EntreprenuershipSuccess Story

തടസ്സമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം ദി വെസ്റ്റേണ്‍ സ്പീക്കറിലൂടെ

വിലക്കുകളില്ലാത്ത അനുഭവങ്ങളാണ് വിദ്യാഭ്യാസം. എന്നാല്‍ എന്തുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് സംസാരിക്കുമ്പോഴും പഠിക്കുമ്പോഴും ചില വിലക്കുകള്‍ അനുഭവപ്പെടാറുണ്ട്. അറിവില്ലായ്മയെക്കാള്‍ ഭയവും സംശയവും സൃഷ്ടിക്കുന്ന വിലക്കുകളാണ് അതില്‍ അധികവും. എന്നാല്‍ ഇനി ഇത്തരം ആവലാതികള്‍ മറന്നേക്കൂ….

അത്യാവശ്യം ഇംഗ്ലീഷ് വാക്കുകള്‍ വായിക്കാന്‍ അറിയാവുന്ന ഏതൊരു സാധാരണക്കാരനെയും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണ് ദി വെസ്റ്റേണ്‍ സ്പീക്കര്‍ ചെയ്യുന്നത്. അമ്മയുടെ മരണശേഷം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ട വന്ന കെ വി രമേശ് എന്ന വ്യക്തിയാണ് വെസ്റ്റേണ്‍ സ്പീക്കര്‍ അക്കാദമിയുടെ ഡയറക്ടറും ചീഫ് ട്രെയിനറും.

2008 കൊച്ചിയിലാണ് വെസ്റ്റേണ്‍ സ്പീക്കര്‍ അക്കാദമി ആദ്യമായി ആരംഭിച്ചത്. കരാട്ടെ അധ്യാപകന്‍ കൂടിയായ രമേശ് വിദ്യാര്‍ത്ഥികളെ സമീപിക്കുമ്പോള്‍ അവരുടെ മാതാപിതാക്കളും ചുറ്റുമുള്ളവരും ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഇംഗ്ലീഷ് ഭാഷ വശത്താക്കണമെന്ന ആഗ്രഹം ഇദ്ദേഹത്തിനുണ്ടായത്.

മണിക്കൂറുകളോളം കരാട്ടെ പരിശീലിക്കുന്ന രമേശ് ദിവസം രണ്ട് മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും പ്രാക്ടീസ് ചെയ്യാനും ആരംഭിച്ചതില്‍ നിന്നാണ് വെസ്റ്റേണ്‍ സ്പീക്കര്‍ എന്ന അക്കാദമിയുടെ ആരംഭം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒഴിവുസമയങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുക്കാം എന്നതാണ് അക്കാദമിയുടെ പ്രത്യേകത. 21 ദിവസത്തെ ഓഫ്‌ലൈന്‍ ക്ലാസുകളും 90 ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസുകളും ഇവിടെ ലഭ്യമാണ്.

21 ദിവസത്തെ ഓഫ്‌ലൈന്‍ തിരഞ്ഞെടുക്കുന്നവര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ പാലാരിവട്ടത്തെ അക്കാദമിയില്‍ ക്ലാസുകള്‍ ലഭ്യമാകും. 90 ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഫീസായി അടയ്‌ക്കേണ്ടി വരുന്നത് 6,850 രൂപയാണ്.

അതുമാത്രമല്ല ബിസിനസ് ജോലികളില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അക്കാദമി ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
40 ദിവസത്തെ ഒരു ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന വ്യക്തിക്ക് 45,000 രൂപയാണ് ഫീസനത്തില്‍ അടയ്‌ക്കേണ്ടി വരുന്നത്. ഇത്രയേറെ തുക നല്‍കി പഠിക്കാന്‍ ചേര്‍ന്നശേഷം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ഒരു ചോദ്യം ആര്‍ക്കും ഉണ്ടാകാം. അതിനുള്ള ഉത്തരവും രമേശിന്റെ പക്കലുണ്ട്.

വെസ്റ്റേണ്‍ സ്പീക്കര്‍ അക്കാഡമിയില്‍ പഠിച്ച ശേഷം ഫലം ലഭിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ അടച്ച തുക മുഴുവന്‍ തിരികെ നല്‍കും എന്നതാണ് ആ ഉത്തരം. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഓപ്ഷന്‍ നല്‍കുന്ന കേരളത്തിലെ ആദ്യത്തെ അക്കാദമി കൂടിയാണ് ദ വെസ്റ്റേണ്‍ സ്പീക്കര്‍ അക്കാദമി.

കൂടുതല്‍ വിവരങ്ങള്‍ക്ക് അധ്യാപകനും മോട്ടിവേഷന്‍ സ്പീക്കറുമായ രമേശിനെ ബന്ധപ്പെടാം: +91 75599 59291

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button