Business ArticlesEntreprenuership

ഡയറക്ട് സെല്ലിങില്‍ വിജയക്കൊടി പാറിച്ച് യുവസംരംഭകന്റെ തേരോട്ടം; അതുലിന്റെ വിജയഗാഥ

പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എന്തും നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച യുവ സംരംഭകനാണ് കോഴിക്കോട് ജില്ലയിലെ കക്കോടിക്കടുത്ത് തിരുവത്ത്താഴം സ്വദേശി അതുല്‍നാഥ്. ഡയറക്ട് സെല്ലിങ് മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഫിജികാര്‍ട്ട്.കോമില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലാണ് ഇന്ന് അതുല്‍.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യക്തികളെയാണ് ഫിജികാര്‍ട്ട് ഒരു നല്ല സംരംഭകനായി വാര്‍ത്തെടുക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഹൃത്ത് വഴിയാണ് 21 -ാം വയസില്‍ ഫിജി കാര്‍ട്ടിലേയ്ക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നാഷണല്‍ സെയില്‍ ടീം മാനേജര്‍ എന്ന പദവിയിലെത്തി അതുല്‍. 24 ാം വയസില്‍ നാലരക്കോടി ഇദ്ദേഹം സമ്പാദിച്ചു.

കഠിനാധ്വാവും കൃത്യമായ ലക്ഷ്യബോധവും ഉണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കുമെന്ന് അതുല്‍ പറയുന്നു. മൂന്ന് ലക്ഷം പേരിലേക്ക് തൊഴിലവസരം എത്തിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ഥ്യത്തിലാണ് അതുല്‍. ഫിജി കാര്‍ട്ട് എന്ന സംരംഭക മേഖലയുടെ വളര്‍ച്ചയും സ്വീകാര്യതയുമാണ് ഇത്രയും ആളുകള്‍ ഇതിന്റെ ഭാഗമാകുന്നതിലൂടെ വ്യക്തമാകുന്നത്. വരും തലമുറയ്ക്ക് മറ്റേതൊരു മേഖലയും പോലെ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല പ്രഫഷനാണ് ഇതെന്നും ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ഫിജി കാര്‍ട്ടില്‍ ഒരു ടീമിനെ രൂപീകരിക്കുകയും ആ ടീമിലൂടെ ബിസിനസ് വളര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്. ആ ബിസിനസിലൂടെ കമ്പനിക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം ടീം മാനേജര്‍ എന്ന നിലയില്‍ അതുലിലേയ്ക്ക് എത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഫിജി കാര്‍ട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ നാഷണല്‍ സെയില്‍സ് ടീം മാനേജര്‍കൂടിയാണ് ഇദ്ദേഹം. പ്രവര്‍ത്തന മികവിന് 13 റാങ്കുകളാണ് ഫിജി കാര്‍ട്ട് സംരംഭകര്‍ക്ക് നല്‍കുന്നത്. ഈ കുറഞ്ഞ കാലയളവില്‍ 13 റാങ്കുകളും അതുല്‍ സ്വന്തമാക്കി.

അതുല്‍ പഠിച്ചതും വളര്‍ന്നതും കോഴിക്കോട് തന്നെയാണ്. ഹോട്ടല്‍ ജീവനക്കാരനായ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. സീനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള അവാര്‍ഡ് അതുലിന് ലഭിച്ചിട്ടുണ്ട്. ഡയറക്ട് സെല്ലിംങ് മേഖലയെക്കുറിച്ച് ആവശ്യമായ അവബോധം സമൂഹത്തിലേയ്ക്ക് ഇനിയും എത്തിയിട്ടില്ല എന്നതാണ് സത്യാവസ്ഥ. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് അതുല്‍ നാഥ്.

എന്താണ് ഫിജി കാര്‍ട്ട് ?
വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് പോര്‍ട്ടല്‍ ആണ് ഫിജികാര്‍ട്ട്.കോം. 2010ല്‍ ഇന്ത്യയിലാണ് ഫിജികാര്‍ട്ടിന്റെ ആശയം രൂപം കൊണ്ടത്. എല്ലാ ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ ഫിജി കാര്‍ട്ടിലൂടെ ലഭ്യമാണ്. മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റിലൂടെയും ആവശ്യമുള്ള ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സാധിക്കും.

ഡിജിറ്റല്‍ ഷോപ്പിംഗിന്റെ ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിക്കൊണ്ടാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് ഏതു മാര്‍ഗത്തിലും ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സര്‍ക്കാരിന്റെ ഡയറക്ട് സെല്ലിങ് നിബന്ധനകള്‍ക്കു വിധേയമായാണ് ഫിജികാര്‍ട്ട്.കോം പ്രവര്‍ത്തിക്കുന്നത്.

എന്താണ് ഡയറക്ട് സെല്ലിങ് ?

ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി മുന്‍നിര ആഗോള ബ്രാന്‍ഡുകളും ചെറുകിട, സംരംഭക കമ്പനികളും ഉപയോഗിക്കുന്ന റീട്ടെയില്‍ ചാനലാണ് ഡയറക്ട് സെല്ലിങ്. ആഭരണങ്ങള്‍, കുക്ക് വെയര്‍, പോഷകാഹാരങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഊര്‍ജ്ജം, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ എല്ലാത്തരം സാധനങ്ങളും സേവനങ്ങളും കമ്പനികള്‍ വിപണനം ചെയ്യുന്നു.

1920 കളില്‍ അമേരിക്കയിലാണ് ഡയറക്ട് സെല്ലിങിന് തുടക്കം കുറിച്ചത്. 1995 ല്‍ ഇന്ത്യയിലും പ്രചാരത്തിലായി. ഇടനിലക്കാരില്ലാതെ കണ്‍സ്യൂമര്‍ നെറ്റ് വര്‍ക്ക് വഴി ഉത്പന്നങ്ങളുടെ വിപണനം നടക്കുകയും ലാഭത്തിന്റെ ഒരു വിഹിതം കണ്‍സ്യൂമര്‍ക്ക് തിരിച്ചു ലഭിക്കുകയും ചെയ്യുന്ന രീതിയാണ് ഡയറക്ട് സെല്ലിങ്.

ഇന്ത്യയില്‍ ഡയറക്ട് സെല്ലിങിന്റെ വളര്‍ച്ചയും വികാസവും

നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്് എന്നറിയപ്പെടുന്ന ഡയറക്റ്റ് സെല്ലിങ് 1995 -ലാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ഇന്ത്യയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഡയറക്ട് സെല്ലിങ് ബിസിനസ്സ് ഉണ്ട്. നെറ്റ്‌വര്‍ക്കിംഗ് അല്ലെങ്കില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന ആശയം മനസ്സിലാക്കാന്‍ ആളുകള്‍ ഇപ്പോഴും പ്രയാസപ്പെടുകയാണ് എന്നതാണ് സങ്കടകരമായ സത്യം.

മികച്ച ബിസിനസ് അവസരങ്ങളുള്ള മികച്ച വിപണിയാണ് ഇന്ത്യ. പലരും ഇതേ കാരണം തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിച്ചിട്ടുണ്ട്. ഇത് ഡയറക്ട് സെല്ലിങിന്റെ വ്യാപകമായ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് കാരണമായി. തുടക്കത്തില്‍ ഡയറക്ട് സെല്ലിങ് എന്ന മേഖലയെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം നിലവില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മണി ചെയിന്‍ പോലുള്ള കമ്പനികള്‍ കടന്നുവരികയും ധാരാളംപേര്‍ കബളിപ്പിക്കപ്പെടുകയും ചെയ്തു.

2010-11 കാലയളവില്‍ മണിചെയിന്‍ കമ്പനികള്‍ പെരുകിയതോടെ 1978 ലെ Prize Chits And Money Circulation Banning ആക്ട് പ്രകാരം എല്ലാ ഡയറക്ട് സെല്ലിങ് കമ്പനികള്‍ക്കു നേരെയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഡയറക്ട് സെല്ലിങിന കൃത്യമായ നിയമ സാധ്യത ഇല്ലാത്തതിനാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കമ്പനികള്‍ പോലും നിയമനടപടികള്‍ നേരിടേണ്ടി വന്നു. പിന്നീട് തൊഴിലാളി സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും നിയമപരമായി അംഗീകൃതമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തത്ഫലമായി 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ ഡയറക്ട് സെല്ലിങ് മേഖലയ്ക്ക് നിയമസാധ്യതകള്‍ ഒരുക്കി. അതിനുശേഷമാണ് ഡയറക്ട് സെല്ലിങ് ശക്തിപ്രാപിച്ചതും കാര്യക്ഷമമായി പ്രവര്‍ത്തനും ആരംഭിച്ചതും.

കേരളത്തിലെ പ്രവര്‍ത്തനം
കേരളത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലാണ് ഡയറക്ട് സെല്ലിങ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാരിന്റെ ഗുലാട്ടി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ടാക്‌സേഷന്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഡയറക്ട് സെല്ലിങ് മേഖലയില്‍ ഒരു സംരംഭകന്‍ എങ്ങനെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചാണ് ഗുലാട്ടി ഇന്‍സ്റ്റിറ്റിയൂഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

ഡയറക്ട് സെല്ലിങ് മേഖലയില്‍ എങ്ങനെ ഒരു കമ്പനിയെ തിരഞ്ഞെടുക്കാം

വലിയ മുതല്‍മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാം എന്നതാണ് ഡയറക്ട് സെല്ലിങ് മേഖലയുടെ പ്രത്യേകത. എന്നാല്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും നല്ല കമ്പനി തന്നെ തിരഞ്ഞെടുക്കണം. പ്രവര്‍ത്തനപരിചയവും വിശ്വാസയോഗ്യവുമായ കമ്പനി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന കമ്പനിയില്‍ കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ചും അതിന്റെ സാധ്യതക്കളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കണം. വരുമാന സാധ്യതകള്‍ നേടിയെടുക്കാന്‍ കഴിയുന്നതാണോ എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാന്‍ ഉണ്ടായിരിക്കണം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കുകയും ഉറപ്പാക്കുകയും വേണമെന്ന് അതുല്‍നാഥ് പറയുന്നു.

തന്നെ പോലെ ഒട്ടനവധി ആളുകളെ ഡയറക്ട് സെല്ലിങ് മഖലയിലൂടെ കൈ പിടിച്ച് ഉയര്‍ത്തുക എന്നതാണ് അതുല്‍നാഥ് എന്ന ചെറുപ്പക്കാരന്‍ കാണുന്ന സ്വപ്‌നം. ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് അതുല്‍ നാഥിന് എല്ലാവിധ ആശംസകളും….

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button