തീമുകളില്‍ പിറക്കുന്ന സിഗ്‌നേച്ചര്‍ ഡിസൈനുകള്‍; ഫാഷന്‍ ലോകത്ത് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി Swasthika Boutique

ഫാഷന്‍ ലോകത്ത് ഓരോ ബ്രാന്‍ഡിനും സ്വന്തമൊയൊരു തിരിച്ചറിയല്‍ ഉണ്ടാകണം. ചിലര്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നു, ചിലര്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഓരോ വസ്ത്രവും ഒരു കഥയെന്ന പോലെ തീമുകള്‍ ആസ്പദമാക്കി ‘സിഗ്‌നേച്ചര്‍ ഔട്ട്ഫിറ്റു’കള്‍ രൂപകല്‍പ്പന ചെയ്യുന്ന ബ്രാന്‍ഡാണ് Swasthika Boutique. ആലപ്പുഴ സ്വദേശി ഗൗരി വാസുദേവന്റെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബൂട്ടിക്ക് ഇന്ന് ബ്രൈഡല്‍ ഫാഷന്‍ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഫ്‌ലൈന്‍ ഷോപ്പായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇവര്‍ സേവനം നല്‍കിവരുന്നു. പ്രൊഫഷണലി ഡോക്ടറായ ഗൗരി തന്റെ പഠനകാലത്ത് ‘പോക്കറ്റ് മണി’ ലക്ഷ്യമാക്കി ചെറിയ രീതിയില്‍ ഓണ്‍ലൈനായി ആരംഭിച്ചതായിരുന്നു ഈ യാത്ര. ഇടവേളകളിലൂടെ കടന്നുപോയെങ്കിലും ആ സ്വപ്‌നം പൂര്‍ണമായി അവസാനിച്ചില്ല. ചെറിയൊരു ഇടവേളക്ക് ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ ബുട്ടിക്കായി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

ഈ യാത്രയില്‍ ഗൗരിക്ക് ഏറ്റവും വലിയ പിന്തുണയായി നിലനിന്നത് ഭര്‍ത്താവ് അശ്വിനും ഗൗരിയുടെ അച്ഛനും അമ്മയുമാണ്. അവരുടെ പ്രോത്സാഹനവും പിന്തുണയും ഗൗരിയുടെ സ്വപ്‌നത്തെ ശക്തമായി മുന്നോട്ട് നയിച്ചു.
Swasthika യെ മറ്റു ബൂട്ടിക്കുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകതയാണ് തീം അടിസ്ഥാനമാക്കിയുള്ള സിഗ്‌നേച്ചര്‍ ഔട്ട്ഫിറ്റുകള്‍. വിപണിയില്‍ ലഭ്യമായ കളക്ഷനുകള്‍ വാങ്ങി വില്‍ക്കുന്നതിനേക്കാള്‍, തങ്ങളുടെതായ ഡിസൈന്‍ കളക്ഷനുകളാണ് ഇവരുടെ മുഖ്യ ആകര്‍ഷണം.
പ്രത്യേകിച്ച് ബ്രൈഡല്‍ വെയറുകളിലാണ് സ്ഥാപനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രൈഡല്‍ ലഹങ്ക, ഗൗണ്‍ എന്നിവയില്‍ തങ്ങളുടെതായ സിഗ്‌നേച്ചര്‍ ഡിസൈനുകള്‍ ഒരുക്കുന്നതാണ് ഇവരുടെ പ്രധാന ശക്തി. ഓരോ സീസണിലും വ്യത്യസ്തമായ തീമുകള്‍ തിരഞ്ഞെടുത്ത് അതനുസരിച്ച് ബ്രൈഡല്‍ കളക്ഷനുകള്‍ ഡിസൈന്‍ ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ Swasthika Boutique ഫാഷന്‍ ലോകത്ത് വ്യത്യസ്തമായൊരു ശൈലി സൃഷ്ടിക്കുകയാണ്.

ഗൗരിയുടെ നേതൃത്വത്തിലുള്ള ഡിസൈനര്‍മാരുടെ ടീം ഓരോ ഡിസൈനിനെയും ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഓരോ ബ്രൈഡല്‍ ഔട്ട്ഫിറ്റിലും ഭംഗിയും പുതുമയും വ്യക്തമായി കാണാം. അതോടൊപ്പം കസ്റ്റമൈസേഷനും ഇവിടെ ലഭ്യമാണ്. ബ്രൈഡല്‍ വെയറിനൊപ്പം പാര്‍ട്ടി വെയറുകളും കാഷ്വല്‍ വെയറുകളും സിഗ്‌നേച്ചര്‍ ഡിസൈനുകള്‍ നല്‍കി ഒരുക്കുന്നു.

ഡോക്ടറെന്ന സുരക്ഷിതമായ പ്രൊഫഷനില്‍ നിന്ന് ബിസിനസിലേക്ക് മാറുക എന്നത് എളുപ്പമായൊരു തീരുമാനമായിരുന്നില്ല. തുടക്കത്തില്‍ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും ഗൗരി നേരിട്ടു. എന്നാല്‍ സ്വന്തം സ്വപ്‌നത്തോടുള്ള വിശ്വാസവും കഠിനാധ്വാനവും അവയെല്ലാം മറികടക്കാന്‍ സഹായിച്ചു.
ഇന്ന് Swasthika ബൂട്ടിക്ക് എന്നതിലുപരി, സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. ഭാവിയില്‍ Swasthika Boutique നെ വലിയൊരു സിഗ്‌നേച്ചര്‍ ഫാഷന്‍ ബ്രാന്‍ഡാക്കി ഉയര്‍ത്തുകയാണ് ഗൗരിയുടെ ലക്ഷ്യം. ഇന്ന് ബ്രൈഡുകള്‍ക്കായി തീം അടിസ്ഥാനത്തിലുള്ള ലഹങ്കകള്‍ ഒരുക്കുന്നത് പോലെ, ഭാവിയില്‍ ഗ്രൂമുകള്‍ക്കും അതേ തീമില്‍ സിഗ്‌നേച്ചര്‍ ഔട്ട്ഫിറ്റുകള്‍ ഒരുക്കുക എന്നതാണ് അവരുടെ വലിയ സ്വപ്‌നം.
ഓരോ വസ്ത്രവുമൊരു കഥ പറഞ്ഞ്, ഓരോ ഡിസൈനുമൊരു അനുഭവമാക്കി, Swasthika Boutique ഫാഷന്‍ ലോകത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്.




