Success Story

വസ്ത്ര സങ്കല്‍പ്പങ്ങളെ ‘പാഷന്‍ നൂലുകൊണ്ട്’ നെയ്‌തെടുത്ത് Aathmeyah Designer Studio

സവിശേഷ ചടങ്ങുകളില്‍ മനസ്സിനിണങ്ങുന്ന വസ്ത്രം കുറ്റമറ്റ രീതിയില്‍ ധരിച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോരുത്തരും. എന്നാല്‍ മിക്കപ്പോഴും വില്ലനാവുക വസ്ത്രം ഡിസൈന്‍ ചെയ്തുനല്‍കിയതിലെ പാളിച്ചകളും, അത് ഉദ്ദേശിച്ച രൂപത്തിലേക്ക് ഉയര്‍ന്നില്ല എന്ന പരാതികളുമാവും. വിശേഷ ദിവസങ്ങളിലെ വസ്ത്രങ്ങള്‍ക്കായി ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരുന്നതും, പറഞ്ഞുറപ്പിച്ച സമയത്ത് ലഭിക്കാത്തതുമെല്ലാമായി മറ്റു തലവേദനകള്‍ വേറെയും. എന്നാല്‍ ഈ വക പ്രശ്‌നങ്ങളോ സംശയങ്ങളോ കൂടാതെ തങ്ങളുടെ വസ്ത്ര സങ്കല്‍പ്പങ്ങള്‍ നെയ്‌തെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് Aathmeyah Designer Studioയും ഉടമ മജിഷയും. കാരണം ഇവര്‍ നിങ്ങളുടെ ഇഷ്ട വസ്ത്രങ്ങളെ നെയ്‌തെടുക്കുന്നത് അടങ്ങാത്ത പാഷനും ഉത്തരവാദിത്തവും കൂടി കൊണ്ടാണ്.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടെയാണ് മജിഷയ്ക്ക് ഡിസൈനര്‍ സ്റ്റുഡിയോ എന്ന ആശയമുദിക്കുന്നത്. എന്നാല്‍ ഒരു സംരംഭകയാവുക എന്ന ബാല്യകാല സ്വപ്‌നം പൂവണിയാന്‍ നാളുകള്‍ വീണ്ടുമെടുത്തു. അങ്ങനെയിരിക്കെ മകന്‍ ആത്മേയിനെ ഗര്‍ഭം ധരിച്ച വേളയിലാണ് ഉള്ളിലൊതുങ്ങിയിരുന്ന ഈ മോഹം വീണ്ടും മുളച്ചുതുടങ്ങുന്നത്. ഗര്‍ഭകാലയളവില്‍ ഓഫീസിലേക്ക് നേരിട്ട് ചെല്ലാനാവാതെ വന്നതോടെയാണ് വസ്ത്രം ഡിസൈനിങ്ങിലേക്ക് കടക്കുന്നതും. ബട്ടണ്‍ പിടിപ്പിക്കാന്‍ പോലുമറിയാതെ ഡിസൈനിങ്ങിലേക്ക് കടന്നുവന്നതിന്റെ പരിചയക്കുറവും തുടക്കത്തിലെ സാമ്പത്തിക നഷ്ടങ്ങളുമെല്ലാം അടങ്ങാത്ത പാഷനിലൂടെ മജിഷ മറികടന്നതോടെ ഒരു സംരംഭക ജനിക്കുകയായിരുന്നു.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങിനോട് പൂര്‍ണമായും വിടപറഞ്ഞ് ഡിസൈനിങ്ങിലേക്ക് നീങ്ങിയ മജിഷയെ കുത്തുവാക്കുകളോടെയായിരുന്നു കുടുംബവും സുഹൃത്തുക്കളും സമീപിച്ചത്. അറിയാവുന്നതും കൊള്ളാവുന്നതുമായ ജോലി ഉപേക്ഷിച്ച് ‘തുണിക്കട’ തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടുവെന്ന ഈ പരിഹാസങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്തതോടെ 2014 ല്‍ Aathmeyah Designer Studio എന്ന മജിഷയുടെ സ്വപ്‌ന സംരംഭം എറണാകുളത്തെ വരാപ്പുഴയില്‍ ഷട്ടര്‍ തുറന്നു.

ഭര്‍ത്താവ് അജന്തിന്റെ പിന്തുണയും ഉപഭോക്താക്കളുടെ അകമഴിഞ്ഞ സഹകരണവും കൂടി എത്തിയതോടെ Aathmeyah Designer Studio ക്ലിക്കുമായി. നിലവില്‍ പാര്‍ട്ടിവെയറുകളും, ബ്രൈഡല്‍ വസ്ത്രങ്ങളും തുടങ്ങി അമ്മയും കുഞ്ഞിനും ഒരുക്കുന്ന വസ്ത്രങ്ങള്‍ വരെ ആവശ്യക്കാരന്റെ മനമറിഞ്ഞ് നെയ്‌തെടുത്താണ് ഇവരുടെ യാത്ര. സമയനിഷ്ടയ്ക്ക് ഏറെ പ്രാധാന്യവും ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ചയുമില്ലാതെ മുന്നേറുന്നത് കൊണ്ടുതന്നെ ഉപഭോക്താക്കള്‍ ഇവര്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കസ്റ്റമറുടെ മികച്ച പ്രതികരണത്തിനൊപ്പം ഇഷ്ടപ്പെട്ട മേഖല വിജയകരമായി കെട്ടിയുയര്‍ത്തിയതിലെ സംതൃപ്തിയ്‌ക്കൊപ്പം എല്ലാത്തിനും ഒപ്പമുള്ള ഒരുപറ്റം സ്റ്റാഫുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷത്തില്‍ കൂടിയാണ് Aathmeyah Designer Studio യും മജിഷയും മുന്നോട്ട് കുതിക്കുന്നതും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button