Success Story

ഗാര്‍ഗി ഫാസിനൊയുടെ വിജയത്തിളക്കം; സ്ത്രീ സമൂഹത്തിന്റെ സ്വര്‍ണത്തിളക്കം

കേരളത്തിന്റെ വസ്ത്ര ഫാഷന്‍ സങ്കല്‍പങ്ങളുടെ കാഴ്ചപാടുകള്‍ മാറ്റിയ GARGGY FASCINO BOUTIQUE എന്ന ടൈലറിങ് & ഡിസൈനിങ് സ്ഥാപനം സ്ത്രീകള്‍ നെഞ്ചിലേറ്റിയിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ടൈലറിങ് ഷോപ്പില്‍ നിന്നും തുടങ്ങി സെലിബ്രിറ്റി ഡിസൈനിങ് രംഗത്ത് എത്തി നില്‍ക്കുന്ന ഗാര്‍ഗി ഫാസിനൊ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച പ്രിന്‍സി ഷാജി എന്ന സംരംഭകയുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്.

ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ടെയ്‌ലേഴ്‌സ് അടക്കം പ്രിന്‍സി ചേര്‍ത്തുപിടിച്ചിരിക്കുന്ന വീട്ടമ്മമാരുടെയും യുവതികളുടെയും കൂട്ടായ പരിശ്രമമാണ് ഗാര്‍ഗി ഫാസിനൊയുടെ മൂലധനം. കസ്റ്റമൈസ്ഡ് ഡിസൈനിങ് & സ്റ്റിച്ചിങ് ആണ് ഗാര്‍ഗിയുടേത്. ബ്രൈഡല്‍ ബ്ലൗസ്സസ് അന്താരാഷ്ട്ര നിലവാരത്തില്‍ വരെ എത്തി നില്‍ക്കുന്ന ഒന്നാണ്. നോര്‍മല്‍ ഡ്രസ്സ് ടൈലറിങിലും ഫങ്ഷന്‍ ഡ്രസ്സ് ഡിസൈനിങിലും മികച്ച ഡിസൈനര്‍മാരെ പരിശീലിപ്പിച്ചെടുക്കുകയും തന്റെ സ്വന്തം കയ്യൊപ്പോടുകൂടി പുറത്തിറക്കുകയും ചെയ്യുന്ന കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍, ഗാര്‍ഗിയിലെ കസ്റ്റമേഴ്‌സിന്റെ ഒരു അനുഭവം കൂടിയാണ്.

 

വസ്ത്രങ്ങളുടെ നിര്‍മാണ വിതരണത്തില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഗാര്‍ഗി ബോട്ടിക്ക് എന്ന ആശയത്തിന്റെ പ്രവര്‍ത്തന ശൈലി. കണ്ടു പരിചിതമായ ഡിസൈനുകളില്‍ നിന്നും മാറി, തനതായ ഡിസൈനുകള്‍ വ്യത്യസ്ഥമായ രീതിയില്‍ ഫാഷന്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിലൂടെയാണ് ഗാര്‍ഗി ഫാസിനൊ, ഫാഷന്‍ ഡിസൈനിങ് രംഗത്ത് വേറിട്ട് നില്‍ക്കുന്നത്.

ലോകത്തിന്റെ ഏത് കോണിലുമുള്ള കസ്റ്റമേഴ്‌സിനു അവര്‍ക്കിഷ്ടപ്പെടുന്ന, അവര്‍ക്കിണങ്ങുന്ന ഡ്രസ്സ് സ്റ്റിച്ച് ചെയ്തു കൃത്യസമയത്തിനുള്ളില്‍ അവരുടെ കൈകളില്‍ എത്തിച്ചു കൊടുക്കുക എന്നതും GARGGYയുടെ ഒരു വിജയിച്ച ദൗത്യമാണ്.

ഡിസൈനിങ് രംഗത്ത് പുതിയ ശൈലികള്‍ ആവിഷ്‌കരിക്കുകയും ഫാഷന്‍ ലോകത്തെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ സ്ത്രീകളുടെ ഫാഷന്‍ ഡിസൈനിങ് കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും ചെയ്തുകൊണ്ടുള്ള വിസ്മയിപ്പിക്കുന്ന മുന്നേറ്റമാണ് ഗാര്‍ഗി ഫാസിനൊയെ, ചലച്ചിത്ര മേഖലയിലെ മുന്‍നിര നായികമാരുടെ ചോയ്‌സാക്കി മാറ്റിയത്.

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍സിക്ക് ഫാഷന്‍ ഡിസൈനിങിനോടുള്ള അഭിനിവേശമാണ് ഇന്ന് കേരളത്തില്‍ നിരവധി ശാഖകളുള്ള ഡിസൈനിങ് ബ്രാന്‍ഡായി ഗാര്‍ഗി ഫാസിനൊയെ മാറ്റിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനിങ് ബ്രാന്‍ഡാക്കി ഗാര്‍ഗി ഫാസിനോയെ മാറ്റുന്നതിനോടൊപ്പം, സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ പരിശ്രമവും കൊണ്ട് കൂടി വിജയിച്ചുനില്‍ക്കുന്ന GARGGY BOUTIQUE, ജോലിക്കാരുടെ സാമ്പത്തിക ഉന്നമനം കൂടിയാണ് ഗാര്‍ഗി ഫാസിനൊയിലൂടെ പ്രിന്‍സി ലക്ഷ്യമിടുന്നത്. ഫാഷന്‍ ഡിസൈനിങ് രംഗത്ത് താല്‍പര്യമുള്ള പെണ്‍കുട്ടികളെ കണ്ടെത്തി ഗാര്‍ഗി ഫാസിനോയില്‍ തനതായ പരിശീലനം നല്‍കി സ്വന്തമായി സംരംഭം തുടങ്ങാന്‍ അവരെ പ്രാപ്തമാക്കിയ ഉദാഹരണങ്ങളും നിരവധിയാണ്.

ലോകത്തെ വ്യാവസായിക രംഗത്തെ മുഴുവന്‍ കൊവിഡ് മഹാമാരി പിടിച്ചുലച്ചപ്പോഴും, സ്ഥാപനത്തിലെ ജീവനക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ ഗാര്‍ഗി ഫാസിനൊ എന്നും സ്ത്രീ സംരംഭകര്‍ക്ക് ഒരു ഊര്‍ജമാണ്. തന്റെ ഇഷ്ട മേഖലയില്‍ തനിമയാര്‍ന്ന ഡിസൈനുകള്‍ സൃഷ്ടിച്ച് ഫാഷന്‍ ഡിസൈനിങ് രംഗത്ത് സ്വന്തം കയ്യൊപ്പ് ചാര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1996-ലാണ് മൂന്നു ജീവനക്കാരുമായി ഗാര്‍ഗി എന്ന ടൈലറിങ് സംരംഭം ആരംഭിക്കുന്നത്.

കൂടെ സന്തോഷിക്കാനും ഒപ്പം എല്ലാം പങ്കുവക്കുവാനും കൂടെയുള്ള കുടുംബം തന്നെയാണ് പ്രിന്‍സിയുടെ സ്വര്‍ഗം. ഓട്ടോമേഷന്‍ എഞ്ചിനിയറായ ഷാജിയാണ് ഭര്‍ത്താവ്. മകള്‍ ഡോ. ഗാര്‍ഗി ഷാജിയും IIT എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അശ്വല്‍ ഷാജിയും മക്കളാണ്.

പത്തനംതിട്ടയിലെ തിരുവല്ലയിലും തൃശ്ശൂരിലും വേരൂന്നിയ ഗാര്‍ഗിയുടെ അടുത്ത ശാഖ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ആരംഭിക്കാന്‍ പോകുന്നതിന്റെ തിരക്കിലാണ് പ്രിന്‍സി ഇപ്പോള്‍. കേരളത്തിലെ പരമാവധി ജില്ലകളിലും വിദേശത്തും GARGGY FASCINO യുടെ വേര് പടര്‍ത്തുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രാന്‍ഡാക്കി GARGGY FASCINO BOUTIQUE നെ വളര്‍ത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രിന്‍സി പറയുന്നു.

ഫാഷന്‍ ഡിസൈനിങ് രംഗത്ത് വ്യക്തമായ കൈമുദ്ര പതിപ്പിച്ചത് കൊണ്ടുതന്നെ ഫാഷന്‍ ഷോകളിലെ ജഡ്ജിങ് പാനല്‍ മെംബര്‍ കൂടിയാണ് പ്രിന്‍സി. സംരംഭക എന്ന നിലയില്‍ തേടിയെത്തിയ പുരസ്‌കാരങ്ങളും നിരവധിയാണ്. 2017ലെ മികച്ച വനിത സംരംഭയ്ക്കുള്ള കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡ്, ഗിന്നസ് ഫാഷന്‍ ഫെസ്റ്റ് ഫെലോഷിപ്പ്, സിനിമ മേഖലയിലെ മികച്ച വസ്ത്ര അലങ്കാരത്തിന് ലഭിച്ച ഫെലോഷിപ്പ് തുടങ്ങിയവ പ്രിന്‍സിയെ തേടിയെത്തിയ അംഗീകാരങ്ങളില്‍പ്പെടുന്നു.

നാലു ഭിത്തികള്‍ക്കുള്ളിലെ കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ ഒതുങ്ങേണ്ടിയിരുന്ന പ്രിന്‍സിയുടെ ജീവിതത്തില്‍ ഇന്നത്തെ വിജയ സംരഭകയുടെ തിലകക്കുറി ചാര്‍ത്തിച്ചത് അവരുടെ കഠിന പ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ്. പ്രിന്‍സിയുടെ ലക്ഷ്യം സാമ്പത്തിക നേട്ടം മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കുന്ന മനസിന്റെ സംതൃപ്തി കൂടിയാണ് ഗാര്‍ഗി ഫാസിനോ ബോട്ടിക്ക്.

പ്രിന്‍സിയുടെ സംരംഭക ജീവിതത്തിന്റെ ശൈശവഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദത്തിന്റെ അളവ് കണക്കാക്കിയിരുന്നെങ്കില്‍ ഗാര്‍ഗി ബോട്ടിക്ക് തുടങ്ങിയിടത്തു തന്നെ നിലച്ചുപോയേനെ. ഒരു ലക്ഷ്യം വച്ചു നീങ്ങിതുടങ്ങിയാല്‍ പിന്നീട് ഉണ്ടാവുന്ന ‘നെഗറ്റീവ്‌സ്’ ഒന്നും ശ്രദ്ധിക്കാറേയില്ല, ഇത്തരത്തിലുള്ള ‘നെഗറ്റീവ്‌സാ’ണ് പ്രിന്‍സി ഷാജി എന്ന സ്ത്രീയുടെ വളര്‍ച്ചയിലേക്കുള്ള പടവുകള്‍…

കുടുംബവും ബിസിനസ്സും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോയി ജീവിത ലക്ഷ്യം കണ്ടെത്താനാകുമെന്നത് പ്രിന്‍സി ഷാജിയിലൂടെ തെളിഞ്ഞ ഒരു സത്യമാണ്. എല്ലാവരുടെയും മനസ്സിലും ഏതിലെങ്കിലും വ്യക്തി മുദ്ര പതിപ്പിക്കണം എന്ന ആഗ്രഹമുണ്ടാകും. അത് ഒരു കനലായി മനസ്സില്‍ ചാരത്തില്‍ പൊതിഞ്ഞു കിടക്കുന്നുണ്ടാകും. ആ ആഗ്രഹം എന്ന കനലിനെ കെടാതെ എന്നും ഊതികൊണ്ടിരിക്കണം. ഒരു കനലില്‍ നിന്നാണ് വലിയ അഗ്‌നി ഉത്ഭവിക്കുക. ആഗ്രഹമെന്ന കനലിനെ വലിയ അഗ്‌നിയാക്കി ലക്ഷ്യത്തിലെത്തിക്കുക. ആ അഗ്‌നിയില്‍ തടസ്സങ്ങള്‍ എല്ലാം ദഹിച്ചുപോകണം. അതിജീവനത്തിന്റെ വലയം ഭേദിച്ച് പുറത്തെത്തിയാല്‍ വിജയം നിശ്ചയമായും നിങ്ങളെ തേടി എത്തും എന്നതാണ് സംരംഭകയാകാന്‍ ചുവടുവയ്ക്കുന്ന സ്ത്രീകളോട് പ്രിന്‍സിക്ക് പറയുവാനുള്ളത്.

ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം നേടുന്നതുവരെ പ്രയത്‌നിക്കുക. ഒരിക്കലും മടുപ്പ് തോന്നി, പിന്മാറരുത്. നമ്മള്‍ ചെയ്യുന്നത് ശരിയാണ് എന്ന തോന്നല്‍ നമ്മില്‍ ഉള്ള കാലത്തോളം നമ്മെ പരാജയപ്പെടുത്താന്‍ നമുക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

മൊബൈല്‍ : 9387114168

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button