വീട് നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ നയിക്കാന്‍ ഓക്‌സിക്കോ ഹോംസ്…
ഒരു ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരിക്കും വീട് നിര്‍മിക്കുക എന്നത്. അതുകൊണ്ടുതന്നെ വീട് നിര്‍മാണമെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് ഏറ്റവും വിശ്വസനീയമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി തന്നെ സഹകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനി, നിര്‍മാണത്തിനു മുന്‍പ് തന്നെ, കെട്ടിട നിര്‍മാണത്തിന്റെ ഓരോ വശത്തെക്കുറിച്ചും വിശദമായി കസ്റ്റമേഴ്‌സുമായി പങ്കുവയ്ക്കും. അത് കസ്റ്റമേഴ്‌സിന് നല്കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും!
അത്തരത്തില്‍ നിങ്ങള്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ കമ്പനികളില്‍ ഒന്നാണ് തിരുവനന്തപുരം വലിയറത്തലയിലെ ഓക്‌സിക്കോ ഹോംസ്… അതും അഞ്ചു പേരുടെ പോരാട്ടത്തിന്റെ ഫലമായ സ്ഥാപനം! ലക്ഷ്മി നാരായണന്‍, സുനീര്‍, റിഫാസ്, ശ്രീജിത്ത്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഓക്‌സിക്കോയുടെ നെടുംതൂണുകള്‍.
മറ്റൊരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഈ അഞ്ചുപേരും. ആ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എത്രത്തോളമാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടുതന്നെ ഇവരുടെ സംരംഭത്തില്‍ ആ പാളിച്ചകള്‍ ഒന്നും തന്നെ സംഭവിക്കാതെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്.
LLP സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് കമ്പനി ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഓക്‌സിക്കോ എന്ന ബ്രാന്‍ഡ്, വീട് നിര്‍മാതാക്കളുടെ മനസ്സില്‍ എത്തുന്ന ആദ്യത്തെ പേരുകളില്‍ ഒന്നാക്കി മാറ്റാന്‍ ഇവര്‍ അഞ്ചുപേരും നേരിട്ട പ്രതിസന്ധികള്‍ ഏറെയാണ്.
ഒരു കമ്പനി വിജയിക്കണമെങ്കില്‍ അവിടെ വ്യക്തമായ ആസൂത്രണം അത്യാവശ്യമാണ് എന്നത് ഇവര്‍ പഠിച്ച പ്രധാന പാഠമാണ്. ഒരു വര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് തന്നെ അതിനാവശ്യമായ സാമ്പത്തിക കാര്യങ്ങള്‍ക്ക് കൃത്യമായ പദ്ധതി ഉണ്ടാക്കിയതിനുശേഷമാണ് അതിലേക്ക് ഇറങ്ങുന്നത്. അതിന്റെ ആദ്യപടിയായി, തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സുമായി നല്ല രീതിയിലുള്ള ആശയവിനിമയം നടത്തുന്നു.
കസ്റ്റമേഴ്‌സിന് ബജറ്റ്, ചെലവ്, പരിമിതികള്‍ എന്നിവ കൃത്യമായി പറഞ്ഞു കൊടുക്കുകയും അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്നത് മറ്റുള്ള കമ്പനികളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.
എഗ്രിമെന്റ് ഒപ്പു വയ്ക്കുന്നതിന് മുന്‍പായി, കമ്പനി പ്രതിനിധികള്‍ കസ്റ്റമേഴ്‌സുമായി കൂടിക്കാഴ്ച നടത്തി അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുത്തതിനു ശേഷമാണ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. അവരുടെ പശ്ചാത്തലം, ചുറ്റുപാട്, കുടുംബാംഗങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ചോദിച്ചറിയും. അതിലൂടെ അവരുടെ ആവശ്യങ്ങളും ഏത് പ്രായത്തിലുള്ള ആള്‍ക്കാരാണ് കുടുംബത്തിലുള്ളതെന്നും മനസ്സിലാക്കി, അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളോടുകൂടി തന്നെ വീട് നിര്‍മിക്കാന്‍ സാധിക്കും.
തുടര്‍ന്ന് എഗ്രിമെന്റില്‍ ഏര്‍പ്പെടുകയും അതിനുശേഷം കെട്ടിടത്തിന്റെ ത്രീ ഡി തയ്യാറാക്കുകയും കസ്റ്റമേഴ്‌സില്‍ നിന്നും സമ്മതം വാങ്ങുകയും ചെയ്യുന്നു. അതിനെത്തുടര്‍ന്ന്, വീടിന്റെ പ്ലാനുകള്‍ ഓരോന്നും പ്രത്യേകമായി വരച്ച് കസ്റ്റമേഴ്‌സിനെ കാണിച്ച് അവരുടെ പൂര്‍ണ സംതൃപ്തി ഉറപ്പുവരുത്തും. നിര്‍മാണത്തിനുശേഷം യാതൊരുവിധ പരാതികളും കസ്റ്റമേഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നത് കമ്പനിക്ക് വളരെ പ്രധാനമാണ്.
കണ്‍സ്ട്രക്ഷന്‍ മേഖല കൂടാതെ ഏറ്റവും ഡിമാന്‍ഡുള്ള മറ്റൊരു മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. ഏതു ചെറിയ വീടും മനോഹരമാക്കാന്‍ ഇന്റീരിയര്‍ ഡിസൈനിങ് വഴി നമുക്ക് സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുകയാണ് ഇവിടെ ഓക്‌സിക്കോ ഹോംസ്. ചുരുക്കി പറഞ്ഞാല്‍ ഒരു വീട് നിര്‍മിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഇവിടെ നിന്ന് ലഭിക്കും. കൂടാതെ വീടിന്റെ നിര്‍മാണം ആരംഭിച്ച് താക്കോല്‍ ദാനം നടത്തുന്നത് വരെയും എഗ്രിമെന്റില്‍ സമ്മതിച്ചിരിക്കുന്ന തുകക്ക് തന്നെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നു എന്നത് മറ്റു കമ്പനികളില്‍ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ എത്തി നില്‍ക്കുകയാണ് ഇന്ന് ഓക്‌സിക്കോയുടെ സേവനങ്ങള്‍. അതേസമയം സംരംഭക മേഖലയിലെ തുടക്കക്കാര്‍ എന്ന നിലയില്‍ അഞ്ചുപേരും നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. സ്ഥാപനം തുടങ്ങി ആറുമാസത്തോളം സാമ്പത്തിക ലാഭമില്ലാതെ പ്രവര്‍ത്തിച്ചു. അവിടെ നിന്ന് വര്‍ക്കുകള്‍ ലഭിക്കാന്‍ തുടങ്ങുകയും പ്രതീക്ഷിച്ചതിലും വിജയകരമായി തന്നെ ഗുണമേന്മയും സുരക്ഷിതത്വവും കസ്റ്റമേഴ്‌സിന് നല്‍കാന്‍ സാധിക്കുകയും ചെയ്തു.
അഞ്ചുപേരുടെയും ആത്മാര്‍ത്ഥത അവര്‍ നിര്‍മിക്കുന്ന വീടുകളില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇവര്‍ക്കെല്ലാം കൂട്ടായി ഇവരുടെ കുടുംബാംഗങ്ങളുടെ പിന്തുണയും എടുത്തു പറയേണ്ട ഒന്നാണ്. സമീപഭാവിയില്‍, കേരളത്തിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വില്ലകളുടെ നിര്‍മാണത്തിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് ഓക്‌സികോ ഹോംസ്!
OXICO HOMES LLP
Address: opposite Shobha Auditorium, Valiyarathala,
Naruvamoodu P.O, Thiruvananthapuram, Kerala.
Contact: 9988447844, 8754121630
E-mail: oxicohomes@gmail.com
https://www.youtube.com/@oxicogroup
https://www.instagram.com/oxicohomes?igsh=MTMyMWpzMTRpZmM0eA%3D%3D
https://www.facebook.com/profile.php?id=61557981951635&mibextid=ZbWKwL