EntreprenuershipSuccess Story

ആരോഗ്യമുള്ള നാളെക്കും ആയുസുള്ള തൈകള്‍ക്കും ഗ്രീന്‍ കാര്‍ണിവല്‍ ഗ്യാരന്റി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പെന്നത് അവിടുത്തെ കാര്‍ഷിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതിയും അവയുടെ പരിപാലനവും കാര്‍ഷിക രംഗത്തുണ്ടാക്കിയത് വളരെ വിപ്ലവകരമായ മാറ്റമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം സുലഭമായി ലഭിക്കാറുണ്ടായിരുന്നതും മാര്‍ക്കറ്റ് വാല്യു ഉള്ളതുമായ ഫലങ്ങള്‍ നമുക്കും ലഭ്യമായി തുടങ്ങിയത് ഈ മാറ്റങ്ങളിലൂടെയാണ്. കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞ് അവിടെ തങ്ങളുടെതായ സംഭാവനകളാല്‍ വിപണിയെ സുലഭമാക്കുന്നവരാണ് നമ്മുടെ കര്‍ഷകരും.

പലര്‍ക്കും കൃഷി എന്നത് ഇപ്പോഴും നിര്‍വചനീയമല്ല. ചിലര്‍ക്കത് പാഷനും മറ്റു ചിലര്‍ക്ക് അതു വിപണനവുമാണ്. കാര്‍ഷിക മേഖലയില്‍ ഇവയ്‌ക്കെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കി അവ ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു മികച്ച കര്‍ഷകനാണ് ആറ്റിങ്ങല്‍ സ്വദേശിയായ സുധര്‍ രാഗ്.

ചെറുപ്പകാലം മുതല്‍ കൃഷിയോടുണ്ടായിരുന്ന അമിത താത്പര്യവും ഇഷ്ടവും തന്നെ ഒരു മികച്ച കര്‍ഷകനാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. അതു തന്നെയാണ് തന്റെ പ്രവാസ ജീവിതത്തിനു ശേഷവും നാട്ടില്‍ കൃഷിയിലൂടെ ഒരു സംരംഭം എന്നതിലേക്ക് സുധര്‍ രാഗിനെ നയിച്ചതും. വിദേശ ജീവിതത്തിന്റെ നിറമില്ലായ്മയിലും നാട്ടില്‍ പച്ചപിടിക്കുവാന്‍ ഈ കൃഷിരീതി കൂടുതല്‍ സഹായിച്ചിട്ടുണ്ട്.

വീടിനോടു ചേര്‍ന്നു കിടന്ന പുരയിടം കാര്‍ഷിക യോഗ്യമാക്കി അവിടെ കുളം കുത്തി മീന്‍ വളര്‍ത്തി ആദ്യം തന്റെ സംരംഭത്തിലേക്കുള്ള കൂടുതല്‍ മൂലധനം കണ്ടെത്തി. ശേഷമായിരുന്നു ഇന്നത്തെ Green Carnival ലേക്കുള്ള സുധര്‍ രാഗിന്റെ മുന്നേറ്റം. വിവിധ ഇനം ഫലവൃക്ഷ തൈകളും അതിന്റെ പരിപാലനവും വിപണനവും ഇന്ന് ഇദ്ദേഹം Green Carnival നഴ്‌സറിയില്‍ നടത്തിവരുന്നു.

വെറൈറ്റി ഇനത്തില്‍പ്പെട്ട മാവ് (തായ് മാവ്, All Season മാവ്, കോട്ടൂര്‍ ) പ്ലാവ് (വിയറ്റ്‌നാം സൂപ്പര്‍
ഏര്‍ളി,  ഗംലസ്, ജയ 33 , തേന്‍ വരിക്ക, റെഡ് സീഡ്ലസ് ജാക്ക് etc.) തെങ്ങ് ((DXT, TXD, കുറ്റ്യാടി, ഗംഗബോണ്ടം, ഗൗരീ ഗാത്രം , നാടന്‍ തെങ്ങിനങ്ങള്‍ etc.),  കുരുമുളക് ( തിപ്പല്ലിയില്‍ ബട്ട് ചെയ്തവ), റംബൂട്ടാന്‍ (K10, N18, School Boy, Benjoy etc.), പേര, പപ്പായ, അവഗാഡോ, അവിയു, തുടങ്ങിയ വിദേശ വെറൈറ്റി ഇനങ്ങള്‍ക്കൊപ്പം നമ്മുടെ നാട്ടില്‍ സുലഭമായ വിവിധ നാടന്‍ തൈ ഇനങ്ങളും ലഭ്യമാക്കുന്നുണ്ട്.

10 വര്‍ഷത്തിലധികമായി സുധര്‍ രാഗ് നടത്തിപ്പോരുന്ന ഈ സംരംഭത്തിന് കടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോല്‍സാഹനവും വലുതാണ്. കയ്ക്കാവൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, ആറ്റിങ്ങല്‍ ത്രിപര്‍ണ്ണ ചാരിറ്റിയുടെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും ഇതിനോടകം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികളും നാട്ടുകാരും , വിദേശി സുഹൃത്തുക്കളു മുള്‍പ്പെടെ തന്റെ ഈ സംരംഭം കാണാനെത്താറുണ്ട്. അവര്‍ക്കെല്ലാം ഇതിനെക്കുറിച്ചുളള വ്യക്തമായ വിശകലനങ്ങളും ഇദ്ദേഹം നല്‍കുന്നുണ്ട്.
ഈ സംരംഭത്തിനൊപ്പം തന്നെ സുദര്‍രാഗ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയ്ക്ക് മുദാക്കല്‍ പഞ്ചായത്തില്‍ പൂവണത്തിന്‍ മൂട് എന്ന സ്ഥലത്തു Green Carnival എന്ന പേരില്‍  ഒരു സ്ഥാപനവും നടത്തിപ്പേരുന്നുണ്ട്. ഹൈബ്രീഡ് ഇനങ്ങള്‍, ബ്രാന്‍ഡഡ് തൈ ഇനങ്ങള്‍, കൂടാതെ സ്വന്തം പറമ്പില്‍ നട്ടിരിക്കുന്ന മറ്റു നാടന്‍ ചെടികള്‍, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പ്ലാന്റുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി എല്ലാവിധ തൈകളും ഗ്രീന്‍ കാര്‍ണിവല്ലിലൂടെ വില്പന നടത്തുന്നുണ്ട്

.സംരംഭക മേഖലയിലെ തന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനാകുന്ന സുധര്‍ രാഗ്, പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോട് ഇത്രയ്ക്ക് അടുത്തിടപഴകാന്‍ കഴിയുന്നതു തന്നെയാണ് തനിക്ക് കൂടുതല്‍ ആനന്ദം പകരുന്നതെന്നും പറയുന്നു.

Contact Details:

Green Carnival
Pulari, Thinavila
Keezhattingal P.O
Attingal, Trivandrum dist.
Kerala
Ph: 9947441366
Email: sudharbindu@ gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button