EntreprenuershipSuccess Story

ഫാഷന്‍ വിപണിയില്‍ പുതിയ ചുവടുമായി NC Brand

വസ്ത്രനിര്‍മാണ മേഖലയില്‍ നാല് പതിറ്റാണ്ടോളം നീളുന്ന അനുഭവസമ്പത്തുമായി സ്വന്തം ബ്രാന്‍ഡിലൂടെ വിപണിയില്‍ പുതിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് എറണാകുളം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന NC Brand. 1995ല്‍ നൈസ് കളക്ഷന്‍സ് എന്ന പേരില്‍ നൈറ്റി നിര്‍മാണത്തിലൂടെ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഏറെ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡാണ്. ആദ്യകാലത്ത് നൈറ്റികള്‍ നിര്‍മിച്ച് കേരളത്തിലുടനീളമുള്ള കടകളിലേക്ക് വിതരണം ചെയ്തായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

Fantasy, Fair and Lovely തുടങ്ങിയ പേരുകളിലുള്ള ഉത്പന്നങ്ങളിലൂടെ വിപണിയില്‍ സാന്നിധ്യമുറപ്പിച്ച സ്ഥാപനം പിന്നീട് സൗദി അറേബ്യയിലേക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്ത് തുടങ്ങി. എന്നാല്‍ ചില പ്രതിസന്ധികള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടെങ്കിലും ആ പ്രതിസന്ധിയില്‍ തോറ്റ് പിന്മാറാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. പിന്നീട് തിരിച്ചുവരവിലൂടെ വിവിധ ബ്രാന്‍ഡുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന മാനുഫാക്ചറിങ് സ്ഥാപനമായി ‘നൈസ് കളക്ഷന്‍സ്’ മാറുകയായിരുന്നു. പിന്നീടാണ് കുര്‍ത്തികള്‍ കേന്ദ്രീകരിച്ചുള്ള NC BRAND ഇവര്‍ ആരംഭിക്കുന്നത്.

സ്വന്തമായി കഠിനാധ്വാനത്തിലൂടെ വസ്ത്രമേഖലയില്‍ തങ്ങളുടേതായ ഇടം പിടിച്ച NC Brand നിലവില്‍ കുര്‍ത്തി, കഫ്താന്‍, മെറ്റേണിറ്റി ഫ്രോക്ക്, ടീനേജ് ഫ്രോക്ക്, ബേബി ഫ്രോക്ക് എന്നീ വസ്ത്രങ്ങളാണ് വിപണനം ചെയ്യുന്നതെങ്കിലും ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇവര്‍. കുര്‍ത്തികള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമുള്ള വസ്ത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തങ്ങളുടെ ബ്രാന്‍ഡിനെ കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കാനും ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകാനുമുള്ള ഒരുക്കത്തിലാണ് ഈ സ്ഥാപനം.

കേരളത്തിലുടനീളം 50 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക എന്നതാണ് സ്ഥാപനത്തിന്റെ നിലവിലെ പ്രധാന ലക്ഷ്യം. ഒരു ഔട്ട്‌ലെറ്റിന് ഏകദേശം 20 ലക്ഷം രൂപ നിക്ഷേപം കണക്കാക്കുമ്പോള്‍ പദ്ധതിയുടെ ആകെ നിക്ഷേപം ഏകദേശം 10 കോടി രൂപയാണ്. വസ്ത്ര മേഖലയിലെ മികച്ച ബ്രാന്‍ഡായ NC നിക്ഷേപകര്‍ക്ക് ബിസിനസ് അവസരങ്ങളില്‍ പങ്കാളികളാകാനുള്ള സാധ്യതയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.


ഗുണമേന്മയുള്ള മെറ്റീരിയലുകള്‍, ആകര്‍ഷകമായ ഡിസൈനുകള്‍, മികച്ച ഷോപ്പ് അന്തരീക്ഷം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് NC Brand മുന്നേറുന്നത്. അത് തന്നെയാണ് തങ്ങളുടേതായ ഇടം നേടി മികച്ച ബ്രാന്‍ഡാക്കി ഈ സ്ഥാപനത്തെ രൂപപ്പെടുത്തിയതും. കസ്റ്റമറുടെ അഭിരുചികളും ഫാഷന്‍ ട്രെന്‍ഡുകളും നിരന്തരം മാറുന്ന ഈ സാഹചര്യത്തിലും മാറ്റങ്ങളെ തിരിച്ചറിഞ്ഞ് മുന്നേറാനും പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കാനും NC BRAND ന് സാധിക്കുന്നതിനാല്‍ തന്നെ എല്ലാ തലമുറയിലുള്ളവര്‍ക്കും ഏറെ ‘കംഫര്‍ട്ടാ’കാന്‍ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിപണിയില്‍ കൂടുതല്‍ ഇടം പിടിക്കാനൊരുങ്ങുകയാണ് NC BRAND.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button