EntreprenuershipSpecial Story

സംരംഭ മേഖലയില്‍ പുതിയ ചിന്തകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച് ഷിജു കെ ബാലന്‍ എന്ന സംരംഭകന്‍

പ്രതിസന്ധികള്‍ തരണം ചെയ്ത് ഷിജു രൂപപ്പെടുത്തുന്നത് സമൂഹത്തിന് വിലമതിക്കുന്ന സംരംഭങ്ങള്‍...

ഓരോ ദിവസം കഴിയുംതോറും ലോകം ടെക്‌നോളജി കൊണ്ടും പുതിയ ചിന്തകളും ആശയങ്ങളും കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ പുതിയ ലോകത്ത് വിജയിക്കണമെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പുതിയ സോഫ്റ്റ്‌വെയര്‍, ടെക്‌നോളജി എന്നിവയെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അത്തരത്തില്‍ കൃത്യമായ അറിവ് കൊണ്ട് വിജയം നേടിയ സംരംഭകനാണ് ഷിജു കെ ബാലന്‍.

ഇടകടത്തി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഷിജു എന്ന വ്യക്തി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയായതിന് കാരണം അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തോറ്റുപോകാതെ മുന്നേറാനുള്ള മനോധൈര്യവുമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് COMTECH SYSTEMS എന്ന സംരംഭത്തിന് ഷിജു കെ ബാലന്‍ തുടക്കം കുറിക്കുന്നത്. ഒരു സംരംഭകന്‍ എന്ന നിലയില്‍ ഒട്ടനവധി പ്രതിസന്ധികള്‍ താണ്ടിയാണ് ഒരു സംരംഭത്തില്‍ നിന്നും ഷിജു ഇന്ന് മൂന്ന് സംരംഭങ്ങളുടെ അധിപനായി മാറിയിരിക്കുന്നത്.

MACH10 Global Consultancy Pvt. Ltd, GKS Infotech Pvt. Ltd , Comtech Systems എന്നിങ്ങനെ മൂന്ന് സംരംഭങ്ങളും Online Magic എന്ന ആശയവുമാണ് ഷിജു ഇന്ന് രൂപം നല്‍കിയിരിക്കുന്നത്. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ കാലിടറാതെ സഞ്ചരിച്ചത് കൊണ്ടാണ് ഇന്ന് ഒരുപാട് വിജയം നേടാന്‍ ഈ സംരംഭകന് സാധിച്ചത്.

ആലപ്പുഴയില്‍ ആരംഭിച്ച Comtech Systems തുടക്കത്തില്‍ ഒരു ചെറിയ രീതിയിലുള്ള ‘ടെക്‌നിക്കല്‍ സര്‍വീസ് പ്രൊവൈഡര്‍’ ആയിരുന്നുവെങ്കില്‍ ഇന്ന് കൊച്ചിയിലും തിരുവനന്തപുരത്തും ബ്രാഞ്ചുകളുള്ള ഒരു ‘ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സെക്യൂരിറ്റി പ്രൊവൈഡറാ’ണ് Comtech Systems എന്ന സംരംഭം. നിരവധി പേരാണ് ഇന്ന് ഈ സംരംഭത്തിലേക്ക് തങ്ങള്‍ക്ക് ആവശ്യമായ മൂല്യമുള്ള സേവനം തേടിയെത്തുന്നത്.

മൂല്യമുള്ള സേവനം ഓരോ മനുഷ്യനും നല്‍കണമെന്ന ജീവിത പാഠം സ്വന്തം പിതാവില്‍ നിന്നും പഠിച്ചെടുത്ത ഷിജു കെ ബാലന്‍ തന്റെ സംരംഭങ്ങളിലും ആ സിദ്ധാന്തം നിലനിര്‍ത്തുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് കോഴ്‌സ് നല്ല മാര്‍ക്കോടു കൂടി പാസായ ഷിജു പലയിടങ്ങളിലും ജോലി ചെയ്തശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്.

സംരംഭം വിജയിക്കുന്നതിന് വേണ്ടി ഷിജുവിന്റെ മാതാപിതാക്കള്‍ ഷിജുവിന് നല്‍കിയത് തങ്ങളുടെ വീടും സ്ഥലവും വിറ്റ പണമായിരുന്നു. തന്റെ മകന്‍ വിജയിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അവിടെ നിന്നും ഷിജു ഇന്ന് എത്തിനില്ക്കുന്നത് Online Magic എന്ന സംരംഭത്തിലാണ്. ‘ഫുള്ളി ഓട്ടോമേറ്റഡ്’ ആയിട്ടുള്ള ‘സര്‍വീസ് കം ഇ-കൊമേഴ്സ് ആപ്പാ’ണ് Online Magic എന്ന ഈ സംരംഭം.

സ്വന്തമായി സര്‍വീസ് നല്‍കുന്നതിന് ഒരു സോഫ്റ്റ്‌വെയര്‍ വേണമെന്ന 2007 മുതലുള്ള ആഗ്രഹമാണ് ഇതിലേക്ക് എത്തിയത്. ഇടയ്ക്ക് പല കാരണങ്ങളാല്‍ ആ ലക്ഷ്യം മുറിഞ്ഞു പോയെങ്കിലും അവയെ വീണ്ടും ചേര്‍ക്കാന്‍ ഈ മനുഷ്യന് സാധിച്ചു. 2020 നവംബര്‍ മാസം അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും 2022 ഏപ്രില്‍ മാസം സ്വന്തമായി തന്നെ അതിന് വേണ്ടിയുള്ള വര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് Mach 10 Global Consultancy Pvt. Ltd ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നത്.

ഓണ്‍ലൈന്‍ മാജിക്ക് എന്ന ഈ സോഫ്റ്റ്‌വെയര്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടിയും അതോടൊപ്പം സ്വയം തൊഴില്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപയോഗപ്രദമാകുന്ന ഒരു സോഫ്റ്റ്‌വെയറാണ്. സ്വന്തമായി ഒരുപാട് കഴിവും വിവേകവും സര്‍ഗാത്മകതയും നിറഞ്ഞവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും. അവര്‍ നിര്‍മിക്കുന്ന പ്രോഡക്റ്റുകള്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് ഷിജു തുടക്കം കുറിച്ചത്.

ഷിജുവിന്റെ മൂത്ത മകന്‍ ഗോവിന്ദ് Differently Abled ആയ കുട്ടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ വിദ്യ ഇടയ്ക്ക് പറയാറുള്ളത് ‘ഗോവിന്ദ് സ്വന്തമായി വരുമാനം ഉണ്ടാക്കി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ അവനെ പാകപ്പെടുത്തണം’ എന്നായിരുന്നു. തന്റെ മകന്റെ കഴിവ് തിരിച്ചറിഞ്ഞ ഷിജു കെ ബാലന്റെ മനസ്സില്‍ അങ്ങനെയാണ് ഓണ്‍ലൈന്‍ മാജിക് എന്ന സംരംഭത്തെ കുറിച്ചുള്ള ചിന്ത പിറവിയെടുക്കുന്നത്. ഈ ചിന്ത കൊണ്ട് സമൂഹത്തിന് ഗുണം നല്‍കുന്ന ഒരു സംരംഭം ആരംഭിക്കണം എന്ന് ഷിജു കെ ബാലന്‍ തീരുമാനിച്ചു. ഇന്ന് അതിനുള്ള തയാറെടുപ്പിലാണ് ഈ സംരംഭകന്‍. അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കി ഭാര്യ വിദ്യയും മക്കളും കുടുംബവും ഒപ്പം തന്നെയുണ്ട്.

സംരംഭ മേഖലയില്‍ പുതിയ വിപ്ലവം തീര്‍ക്കാന്‍ ഈ മനുഷ്യന് കഴിയുന്നത് ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ അത്ര കരുത്തുറ്റതായത് കൊണ്ടാണ്. ഓരോ നിമിഷവും സമൂഹത്തിന് മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ചിന്തകള്‍ക്ക് രൂപം കൊടുക്കാനുള്ള തയാറെടുപ്പിലാണ് ഷിജു കെ ബാലന്‍ എന്ന സംരംഭകന്‍. ഓരോ ചെറിയ ചുവടുകളും പതിപ്പിച്ചു കൊണ്ട് തുടങ്ങിയ ഷിജു കെ ബാലന്‍ ഇന്ന് ഏറ്റവും മൂല്യമേറിയ സേവനം സമൂഹത്തിന് കാഴ്ച വയ്ക്കുന്ന വിജയിച്ച ഒരു സംരംഭകനാണ്. തന്റെ ഓരോ പ്രവര്‍ത്തനവും സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കണമെന്നാണ് ഈ വ്യക്തി ആഗ്രഹിക്കുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button