Success Story

സൗന്ദര്യവര്‍ധന കലയില്‍ പുത്തന്‍ ട്രെന്‍ഡുകളില്‍ ചുവടുറപ്പിച്ച് ഹെര്‍മോസ

സൗന്ദര്യ സങ്കല്‍പ്പം എന്നു പറയുന്നത് ഒരു കലയും, അതു ഭംഗിയായി ചെയ്യുന്നവര്‍ ഒരു കലാകാരനുമായി മാറുന്ന കാലമാണിത്. ചര്‍മത്തിനും ശരീരത്തിനും വേണ്ട രീതിയില്‍ പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ സൗന്ദര്യ സംരംക്ഷണത്തില്‍ ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ക്കും, ബ്യൂട്ടി സ്പാകള്‍ക്കും ആവശ്യക്കാരും ഏറെയാണ്. വ്യത്യസ്തമാര്‍ന്ന ശൈലിയില്‍ സ്ത്രീ സൗന്ദര്യത്തെ മനസിലാക്കാനും, പരിപാലനം ചെയ്യാനും തയ്യാറായി കോട്ടയത്തിന്റെ മണ്ണില്‍, തിരുവാതിക്കല്‍ ഇല്ലിക്കല്‍ റൂട്ടില്‍ വേളൂരില്‍ ‘ഹെര്‍മോസ’ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

‘ഹെര്‍മോസ’ എന്നത് ഒരു സ്പാനിഷ് പദമാണ്. അതിനര്‍ത്ഥം സുന്ദരിയെന്നാണ്. എന്നാല്‍ ഇംഗ്ലീഷില്‍ അത് സുന്ദരി മാത്രമല്ല, ഏറ്റവും അത്ഭുതകരമായ വ്യക്തിയെന്ന അര്‍ത്ഥവുമുണ്ട്. ‘ഗൃഹാതുരത്വം തുളുമ്പുന്ന ഇടപെടല്‍, സൗന്ദര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെയുള്ള കരസ്പര്‍ശം’ അതാണ് ഹെര്‍മോസയുടെ പ്രത്യേകത.

മറ്റ് ബ്യൂട്ടിപാര്‍ലറുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങിയ സേവനങ്ങള്‍ക്കു പുറമേ, ചര്‍മ സംരക്ഷണ സേവനങ്ങളും എല്ലാതരം ഹെയര്‍ ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യമാണ്. മുഖ ചികിത്സയും ചര്‍മ സംരക്ഷണ സേവനങ്ങളുടെ ഭാഗമാണ്. കൗമാരപ്രായക്കാരെ അലട്ടുന്ന പ്രശ്‌നമായ മുഖക്കുരുവിനുള്ള ചികിത്സകളും ഇവിടെയുണ്ട്.

അപ്പോഴും ഹെര്‍മോസയെ വ്യത്യസ്തമാക്കാനും കാരണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രേണുക, ഏഴു വര്‍ഷമായി ഹെര്‍മോസ എന്ന ഈ സംരംഭം നടത്തി വരുന്നു. തന്റെ പ്രവൃത്തി പരിചയത്തില്‍ ചുവടുറപ്പിച്ച ഈ സ്ഥാപനം മൈക്രോ ലീഡിങ് ടാറ്റോകള്‍, നെയില്‍ ആര്‍ട്ട്, കളറിങ് തുടങ്ങിയവയും, ക്യാന്‍സര്‍ രോഗികള്‍ക്കു ഐബ്രോ ടാറ്റോ മുതലായ സേവനങ്ങളും നല്‍കി വ്യത്യസ്തത പുലര്‍ത്തുന്നു.

രേണുക രാകേഷ് എന്ന വീട്ടമ്മയുടെ ഈ രംഗത്തോടുള്ള അഭിനിവേശവും ആത്മാര്‍ത്ഥതയും ഈ മേഖലയില്‍ പുത്തന്‍ സാധ്യതകളെ തേടുകയാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായി ജോലി നോക്കിയിരുന്ന രേണുക പിന്നീട് തിരക്കുകളില്‍ നിന്നും മാറി തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് തന്റെ കഴിവുകളെ തന്നെ സാധ്യതകളാക്കി മാറ്റാന്‍ തീരുമാനിച്ചത്. സൗന്ദര്യവര്‍ധന കലയില്‍ പുത്തന്‍ ട്രെന്‍ഡുകളില്‍ ചുവടുറപ്പിച്ച് ഈ മേഖലയില്‍ സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയിരിക്കുകയാണ് ഈ വീട്ടമ്മ.

ഇന്ന് എല്ലാവരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ ചര്‍മത്തിനനുസരിച്ചുള്ള സംരക്ഷണം നല്‍കേണ്ടതും അത്യാവശ്യമാണ്. സാധാരണ ഒരു പാര്‍ലര്‍ വര്‍ക്കുകള്‍ക്ക് ഉപരിയായി, ബ്രൈഡല്‍ മേക്കപ്പ്, പരസ്യങ്ങള്‍, ഷോട്ട്ഫിലിം തുടങ്ങി പല ഷൂട്ടിങ് മേക്കപ്പുകളിലും ഹെര്‍മോസ പ്രവര്‍ത്തിച്ചു വരുന്നു. ഏറെ തൃപ്തരായ ഒരു കൂട്ടം കസ്റ്റമേഴ്‌സ് തന്നെ ഹെര്‍മോസയ്ക്കുണ്ട്. ഇവിടുത്തെ സേവനങ്ങള്‍ക്കായി, അല്‍പ്പം വൈകിയാലും ക്ഷമയോടെ കാത്തിരിക്കുന്ന കസ്റ്റമേഴ്‌സ് തന്നെയാണ് തന്റെയും ഈ സ്ഥാപനത്തിന്റെയും വിജയമെന്നു രേണുക പറയുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്കായി സൗജന്യമായി ഒരുക്കുന്ന സേവനങ്ങളാണ് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നതെന്നാണ് രേണുകയുടെ അഭിപ്രായം. കളറിങ്, നെയില്‍ ആര്‍ട്ട് തുടങ്ങിയ പുത്തന്‍ ട്രെന്‍ഡുകള്‍ക്കും ഹെര്‍മോസയില്‍ ഡിമാന്‍ഡ് കൂടുതലാണ്. പുതിയ തലമുറക്കാര്‍ക്കും പ്രായഭേദമില്ലാതെ ഏതൊരു വ്യക്തിക്കും അവര്‍ക്ക് ഇണങ്ങും വിധമുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കുന്നു.

ഈ രംഗത്ത് പ്രവൃത്തി പരിചയം മാത്രമല്ല, അധ്യാപനത്തിലും ഹെര്‍മോസ സാധ്യതകള്‍ തേടുന്നു. താല്‍പര്യക്കാര്‍ക്ക് മേക്കപ്പ് ടൂട്ടോറിയല്‍ ക്ലാസുകളും, ഇടക്കാല കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇത്തരം കോഴ്‌സുകള്‍ ഇവിടെ നടത്തിവരുന്നു.

ഒരു സംരംഭക എന്നതിനുപരി ഈ രംഗത്ത് ധാരാളമായി ആസ്വദിച്ചു ജോലി ചെയ്യാന്‍ സാധിക്കുന്നു എന്നതിലാണ് രേണുകയുടെ വിജയം. ജോലിയോടൊപ്പം കുടുംബത്തെയും ഒരുപോലെ കെയര്‍ ചെയ്യാന്‍ രേണുക ശ്രദ്ധിക്കുന്നുണ്ട്. തന്റെ ഈ രംഗത്തുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതില്‍ രേണുകയുടെ നല്ലപാതി രാകേഷിനുള്ള സ്ഥാനം ഏറെയാണ്.

ഒരു സംരംഭകയിലേയ്ക്കുള്ള രേണുകയുടെ പ്രയത്‌നത്തില്‍ ഒരു വഴികാട്ടിയായി എപ്പോഴും രാകേഷ് മുന്നില്‍ തന്നെയുണ്ട്. കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും രേണുകയുടെ ജീവിത യാത്രയെ കൂടുതല്‍ ബലപ്പെടുത്തുന്നു. എല്ലാ ഉത്തരവാദിത്വങ്ങള്‍ക്കുമൊപ്പം തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു നല്ല ഭാര്യയും അമ്മയും മാത്രമല്ല, അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് രേണുക.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button