Success Story

ഏതു രോഗത്തെയും ശസ്ത്രക്രിയയില്ലാതെയും നേരിടാം; ഫിസിയോതെറാപ്പിയിലൂടെ മാതൃക കാട്ടി ഡോക്ടര്‍ രാജശ്രീ കെ

ആരോഗ്യമുള്ള ജീവിതം ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള കാലപ്പഴക്കം ചെന്ന രോഗങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ആളുകളുടെ ചുറ്റുപാട് മാറുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സമാന്തരമായി ആരോഗ്യ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നതിന് ഉദാഹരണമാണ് എക്‌സ്‌റേ, ഓപ്പറേഷന്‍, നാനോ മെഡിസിന്‍ തുടങ്ങിയവയുടെ കടന്നുവരവ്.

ആരോഗ്യരംഗം എത്രകണ്ട് വളര്‍ന്നു കഴിഞ്ഞെന്നു പറഞ്ഞാലും ഈ മേഖലയും പല പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ശസ്ത്രക്രിയ അടക്കമുള്ള രീതികള്‍ വൈദ്യശാസ്ത്രരംഗത്ത് സര്‍വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍, നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ശസ്ത്രക്രിയകള്‍ നിമിത്തം രോഗിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നുണ്ടോയെന്ന്. 99% ആളുകളുടെയും ഉത്തരം ഇല്ലെന്ന് തന്നെയാകും.

ഏത് ശാസ്ത്രക്രിയയ്ക്കും മുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗിക്ക് നല്‍കുന്ന അനസ്‌തേഷ്യ എന്ന ഇഞ്ചക്ഷന്‍ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളുടെയും വാതില്‍ തുറക്കാനുള്ള താക്കോല്‍ കൂടിയാണ്. ഭാവിയിലേക്കുള്ള ശാരീരിക രോഗങ്ങളുടെ താക്കോല്‍. പക്ഷേ, അങ്ങനെ കരുതി ശസ്ത്രക്രിയകള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയുമോ? ഇല്ല. പിന്നെ എന്ത് ചെയ്യാം? കഴിവതും ശസ്ത്രക്രിയ എന്ന മാര്‍ഗത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് ആരോഗ്യം വീണ്ടെടുക്കുക. അതിനു സാധിക്കുമോ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്, സാധിക്കും. പല രോഗങ്ങളെയും ശസ്ത്രക്രിയയിലൂടെ അല്ലാതെ തന്നെ ഇല്ലാതാക്കാം എന്ന് തെളിയിക്കുകയാണ് തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ രാജശ്രീ കെ.

ആരോഗ്യരംഗത്ത് തനതായ ചുവടുകളുമായി ഡോക്ടര്‍ രാജശ്രീ കെ

തൃശൂര്‍ നടത്തറ സ്വദേശിയായ ഡോക്ടര്‍ രാജശ്രീ ഫിസിയോതെറാപ്പിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് ബാംഗ്ലൂര്‍ ആര്‍ വി കോളേജില്‍ നിന്നാണ്. പഠനശേഷം നിരവധി ന്യൂറോസര്‍ജന്മാരുടെയും പ്രശസ്ത ആശുപത്രികളിലും ജോലി ചെയ്ത ശേഷമാണ് ഡോക്ടര്‍ സ്വന്തമായി കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചത്. സ്വന്തമായി ക്ലിനിക് ആരംഭിച്ചപ്പോള്‍, തന്നെ തേടിയെത്തുന്നവര്‍ക്ക് പൂര്‍ണ തൃപ്തയോടെയും ആരോഗ്യത്തോടെയും ഭാവി പ്രദാനം ചെയ്യണമെന്ന ചിന്ത ഡോക്ടര്‍ക്ക് തോന്നിയിരുന്നു. ആ ചിന്തയില്‍ നിന്നാണ് പരമാവധി ശസ്ത്രക്രിയ ഒഴിവാക്കി ഫിസിയോതെറാപ്പിയിലൂടെ ചികിത്സ നല്‍കുക എന്ന ആശയത്തിലേക്ക് രാജശ്രീ ചെന്നെത്തിയത്. പീഡിയാട്രിക് മുതല്‍ ജിഡിയാട്രിക് വരെയുള്ള എല്ലാ വിഭാഗത്തിലെയും ആളുകള്‍ക്കുള്ള ചികിത്സ ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയര്‍ എന്ന ഡോക്ടര്‍ രാജശ്രീയുടെ ക്ലിനിക്കില്‍ ലഭ്യമാണ്.

ഇന്ന് പലരിലും സര്‍വസാധാരണമായി കാണുന്ന മുട്ടുവേദന, നടുവേദന, വെരിക്കോസ് വെയിന്‍ തുടങ്ങിയ രോഗങ്ങള്‍ ശസ്ത്രക്രിയയുടെ സഹായമില്ലാതെ ഭേദമാക്കിയിട്ടുള്ള രാജശ്രീ എസ്‌തെറ്റിഷന്‍ എന്ന നിലയിലും പ്രശസ്തയാണ്. ട്രാന്‍സ്പ്ലാന്റേഷന്റെ സഹായമില്ലാതെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചികിത്സയും മറ്റു ചര്‍മ്മ ചികിത്സകളും ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയറില്‍ ലഭ്യമാണെന്ന് ചുരുക്കം.

രാജശ്രീ ഇന്ന് കരിയറിലും ജീവിതത്തിലും തിളങ്ങുന്നതിന് ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത് അമ്മ വി ജി രാജലക്ഷ്മിയാണ്. ആലപ്പുഴ സ്വദേശിയായ രാജലക്ഷ്മിയാണ് ആരോഗ്യരംഗത്തേക്ക് കടക്കുവാന്‍ രാജശ്രീയെ ഏറ്റവും കൂടുതല്‍ പ്രാപ്തയാക്കിയത്. തന്റെ മകള്‍ എന്നും ആളുകള്‍ക്ക് മികച്ച സേവനം നല്‍കുന്ന നല്ല ഒരു ഡോക്ടറാകണമെന്ന് രാജലക്ഷ്മിക്ക് അതിയായ ആഗ്രഹമായിരുന്നു. അതിനുവേണ്ടി അവര്‍ തന്റെ മകളെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനവും കരുത്തും പകരുകയും ചെയ്തു.

രാജശ്രീ ഉള്‍പ്പെടെ ഒരുപാട് അനാഥര്‍ക്ക് ജീവിതം നല്‍കിയ വ്യക്തിത്വം കൂടിയായിരുന്നു രാജലക്ഷ്മി. എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസവും വിജയകരവുമായ ജീവിതവും ഉണ്ടാകണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തിരുന്നു. തന്റെ ഓരോ ചുവടും അമ്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണെന്ന് രാജശ്രീക്ക് അങ്ങേയറ്റം അഭിമാനത്തോടെ പറയുവാന്‍ സാധിക്കുന്നു.

അമ്മയെപ്പോലെയാകാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മ സ്വപ്‌നം കണ്ട ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ തന്നെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യുമെന്ന് തന്നെയാണ് രാജശ്രീ പറയുന്നത്. വളരെ നാളുകളായി ശാരീരികവും മാനസികവുമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ തന്റെ അടുത്തുനിന്ന് പൂര്‍ണ ആരോഗ്യത്തോടെ മടങ്ങുമ്പോള്‍ അവരുടെ പുഞ്ചിരിയില്‍ താന്‍ കാണുന്നത് തന്റെ അമ്മയുടെ സന്തോഷം തുളുമ്പുന്ന മുഖമാണെന്നാണ് രാജശ്രീ പറയുന്നത്.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഡോക്ടര്‍ രാജശ്രീയുടെ ചികിത്സ തേടി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ദിനംപ്രതി ട്രൈഡെന്റിലേക്ക് എത്തുന്നത്. നേരിട്ടെത്തി കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഇവര്‍ നല്‍കി വരുന്നുണ്ട്. ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയറിലെ സേവനങ്ങള്‍ക്ക് പുറമേ അര്‍ക്ക അനുഗ്രഹ ആശുപത്രിയിലും ഡോക്ടര്‍ രാജശ്രീ സേവനമനുഷ്ഠിച്ചു വരുന്നു.

അമ്മ രാജലക്ഷ്മിയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുന്‍ നരസിംഹയും അദ്ദേഹത്തിന്റെ കുടുംബവും രാജശ്രീയ്ക്ക് നല്‍കുന്ന പിന്തുണയും വളരെ വലുത് തന്നെയാണ്. അവരുടെ സ്‌നേഹവും പിന്തുണയും ഉള്ളതുകൊണ്ടാണ് തനിക്ക് ഇന്നും കരിയറില്‍ ശോഭിച്ചു നില്‍ക്കാന്‍ കഴിയുന്നതെന്ന് രാജശ്രീക്ക് നിസ്സംശയം പറയാന്‍ കഴിയുന്നു.

ഡോ. ഗൗരംഗിന്റെ പ്രത്യേക ഇന്റഗ്രേറ്റീവ് മെഡിസിന്‍ ടീമിനൊപ്പം ഡോ. രാജശ്രീ കെയുടെ ഫിസിയോതെറാപ്പി ടീമിന്, മോട്ടോര്‍ ന്യൂറോണ്‍ ഡിസോര്‍ഡേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം, എല്ലാത്തരം ഓര്‍ത്തോ ന്യൂറോ ഡിസോര്‍ഡേഴ്‌സ് തുടങ്ങി വിട്ടുമാറാത്ത നിരവധി രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് സമൂലമായ മാറ്റങ്ങള്‍ ആളുകള്‍ക്കിടയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.

പരിശോധന സമയക്രമം:

ട്രൈഡെന്റ് പ്രൈം ഹെല്‍ത്ത് കെയര്‍
4.30 AM- 7 AM (തിങ്കള്‍ മുതല്‍ ശനി വരെ)
3.30 PM – 8 PM (തിങ്കള്‍ മുതല്‍ ശനി വരെ)

അര്‍ക്ക അനുഗ്രഹ ആശുപത്രി
9.00 AM – 1 PM (തിങ്കള്‍ മുതല്‍ ശനി വരെ)

ഓണ്‍ലൈന്‍ പരിശോധന സമയം:
ശനി, ഞായര്‍: 2 PM- 5 PM
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Phone : +91 86184 40906
E-mail : dr.rajsareek@outlook.com

https://www.instagram.com/dr.rajasree.k.nair/?igshid=MzMyNGUyNmU2YQ%3D%3D

https://www.google.com/search?kgmid=/g/11rj_n83q9&hl=en-IN&q=Arka+Anugraha+Hospital+-+Laparoscopic+Surgery+and+Functional+Medicine+Hospital+(Arka+Health)&kgs=f220cc9f21611ee8&shndl=17&source=sh/x/kp/osrp/m5/4

https://g.co/kgs/vSjL7S

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button