മാറുന്ന വസ്ത്ര സങ്കല്പങ്ങള്‍ക്കൊപ്പം എന്നും മിസ് ഇന്ത്യ ബോട്ടിക്
വസ്ത്രങ്ങള്‍ മനസ്സിനിണങ്ങുമ്പോള്‍ മാത്രമല്ല, കാലത്തിനിണങ്ങുന്നത് കൂടിയാകുമ്പോഴാണ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുക. അങ്ങനെ മാറുന്ന വസ്ത്ര സങ്കല്‍പങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഡിസൈനിങ് സ്ഥാപനമാണ് മിസ് ഇന്ത്യ ബോട്ടിക്. തിരുവനന്തപുരത്തും ആലുവയിലുമായി രണ്ടു ബ്രാഞ്ചുകളിലായി സ്ഥിതി ചെയ്യുന്ന മിസ് ഇന്ത്യ ബോട്ടിക് ഇന്ന് ആയിരങ്ങളുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് മിഴിവേകുന്ന ഡിസൈനിങ് സ്ഥാപനമാണ്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും കേരളത്തിലെ അറിയപ്പെടുന്ന വനിതാ സംരംഭകയുമായ ഹര്‍ഷ സഹദ് ആണ് ഈ സ്ഥാപനത്തിന്റെ സാരഥി.
കോസ്റ്റ്യൂം ഡിസൈനിങ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ മിസ് ഇന്ത്യ ബോട്ടിക് ഇന്ന് എത്തിനില്‍ക്കുന്നത് ഹാരേം കുര്‍ത്തീസില്‍ (HAREM KURTI) ആണ്. ഹാരേം പാന്റും കുര്‍ത്തീസും ചേര്‍ന്ന ഈ സിംഗിള്‍ പീസ് വസ്ത്രം സ്ത്രീകള്‍ക്ക് അണിയാന്‍ കഴിയുന്ന ഏറ്റവും നല്ല കാഷ്വല്‍ വെയറായാണ് ഹര്‍ഷാസഹദ് മുന്നോട്ടുവയ്ക്കുന്നത്. ഫെബ്രുവരി ആദ്യത്തോടെ ആയിരുന്നു ഇതിന്റെ ലോഞ്ചിംഗ് .
വിവാഹത്തോടെ സ്വപ്‌നങ്ങളെല്ലാം നിറം കെട്ടുപോയി എന്ന പതിവ് ക്ലീഷേ ഒന്നും ഹര്‍ഷയുടെ ജീവിതത്തില്‍ ഇല്ല. അവളുടെ സ്വപ്‌നങ്ങളെ കൂടുതല്‍ നിറമുള്ളതാക്കിയത് ഭര്‍ത്താവ് സഹദിന്റെ ക്രിയാത്മകമായ ഇടപെടലുകളായിരുന്നു. ഇന്ന് രണ്ടു ബ്രാഞ്ചുകളിലുമായി 50 ലധികം ജീവനക്കാരുള്ള മിസ്സ് ഇന്ത്യ ബോട്ടികിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവ് സഹദണെന്നു പറയുമ്പോള്‍ ഹര്‍ഷയുടെ വാക്കുകളില്‍ അഭിമാനം മാത്രം.
ഇത്രമാത്രം സൗഹാര്‍ദ്ദപരമായ ഒരു തൊഴിലിടമാക്കി തന്റെ സ്ഥാപനത്തെ മാറ്റിയതും വളര്‍ത്തിയതും സഹദാണെന്ന് ഏറെ സന്തോഷത്തോടെ ഹര്‍ഷ പറയുന്നു. കൂടാതെ മാതാപിതാക്കളുടെ പിന്തുണയും ഹര്‍ഷക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. മക്കളായ യാര മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇളയ മകള്‍ വേദ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നിന്നും MBA Fashion Designing പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മിസ്സ് ഇന്ത്യ ബോട്ടികിന് ഹര്‍ഷ തുടക്കം കുറിച്ചത്. ഫാഷനെ ഒരു ഭാഷ തന്നെയായാണ് ഹര്‍ഷ കാണുന്നത്. ഹര്‍ഷയുടെ വാക്കുകളില്‍who you are എന്നതിന് കാഴ്ചയില്‍ തന്നെ ലഭിക്കുന്ന വ്യക്തതയാണ് ഫാഷന്‍
സിനിമ സീരിയല്‍ രംഗത്തുനിന്നുള്ള സെലിബ്രിറ്റികളുടെ അടക്കം പ്രിയപ്പെട്ട കോസ്റ്റ്യൂം ഡിസൈനര്‍ ആണ് ഹര്‍ഷ ഇന്ന്. Miss India യുടെ വിജയമെന്തെന്നു ചോദിച്ചാല്‍ ഹര്‍ഷയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ, ‘Quality of Listening’. ഓരോ കസ്റ്റമേഴ്‌സിനെയും ശ്രദ്ധയോടെ കേള്‍ക്കുക അവരുടെ ശരീരത്തിനും അഭിരുചിക്കുമനുസരിച്ചു വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക, Customized എന്ന വാക്കിനു അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഹര്‍ഷ പറയുന്നു.
ഫാഷന്‍ ആര്‍ക്കും കാലെടുത്തുവെക്കാവുന്ന ഒരിടമല്ലെങ്കിലും നിങ്ങള്‍ക്ക് സമൂഹത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടെങ്കില്‍ തീര്‍ച്ചയായും ഫാഷന്‍ മേഖല നിങ്ങള്‍ക്കും വിജയ വീഥിയൊരുക്കുമെന്നാണ് ഹര്‍ഷ പറഞ്ഞുവയ്ക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കസ്റ്റമേഴ്‌സ് നല്‍കുന്ന ഫീഡ്ബാക്ക് ആണെന്നും സംശയലേശമെന്യേ അവര്‍ പറയുന്നു.
തുടക്കകാലത്ത് തിരുവനന്തപുരത്തു നിന്നുള്ള കസ്റ്റമേഴ്‌സ് ആയിരുന്നു Miss India Boutique നെങ്കില്‍ ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ വഴി ബിസിനസ് തുടങ്ങിയതോടെ പല സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാര്‍ Miss India Boutique നെ സമീപിക്കുന്നുണ്ട്. കൂടാതെ വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൊറിയര്‍ സര്‍വീസും ഉണ്ട്.
നിരവധി സിനിമകളില്‍ ഹര്‍ഷ സഹദ് Costume Designer ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഹര്‍ഷയെ സിനിമ മേഖലയിലേക്ക് പരിജയപെടുത്തുന്നത്. ലെനിന്‍ രാജേന്ദ്രനും മറ്റു മികച്ച ഒന്‍പതോളം സംവിധായകരും ചേര്‍ന്ന് രൂപപെടുത്തിയ പത്ത് ചലച്ചിത്രങ്ങള്‍ ചേര്‍ന്ന Cross Road എന്ന ആന്തോളജി സിനിമയില്‍ നാലോളം സിനിമകള്‍ക്ക് ഹര്‍ഷ തന്നെയാണ് Costume Designing നിര്‍വഹിച്ചത്. കൂടാതെ ദിലീപിന്റെ ശുഭരാത്രി, മമ്ത മോഹന്‍ദാസിന്റെ നീലി, ധ്യാന്‍ ശ്രീനിവാസന്റെ കുട്ടിമാമ, കൂടാതെ രണ്ട് തമിഴ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ നല്ല സിനിമകള്‍ Costume Designer ടൈറ്റിലില്‍ അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നും തിളക്കമുള്ള ചിരിയോടെ ഹര്‍ഷ പറഞ്ഞുവയ്ക്കുന്നു.
……………………………………………………………….
ഹാരേം കുര്‍ത്തീസ് (HAREM KURTI)
മിസ് ഇന്ത്യ ബോട്ടികിന്റെ ഏറ്റവും പുതിയ ഡിസൈനര്‍ കോസ്റ്റ്യുമാണ് HAREM KURTI . HAREMപാന്റും കുര്‍ത്തിയും ചേര്‍ന്ന ഇന്‍ഡോ-വെസ്റ്റേണ്‍ ഡിസൈനിലുള്ള സിംഗിള്‍ പീസ് വസ്ത്രമാണിത്. യാത്രയില്‍ സ്ത്രീകള്‍ക്ക് ഏറെ അനുയോജ്യമായ ഈ വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ മുഴുനീള സിപ്പും പോക്കറ്റുകളുമാണ്. ലൈനിങ് ഇല്ലാത്ത കോട്ടണ്‍ മെറ്റീരിയല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ധരിക്കുന്നവരെ കൂടുതല്‍ സ്ലിമാക്കി കാണിക്കും എന്നതും ഈ വസ്ത്രത്തിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. സ്ത്രീകള്‍ക്ക് ഏറെ കംഫര്‍ട്ടബിളും സ്‌റ്റൈലിഷും ട്രെന്‍ഡിയുമായ ഒരു വസ്ത്രം ആയിരിക്കും HAREM KURTI.