Success Story

Chef Kiran T J’s Signature Recipe – BEEF BOLL WITH KAPPA FRY

നാടന്‍ രുചിയുടെ ഒരു വ്യത്യസ്ത അവതരണം

1. ഗ്രേവി (കറി)

    ആവശ്യമായ ചേരുവകള്‍

    • ബീഫ് (മിക്‌സില്‍ ചെറുത്) : 500 ഗ്രാം
    • വെളുത്തുള്ളി : 150 ഗ്രാം
    • ഇഞ്ചി : 50 ഗ്രാം
    • പച്ചമുളക് : 30 ഗ്രാം
    • കറിവേപ്പില : 10 ഇല
    • മുളകുപൊടി : 2 ടീസ്പൂണ്‍
    • മല്ലിപ്പൊടി : 1 ടീസ്പൂണ്‍
    • മഞ്ഞള്‍പ്പൊടി : 1/2 ടീസ്പൂണ്‍
    • ഗരം മസാല : 1 ടീസ്പൂണ്‍
    • മീറ്റ് മസാല : 1 ടീസ്പൂണ്‍
    • തക്കാളി (ചെറുത്) : 3 എണ്ണം (അരിഞ്ഞത്)
    • സവാള (ചെറുത്) : 2 എണ്ണം
    • ഉപ്പ് : ആവശ്യത്തിന്
    • കറിവേപ്പില : 1 പിടി
    • തേങ്ങാപ്പാല്‍ : 2 കപ്പ് (അവസാനത്തില്‍)

    തയ്യാറാക്കുന്ന വിധം

    • ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. • സവാളയ്ക്ക് പകരം ധാരാളം ചെറുഉള്ളി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
    • ചെറുഉള്ളി വഴന്ന് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.
    • ഇതിലേക്ക് തക്കാളി ചേര്‍ക്കണം (നല്ല കട്ടിയില്‍). പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ച്, എണ്ണയില്‍ മുക്കി കുറുക്കുക.
    • അവസാനത്തില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഗ്രേവി രൂപത്തിലാക്കി, ഒടുവില്‍ തീ ഓഫ് ചെയ്യുക.

    2. ബീഫ് ബോള്‍ (ഫ്രൈ)

      ആവശ്യമായ ചേരുവകള്‍

      • ബീഫ് (മിക്‌സില്‍ ചെറുത്) : 500 ഗ്രാം
      • വെളുത്തുള്ളി : 100 ഗ്രാം
      • ഇഞ്ചി : 50 ഗ്രാം
      • പച്ചമുളക് : 30 ഗ്രാം
      • മുളകുപൊടി : 2 ടീസ്പൂണ്‍
      • മല്ലിപ്പൊടി : 1 ടീസ്പൂണ്‍
      • ഉപ്പ് ആവശ്യത്തിന് :
      • കോണ്‍ഫ്ലവര്‍ : 3 ടേബിള്‍ സ്പൂണ്‍
      • മൈദ : 2 ടേബിള്‍ സ്പൂണ്‍
      • അരിപ്പൊടി : 3 ടേബിള്‍ സ്പൂണ്‍
      • ഗരം മസാല : 1 ടീസ്പൂണ്‍
      • എണ്ണ (വറുക്കാന്‍) : ആവശ്യത്തിന്

      തയ്യാറാക്കുന്ന വിധം

      • ബീഫ് മിക്‌സിയില്‍ നന്നായി അരയ്ക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കാശ്മീരി മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് കൂടി അരച്ചെടുക്കുക.
      • ഈ ഒരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി കോണ്‍ഫ്ലവര്‍, മൈദ, അരിപ്പൊടി, ചാട്ട് മസാല, ഗരം മസാല ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
      • ശേഷം ചെറിയ ബോളുകള്‍ ആക്കി എണ്ണയില്‍ നന്നായി ഫ്രൈ ചെയ്യുക.
      • ഫ്രൈ ചെയ്ത ബോള്‍സ് നന്നായി ഗ്രേവിയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക.
      • ഗ്രേവിയില്‍ ബീഫ് വീണ്ടും വേവിക്കരുത്.
      • ഇതിലേക്ക് കുറച്ചു തേങ്ങാപ്പാല്‍ കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ച് മല്ലിയില വിതറി അലങ്കരിക്കുക.

      3. കപ്പ ഫ്രൈ

        ആവശ്യമായ ചേരുവകള്‍

        • കപ്പ : 300 ഗ്രാം (കഷ്ണങ്ങളാക്കി)
        • മഞ്ഞള്‍പൊടി : 1/2 ടീസ്പൂണ്‍
        • അരിപ്പൊടി : 1/2 ടേബിള്‍സ്പൂണ്‍
        • ചാര്‍ട്ട് മസാല : 1/2 ടീസ്പൂണ്‍
        • ഉപ്പ് : ആവശ്യത്തിന്
        • എണ്ണ (വറുക്കാന്‍) : ആവശ്യത്തിന്

        തയ്യാറാക്കുന്ന വിധം

        • കപ്പ ചെറിയ കഷണങ്ങളാക്കി അരിയുക. മഞ്ഞള്‍പൊടി, അരിപ്പൊടി, ചാട്ട് മസാല, ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക.
        • ചൂടായ എണ്ണയില്‍ നന്നായി ക്രിസ്പിയായി വറുക്കുക.
        • വറുത്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക

        4. തേങ്ങാപ്പാല്‍ സോസ്

          ആവശ്യമായ ചേരുവകള്‍

          • തേങ്ങാപ്പാല്‍ : 1 കപ്പ്
          • മഞ്ഞല്‍പ്പൊടി : 1/2 ടീസ്പൂണ്‍
          • മല്ലിയില, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില: ആവശ്യത്തിന്
            കുപൊടി : 1/2 ടീസ്പൂണ്‍
          • ചില്ലി ഫ്‌ളേക്‌സ് : ആവശ്യത്തിന്
          • ഉപ്പ് : ആവശ്യത്തിന്

          തയ്യാറാക്കുന്ന വിധം

          • ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റുക • ഇതിലേക്ക് വളരെ കുറച്ച് മാത്രം മഞ്ഞള്‍പൊടി ചേര്‍ക്കുക •ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് മീഡിയം പവറില്‍ കുറുക്കിയെടുക്കുക •അവസാനം ചില്ലി സോസ്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക.

          Real Taste .. Real Kerala…

          Chef’s Tips…

          • കപ്പ അരിയുന്നതിന് മുന്‍പ് ഒരു 10 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടുവച്ച് ശേഷം നന്നായി തുടച്ചു ഫ്രൈ ചെയ്താല്‍ കൂടുതല്‍ ക്രിസ്പിയാകും.

          • ബീഫ് ബോളുകള്‍ മീഡിയം തീയില്‍ വറുത്തെടുക്കുക.

          • ഗ്രേവിയില്‍ സവാളയ്ക്ക് പകരം ചെറിയ ഉള്ളി തന്നെ ഉപയോഗിക്കുന്നത് വിഭവത്തിന് ഒരു നാടന്‍ രുചിയും മണവും നല്‍കും

          Show More

          Related Articles

          Leave a Reply

          Your email address will not be published. Required fields are marked *

          Back to top button