Events

സക്സസ് കേരള വുമൺ ചേഞ്ച് മേക്കർ അവാർഡ് ഇൻ ബ്യൂട്ടി ഇൻഡസ്ട്രി ജൂബി സാറയ്ക്ക്.

പ്രമുഖ സംരംഭക ജൂബി സാറയ്ക്ക് സക്സസ് കേരള വുമൺ ചേഞ്ച് മേക്കർ അവാർഡ് ഇൻ ബ്യൂട്ടി ഇൻഡസ്ട്രി അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നര്‍ത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും വനിതാ സംരംഭക എന്ന നിലയിലും തന്റെ കർമ്മമേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വനിത. തന്നിലെ സ്ത്രീയെ അടിച്ചമർത്തിയവർക്കും ഒറ്റപ്പെടുത്തിയവർക്കുമുള്ള മധുര പ്രതികാരമായി മതത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു തന്റെ ജീവിതം കൊണ്ട് വിജയിച്ചു കാണിച്ച വനിത കൂടിയാണ് സാറാ മേക്കോവർ സ്റ്റുഡിയോ എന്ന സംരംഭത്തിന്റെ സാരഥിയും, കൊല്ലം സ്വദേശിനിയുമായ ജൂബി സാറാ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button