സമ്പദ്‌വ്യവസ്ഥയുടെ നാനാമേഖലകളില്‍ നിറസാന്നിധ്യമാവുകയാണ് മലയാളികളുടെ സ്വന്തം ഡിജിറ്റല്‍ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ E Canna Coin.

https://www.ecannacoin.com/

E-mail : info@ecannacoin.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button