Special StorySuccess Story

സൈന്‍ വേള്‍ഡ്; ഇന്ത്യന്‍ വിപണിയുടെ മുഖമായി മാറിയ പരസ്യക്കമ്പനി

സൈന്‍ വേള്‍ഡിനെ അറിയാത്ത മലയാളികളുണ്ടാവില്ല. പാതയോരങ്ങളില്‍ നിത്യേനയെന്നോണം കാണുന്ന പരസ്യപ്പലകളുടെ അരികുകളില്‍ നിന്ന് നാം വായിച്ചെടുക്കുന്ന പേരാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യക്കമ്പനിയാണ് സുരേഷ് കുമാര്‍ പ്രഭാകരന്‍ നേതൃത്വം വഹിക്കുന്ന സൈന്‍ വേള്‍ഡ് അഡ്വര്‍ടൈസിംഗ്. കൊമേഴ്‌സ് ബിരുദധാരിയായ സുരേഷ് കുമാറിന്റെ 32 വര്‍ഷത്തെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സൈന്‍ വേള്‍ഡ് മുന്നേറുന്നത്.

പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുരേഷ് കുമാര്‍ സംരംഭകത്വത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ കരകൗശല കയറ്റുമതി രംഗത്തിന് നവോന്മേഷം നല്‍കിയ ‘പ്രഭ ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്‌സി’ന്റെ എംഡി എക്‌സ്‌പോര്‍ട്ടര്‍ കെ പ്രഭാകരനാണ് സുരേഷ് കുമാറിന്റെ പിതാവ്. അച്ഛനില്‍ നിന്ന് സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ചെറിയ പ്രായത്തിലേ സുരേഷ് കുമാര്‍ തന്റെ വഴി തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയതിനുശേഷം 1992ല്‍ ആറ്റുകാലിന്റെ പരിപാവനമായ മണ്ണില്‍ സുരേഷ് കുമാര്‍ ‘സൈന്‍ വേള്‍ഡി’ന് തറക്കല്ലിട്ടു.

കേരളത്തിന്റെ പരസ്യമേഖല കീഴടക്കിയിരുന്ന വ്യവസ്ഥാപിത അഡ്വര്‍ടൈസിംഗ് ഭീമന്മാരോട് മല്ലിട്ടാണ് സുരേഷ് കുമാര്‍ തന്റെ സംരംഭം പടുത്തുയര്‍ത്തിയത്. സൈന്‍ വേള്‍ഡ് വിപണിയുടെ സ്പന്ദനമായി മാറിയതിനു പിന്നില്‍ മുപ്പത്തിരണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ കഥ സുരേഷ് കുമാറിന് പറയാനുണ്ട്.

”കസ്റ്റമറിന്റെ പരിമിതികളെ ലാഭമാക്കി മാറ്റുന്ന ബിസിനസിനോട് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ലഭ്യമായ ഏറ്റവും മികച്ച ഗുണമേന്മയിലുള്ളവയായിരിക്കണം സൈന്‍ വേള്‍ഡിന്റെ ബില്‍ബോര്‍ഡുകളെന്ന് സംരംഭം തുടങ്ങിയ നാള്‍ മുതല്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അങ്ങനെ ലഭിച്ച ഉപഭോക്താക്കളുടെ വിശ്വാസമാണ് സൈന്‍ വേള്‍ഡിനെ ഇന്ത്യയറിയുന്ന ബ്രാന്‍ഡാക്കി മാറ്റിയത് ”. സുരേഷ് കുമാറിനെ തേടിയെത്തിയ ബഹുമതികള്‍ ഈ വാക്കുകള്‍ ശരിവെക്കുന്നു.

കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഭാരതശ്രീ അടക്കം 65 ബഹുമതികളാണ് സൈന്‍ വേള്‍ഡിന് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ എം.എസ്.എം.ഇ ബിസിനസ് അവാര്‍ഡും നമ്പര്‍ വണ്‍ ബെസ്റ്റ് ഔട്ട്സ്റ്റാന്‍ഡിങ് അഡ്വര്‍ടൈസിംഗ് കമ്പനി അവാര്‍ഡും 2017 മുതല്‍ ഇന്നുവരെ മറ്റൊരു പരസ്യകമ്പനിയും നേടിയിട്ടില്ല; പരിശ്രമങ്ങള്‍ പൂവണിയുമ്പോഴും വ്യക്തിജീവിതത്തിലും ബിസിനസിലും ലാളിത്യം കാത്തുസൂക്ഷിക്കുവാന്‍ സുരേഷ് കുമാര്‍ ഇഷ്ടപ്പെടുന്നു. തന്റെ മുന്നോട്ടുനയിച്ച മൂല്യങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാനായി ഇന്റേണ്‍ ഷിപ്പും സൈന്‍ വേള്‍ഡില്‍ സുരേഷ് കുമാര്‍ നല്‍കുന്നുണ്ട്..

ഇന്ന് പരസ്യ മേഖലയുടെ നിലവാരം തന്നെ നിശ്ചയിക്കപ്പെടുന്നത് സൈന്‍ വേള്‍ഡിന്റെ സമീപനങ്ങളിലൂടെയാണ്. തങ്ങളുടെ നേട്ടങ്ങള്‍ ഓരോ വര്‍ഷവും തിരുത്തിയെഴുതി മുന്നേറുന്ന സൈന്‍ വേള്‍ഡിന്റെ അണിയറയില്‍ അതിനൂതന സാങ്കേതികവിദ്യയും മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണലുകളും കൈകോര്‍ക്കുന്നു.

കോവളത്തു സ്ഥിരതാമസമാക്കിയ സുരേഷ് കുമാറിന്റെ ഭാര്യ ബിന്ദു നാഗപ്പന്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സച്ചിന്‍ദേവ് സുരേഷ്, എം.ബി.ബി.എസ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയായ സോന സുരേഷ് എന്നിവര്‍ മക്കള്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button