businessBusiness ArticlesEntreprenuershipSuccess Story

ആരും കൊതിക്കുന്ന പോലെമനസ്സിലെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്

വീടെന്ന മനോഹരസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ വെറും ബിസിനസ് തന്ത്രങ്ങള്‍ മാത്രം മതിയാകില്ല. അതിന് ഓരോ കസ്റ്റമറുടെയും മനസ്സിലുള്ള സ്വപ്‌നത്തിന്റെ പ്രാധാന്യവും ആ സ്വപ്‌നത്തിന്റെ തനിമ നഷ്ടപ്പെടാതെ യാഥാര്‍ത്ഥ്യമാക്കി നല്‍കാനുള്ള കഴിവും പ്രധാനമാണ്. ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന സ്ഥാപനം കേരളത്തില്‍ വേരുറപ്പിച്ചതിന് കാരണവും മനസ്സിലുള്ള ഭവന സ്വപ്‌നങ്ങളുടെ തീവ്രത നഷ്ടപ്പെടാതെ യാഥാര്‍ത്ഥ്യമാക്കി നല്‍കാനുള്ള വൈദഗ്ധ്യം കൊണ്ട് തന്നെയാണ്.

2005 ലാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ മനീഷ് വി നായര്‍ എന്ന സിവില്‍ എഞ്ചിനീയര്‍ ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. മറ്റ് ബിസിനസുകളെ പോലെ സാമ്പത്തിക നേട്ടം മാത്രം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല ഈ ചെറുപ്പക്കാരന്‍ സംരംഭത്തിലേക്ക് കടന്നുവന്നത്. ഓരോ വീടും അത്രത്തോളം പ്രധാനമാണെന്നും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഭവനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മനീഷ് എന്ന സിവില്‍ എഞ്ചിനീയര്‍ക്ക് ആദ്യമേ വ്യക്തതയുണ്ടായിരുന്നു.

ഡല്‍ഹിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലായിരുന്നു മനീഷിന്റെ കരിയര്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ തന്നെ ആ യുവാവിന്റെ മനസ്സില്‍ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്ന സ്വപ്‌നവും ചുവടുറപ്പിച്ചിരുന്നു. നാട്ടിലെത്തി സ്വന്തമായൊരു സംരംഭം തുടങ്ങണമെന്നും സ്വന്തം ഡിസൈനിങ്ങിലൂടെ ഓരോ മനുഷ്യരുടെയും ഭവനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നല്‍കണമെന്നതുമായിരുന്നു മനീഷിന്റെ സ്വപ്‌നം.

നാട്ടിലെത്തിയതോടെ ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന പേരില്‍ ഈ ചെറുപ്പക്കാരന്‍ ബിസിനസിന് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ന് 19 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തന്റെ സ്വപ്‌നത്തിനും സംരംഭത്തിനും യാതൊരു നിറം മങ്ങലുമേല്‍ക്കാതെ കൂടുതല്‍ തനിമയോടെ നിലനിര്‍ത്താന്‍ മനീഷ് എന്ന സംരംഭകന് സാധിച്ചിട്ടുണ്ട്. ഒരു സ്വപ്‌നത്തിന് തുടക്കം കുറിക്കുക മാത്രമല്ല, അതിനെ മുന്നോട്ടേയ്ക്ക് കൂടുതല്‍ വിജയത്തിലേക്ക് നയിക്കുകയും പ്രധാനമാണെന്ന് തന്റെ സംരംഭം വഴി തന്നെ വ്യക്തമാക്കുകയാണ് മനീഷ്.

പ്ലാനിങ്ങ്, ഇന്റീരിയര്‍ ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി ഒരു വീടിന്റെ ആദ്യഘട്ടം മുതല്‍ അവസാനം വരെയുള്ള എല്ലാ സര്‍വീസും ക്വാളിറ്റിയോട് കൂടി തന്നെയാണ് ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ ചെയ്തു നല്‍കുന്നത്. കൊമേഴ്ഷ്യല്‍, റെസിഡന്‍സ്, പി ഡബ്ല്യൂ ഡി തുടങ്ങി കേരളത്തില്‍ നിരവധി വര്‍ക്കുകളാണ് ഇവര്‍ പൂര്‍ത്തീകരിച്ചു നല്‍കി വരുന്നത്. റിസോര്‍ട്ട് വര്‍ക്കുകള്‍ ഉള്‍പ്പെടെ കസ്റ്റമറുടെ മനസ്സിലുള്ള സ്വപ്‌ന ചിത്രത്തെ അതേ പോലെ തന്നെ കണ്മുന്നില്‍ യാഥാര്‍ത്ഥ്യമാക്കി നല്‍കുക എന്നതാണ് ഇവരുടെ വിജയത്തിന്റെ പ്രധാന കാരണവും.

‘വേസ്‌റ്റേജ്’ വരാതെ ഓരോ വീടിന്റെയും ചുറ്റുപ്പാടും പ്രയോജനകരമാക്കി നല്‍കുന്ന പ്ലാനിങ് രീതി മറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്നും ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സി’നെ വേറിട്ട് നിര്‍ത്തുന്നു. വാസ്തുശാസ്ത്ര പ്രകാരം പൂര്‍ണ ഉത്തരവാദിത്വത്തോട് കൂടി തന്നെയാണ് ഓരോ ഭവനവും ഇവര്‍ നിര്‍മിക്കുന്നത്. കാരണം ഓരോ വീടും താത്കാലികമല്ലെന്നും താമസക്കാര്‍ക്ക് പോസിറ്റീവ് ജീവിതമുണ്ടാകണമെങ്കില്‍ വീടും പോസിറ്റീവ് ചുറ്റുപ്പാടിലാകണമെന്നും മനീഷിന് കൃത്യമായി അറിയാം.

ഓരോ കസ്റ്റമറുടെയും ബഡ്ജറ്റിന് അനുസരിച്ച് അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ന് സാധിക്കാറുണ്ട്. കണ്‍സ്ട്രക്ഷന് വേണ്ടി ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലുകളെ കുറിച്ചും കസ്റ്റമര്‍ക്ക് വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി നല്‍കിയാണ് ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സി’ന്റെ ഓരോ ഘട്ട പ്രവര്‍ത്തനവും. അതുകൊണ്ട് തന്നെയാണ് പരസ്യങ്ങള്‍ക്കും അപ്പുറം ഈ സംരംഭവും മനീഷ് വി നായര്‍ എന്ന സംരംഭകനും കേരളത്തിന് ഇത്രമാത്രം സുപരിചിതരായി തീര്‍ന്നത്.

കസ്റ്റമറോട് എങ്ങനെയാണോ പെരുമാറുന്നത് അതാകും നമ്മുടെ വിജയവും പരാജയവും തീരുമാനിക്കുന്നതെന്ന് തീര്‍ത്തും വിശ്വസിക്കുന്ന ഒരാളാണ് ഈ സംരംഭകന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനേക്കാള്‍ ഏറെ തങ്ങളുടെ സേവനം ലഭിച്ച ഒരു കസ്റ്റമര്‍ മറ്റൊരാളോട് പറയുന്ന വാക്കിന് സത്യസന്ധത കൂടുമെന്ന് ഈ സംരംഭകന്‍ ഉറച്ച് വിശ്വസിക്കുന്നു. ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ 19 വര്‍ഷത്തോളം ഈ മേഖലയില്‍ പരാജയപ്പെടാതെ വേരുറച്ച് നില്‍ക്കുന്നതിന് കാരണവും ഇത് തന്നെയാണ്.

കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി ബില്‍ഡിങ്ങുകള്‍ ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആധുനിക മോഡല്‍ മുതല്‍ പഴയ നാലുക്കെട്ട് സ്‌റ്റൈലില്‍ വരെ, തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ പൂര്‍ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ സ്വപ്‌നഭവനം നിര്‍മിച്ച് നല്‍കുന്നു.

തിരുവനന്തപുരത്തെ വലിയശാലയ്ക്ക് സമീപമാണ് ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ സ്ഥിതി ചെയ്യുന്നത്. പഴമ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന പേര് മനീഷ് എന്ന സംരംഭകന്‍ ഈ സംരംഭത്തിന് നല്‍കിയത്. എന്നാല്‍ തനിമയോടൊപ്പം പുതുമയും നിറച്ച് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കി, പേര് പോലെ തന്നെ തിരുവിതാംകൂറില്‍ പടര്‍ന്ന് പന്തലിക്കുകയാണ് ഇന്ന് ഈ സ്ഥാപനം.

ലക്ഷ്യം ദൃഢമെങ്കില്‍ പരാജയത്തെ പേടിക്കേണ്ടതില്ലെന്നും സത്യസന്ധമായി ജീവിച്ചാല്‍ വിജയം ഉറപ്പെന്നും ജീവിതം കൊണ്ട് വ്യക്തമാക്കുകയാണ് മനീഷ് വി നായര്‍ എന്ന സംരംഭകനും ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന സംരംഭവും.

Address : Tc 43/48: Near kanthaloor Mahadeva Temple West Valiyashala Thiruvananthapuram 695036
Email : thiruvithamkoor7171@gmail.com
Website : www.thiruvithamkoorhomes.in
Instagram : thiruvithamkoor_homes
Facebook : Thiruvithamkoor Builders
Contact Number : 7306926602 , 7510346784 , 8606742147

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button