കമ്പനികളിലെ കോള്‍ മാനേജ്‌മെന്റ് പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമൊരുക്കി വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ്
ബിസിനസ്സുകള്‍ നടത്തുന്ന പലരുടെയും പ്രധാന തലവേദന കോള്‍ മാനേജ്‌മെന്റാണ്. മറ്റെല്ലാ മേഖലകളിലും എത്ര അധ്വാനിച്ചാലും ഈ കാര്യം പാളിയാല്‍ എല്ലാം ഉപയോഗശൂന്യമാകും. ഉപഭോക്താവിന് പറയാനുള്ളതിന് ആവശ്യമായ പരിഗണന നല്‍കാത്ത സ്ഥാപനത്തെ സമീപിക്കാന്‍ പലരും മടിക്കും. എത്ര കണ്ട് അധ്വാനിച്ചാലും എത്ര പൂര്‍ണതയില്‍ പ്രവര്‍ത്തിച്ചാലും ക്ലെയ്ന്റിനോട് വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സേവനം ചെയ്യാനുള്ള താത്പര്യം മാത്രമേ ബാക്കി കാണൂ. ഈ അവസരത്തിലാണ് ‘കമ്മ്യൂണിക്കേഷന്‍ വിഭാഗത്തെ ഞങ്ങള്‍ സുതാര്യമാക്കാം’ എന്ന് പ്രവൃര്‍ത്തിയിലൂടെ തെളിയിക്കുന്ന വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് പ്രസക്തമാകുന്നത്. തെന്നിന്ത്യന്‍ കമ്മ്യൂണിക്കേഷന്‍ സെക്ടറിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് പല ബിസിനസ്സുകാരുടെയും താങ്ങും തണലും ആവുകയാണ്.
കോള്‍ റെക്കോര്‍ഡിങ്, മള്‍ട്ടി ലെവല്‍ IVR, ഓട്ടോ ആന്‍സര്‍ എന്നിവയാണ് വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസിന്റെ പ്രധാന ഫീച്ചറുകള്‍. കമ്പനികളിലേക്ക് ഓരോ ദിവസവും ഒട്ടനവധി കോളുകള്‍ വരാറുണ്ട്. ഇവയില്‍ പല കോളുകളും തിരക്ക് കാരണം ‘റിസീവ്’ ചെയ്യപ്പെടാറില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമാണ് വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസിന്റെ ‘ഓട്ടോ ആന്‍സര്‍’ ഫീച്ചര്‍.
ഇനി കോളുകള്‍ അറ്റന്റ് ചെയ്താല്‍ത്തന്നെ, പൊതുവെ റിസീവ് ചെയ്യാറുള്ളത് കമ്പനി സ്ട്രാറ്റജിയുടെ ഒരുപാട് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാണ്. ഈ കോളുകളില്‍ ക്ലെയ്ന്റുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും പരാതികളും പലപ്പോഴും ഉന്നതാധികാരികളില്‍ അവയുടെ പൂര്‍ണതയില്‍ എത്താറില്ല. വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം തങ്ങളുടെ ഉദ്യോഗസ്ഥരുടെ കോള്‍ ആന്‍സറിങ് മികവിനെ മെച്ചപ്പെടുത്താനുള്ള അവസരവും കമ്പനികള്‍ക്കു ലഭിക്കും.
വോക്‌സ്‌ബേയുടെ സേവനങ്ങളില്‍ ഏറ്റവും സവിശേഷതയാര്‍ന്നതാണ് ഒന്നിലധികം പേര്‍ക്ക് കോള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനം. സ്ഥാപനത്തിന്റെ ഔദ്യോഗിക നമ്പരിലേക്കു ഒരു കോള്‍ വരുമ്പോള്‍, അതിന്റെ ബാക്ക് എന്‍ഡില്‍ കമ്പനിയുടെ നിരവധി പ്രതിനിധികള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയും.
ഒരു പ്രതിനിധി തിരക്കിലെങ്കില്‍, മറ്റൊരാള്‍ക്ക് ആ കോള്‍ സ്വീകരിച്ചു കസ്റ്റമറിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാം. അതനുസരിച്ച്, ഒരു നമ്പരിലേക്ക് ഒരേ സമയം നിരവധി കോളുകള്‍ വന്നാലും ഒരു കോള്‍ പോലും നഷ്ടപ്പെടാതെ അത് ‘മാനേജ്’ ചെയ്യാന്‍ ഈ സിസ്റ്റം വഴി കമ്പനിയ്ക്കു കഴിയും.
വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് സ്വായത്തമാക്കിയതിന് ശേഷം, സ്ഥിരോത്സാഹികളായ മൂന്നു പേര്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ ചിരകാലസ്വപ്‌നം സാക്ഷാത്കരിച്ചതാണ് വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ്. സര്‍ക്കാരിന്റെ ഏതാനും സേവനങ്ങളുടേതുള്‍പ്പെടെ പല സ്ഥാപനങ്ങളുടെയും കമ്മ്യൂണിക്കേഷന്‍ വിങ് കൈകാര്യം ചെയ്യുന്ന വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് ഇന്ത്യയിലുടനീളം തങ്ങളുടെ സേവനം ലഭ്യമാക്കണമെന്ന സ്വപ്‌നവുമായി സ്തുത്യര്‍ഹമായ സേവനം നല്‍കിവരുന്നു.
പല കമ്പനികളുടെയും തലവേദനയാകുന്ന കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുടെ ഉത്തമ പരിഹാരമായി മാറുന്ന വോക്‌സ്‌ബേ സ്മാര്‍ട്ട് വോയിസ് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Voxbay Solutions
4th Floor, Triumph Tower, Seaport-Airport Road, Kakkanad, Kochi, Kerala 682021.
E-mail: sales@voxbaysolutions.com
web: https://voxbaysolutions.com
Mobile: 9946889229
Whatsapp: 9645666333