EntreprenuershipSuccess Story

സൗന്ദര്യ ചികിത്സയുടെ അതിനൂതന സാധ്യതകളുമായി ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക്

“Beauty is being the best possible version of yourself on the inside and out.”

കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ സൗന്ദര്യ സങ്കല്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. എന്നും മുഖം പുതുമയോടെ വയ്ക്കുവാനും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലാക്കി മാറ്റുവാനുമാണ് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ആഗ്രഹിക്കുന്നത്.

വയസ്സായാലും 17ന്റെ യുവത്വത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും ആളുകള്‍. എന്നാല്‍ പല ഘട്ടത്തിലും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും തൊലി ചുഴിയുന്നതും കണ്ണിന്റെ കാന്തി നഷ്ടപ്പെടുന്നതും ഒക്കെ വാര്‍ധക്യത്തിന്റെ വരവ് വിളിച്ചോതാറുണ്ട്. മൂക്കിന്റെ വളവ്, ചെറിയ ചുണ്ട്, ആനച്ചെവി എന്നിവ ‘മുഖം പെര്‍ഫെക്റ്റ് ആയിരിക്കണം’ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വിലങ്ങു തടിയാകുന്നു.

സൗന്ദര്യസംരക്ഷണത്തില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയതോടെ കോസ്‌മെറ്റിക് വിഭാഗം എന്നത് വലിയ സാധ്യതകള്‍ തന്നെയാണ് ഇന്നത്തെ ലോകത്ത് തുറന്നിടുന്നത്. അതുകൊണ്ടുതന്നെ കോസ്‌മെറ്റിക് സര്‍ജന്‍, കോസ്‌മെറ്റോളജി എന്നിവയ്ക്ക് വലിയ സ്വീകാര്യതയും ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്നു. സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്‍പില്‍ കാലത്തെ മറികടന്നൊരു മുഖസംരക്ഷണമാണ് ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ തന്റെ സ്ഥാപനമായ ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക്കിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ വരുണ്‍ കഴിഞ്ഞ 15 വര്‍ഷമായി ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജന്‍ എന്ന നിലയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇന്ന് കാസര്‍ഗോഡ് മുതല്‍ കൊച്ചി വരെയായി എട്ട് സ്ഥാപനങ്ങളാണ് ഇദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. മൂക്ക്, ചെവി, ചുണ്ട് എന്നിവയുടെ ആകാരഭംഗി വര്‍ദ്ധിപ്പിക്കുക, പ്രായം കുറയ്ക്കുന്നതിനുള്ള സര്‍ജറി എന്നിവയാണ് ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ ഫേസ് ക്ലിനിക്കില്‍ പ്രധാനമായി ചെയ്തു വരുന്നത്.

ജര്‍മനിയില്‍ കോസ്‌മെറ്റിക് സര്‍ജന്‍ ഫെലോഷിപ്പ്, യുഎസ് കോസ്‌മെറ്റിക് സര്‍ജറി മാസ്റ്റര്‍ഷിപ്പ് എന്നിങ്ങനെ അക്കാഡമിക് മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ ഇന്ന് കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും അറിയപ്പെടുന്ന ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജനായി മാറിയത് തന്റെ കഠിനപ്രയത്‌നവും ഈ മേഖലയോടുള്ള അടങ്ങാത്ത താല്‍പര്യവും ഒന്നുകൊണ്ടു മാത്രമാണ്.

കേരളത്തില്‍ ചുണ്ടുകളുടെ ആകാരഭംഗി വര്‍ദ്ധിപ്പിക്കുന്ന സര്‍ജറി ഏറ്റവും കൂടുതല്‍ ചെയ്ത ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍, വിദേശ രാജ്യങ്ങളില്‍ സുപരിചിതമായിരുന്ന പ്രായം കുറയ്ക്കുന്നതിനുള്ള ഫെയ്‌സ് ലെഫ്റ്റിങ് സര്‍ജറി ഇവിടെ പരിചയപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിക്കുന്നു.

അമേരിക്കയിലും വിദേശരാജ്യങ്ങളിലും മാത്രം ചെയ്തിരുന്ന ഫെയ്‌സ് ലെഫ്റ്റിങ്ങ് സര്‍ജറിയ്ക്ക് ഇന്ന് കേരളത്തിലും ആവശ്യക്കാര്‍ ഏറെയാണെന്ന് ഇദ്ദേഹം പറയുന്നു. ഒരു പേഷ്യന്റിന്റെ ആഗ്രഹത്തിനും താല്പര്യത്തിനും അനുസരിച്ചുള്ള സര്‍ജറിയാണ് ഇവിടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സര്‍ജറി കഴിഞ്ഞ് രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ പേഷ്യന്റിന് തിരിച്ചുപോകാം എന്നതും കോസ്‌മെറ്റിക് സര്‍ജറിയിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

2017ല്‍ വാംപെയര്‍ ഫേഷ്യല്‍ സര്‍ജറി (മുഖക്കുരുവിന് ശേഷം മുഖത്ത് കാണുന്ന കലകള്‍ നീക്കം ചെയ്യുന്ന സര്‍ജറി) കേരളത്തില്‍ പരിചയപ്പെടുത്തിയ ഇദ്ദേഹം ഇതിനോടകം 1000 രോഗികളെ ബാം പെയര്‍ ഫേഷ്യലിലൂടെ സുഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം ഡോക്ടര്‍മാരും അറുപതിലധികം സ്റ്റാഫുകളുമാണ് ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ആന്റി ഏജിങ് എക്‌സ്‌പേര്‍ട്ട് എന്ന നിലയിലും ഇതിനോടകം ഇദ്ദേഹം പ്രശസ്തനായി കഴിഞ്ഞു. ഏത് വിഭാഗക്കാര്‍ക്കും സമീപിക്കാവുന്ന ഫീസ് മാത്രമാണ് ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക് ഈടാക്കുന്നത്. സാധാരണക്കാരില്‍ പോലും കോസ്‌മെറ്റിക് സര്‍ജറിയെ പറ്റിയുള്ള അവബോധം ഉണര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയുന്നത് ഒരു പരിധിയിലധികം സ്ഥാപനത്തിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട് എന്നാണ് ഡോക്ടര്‍ വരുണ്‍ പറയുന്നത്.

കോസ്‌മെറ്റിക് സര്‍ജറി ഒരിക്കല്‍ ചെയ്താല്‍ അതിന് തുടര്‍ച്ചയുണ്ടാകും എന്നും ജീവിതാവസാനം വരെ മരുന്നു കഴിക്കണം എന്നും ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെയാണ് പലരും കോസ്‌മെറ്റിക് സര്‍ജറിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ സര്‍ജറിക്ക് പത്ത് ദിവസത്തിനു ശേഷമുള്ള ഒരു ഫോളോഅപ്പ് മാത്രമേ ഈ മേഖലയില്‍ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് സത്യാവസ്ഥ. സൗന്ദര്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഡോക്ടര്‍ വരുണിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ലോകത്തിലെ 574 ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദുബായില്‍ വച്ച് നടന്ന എസ്തെറ്റിക് സര്‍ജറി സംബന്ധിച്ചുള്ള സെമിനാറില്‍ ഒരു സെക്ഷന്‍ കൈകാര്യം ചെയ്യുവാനുള്ള അവസരം ലഭിച്ചത് അതില്‍ എടുത്തു പറയേണ്ടതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്ന ഡോക്ടര്‍ നമ്പ്യാര്‍സ് ഫേസ് ക്ലിനിക്കിലൂടെ തന്റെ കഴിവും പ്രവര്‍ത്തനവും വിദേശത്ത് ഉള്‍പ്പെടെ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button