Success Story

വസ്ത്ര സങ്കല്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോ

To add color to clothing concepts Aathmeyah Designer Studio

കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഉള്‍പ്പെടുന്ന പുതുതലമുറ. ജീവിതരീതി, ഭക്ഷണം, വസ്ത്രധാരണം തുടങ്ങി എല്ലാത്തിലും മോഡേണ്‍ ടച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നവനാണ് ഇന്നത്തെ മനുഷ്യന്‍. ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു കാര്യം വസ്ത്രധാരണം തന്നെയാണ്. ഓരോ റോളിനും അവസരത്തിനും അനുസരിച്ച് വസ്ത്രധാരണം മാറ്റുന്ന കാലത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ഒരു കാലത്ത് വസ്ത്രം ഇല്ലാതെയും പിന്നീട് മൃഗങ്ങളുടെ തുകല്‍ ഉപയോഗിച്ചും അങ്ങനെ തുടരെത്തുടരെ നിരവധി മാറ്റങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന നിലയില്‍ നമ്മള്‍ എത്തിയത്.

ഇത്തരത്തില്‍ പുതുമകൊണ്ടും വ്യത്യസ്ഥത കൊണ്ടും വസ്ത്ര ഡിസൈനിങ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുകയാണ് ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോ. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ് ജോലി ഉപേക്ഷിച്ച് വസ്ത്ര ഡിസൈനിംഗിലേക്ക് ചുവട് വയ്ക്കുകയായിരുന്നു സ്ഥാപനത്തിന്റെ അമരക്കാരി, മജിഷ അജന്ത്.

മനസ് ‘ഫ്രീ’യാക്കി ജോലി ചെയ്യാനാണ് മജിഷ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങില്‍ നിന്നും ഡിസൈനിങ്ങിലേക്ക് ചേക്കേറിയത്. ഡിസൈനിങ് കോഴ്‌സുകള്‍ ഒന്നും തന്നെ ചെയ്തില്ലെങ്കിലും ഈ മേഖലയോട് താല്പര്യമുള്ള മജിഷ, വളരെ പെട്ടന്ന് തന്നെ വസ്ത്ര ഡിസൈനിങ്ങില്‍ തിളങ്ങി. വര്‍ക്കിനോടുള്ള ആത്മാര്‍ത്ഥതയും അതിനു ലഭിച്ച റിസള്‍ട്ടും മജിഷയെ ഡിസൈനിങ്ങില്‍ നിലയുറപ്പിപ്പിച്ചു.

ഏഴ് വര്‍ഷത്തിലധികമായി ഇതേ ഫീല്‍ഡില്‍ സന്തോഷത്തോടെ തുടരുകയാണ് അവര്‍. ആദ്യ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ ആയി മാര്‍ക്കറ്റിങ് ചെയ്ത് കസ്റ്റമേഴ്‌സ് കൂടിയപ്പോള്‍ എറണാകുളത്ത് ഷോപ്പ് ആരംഭിക്കുകയായിരുന്നു. ഡിസൈനിങ്ങും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതിനാല്‍ താന്‍ ‘ഹാപ്പി’യാണെന്ന് ചെറുപുഞ്ചിരിയോടെ മജിഷ പറയുന്നു.

എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇത്തരമൊരു ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഡിസൈങ് ഫീല്‍ഡില്‍ ഉണ്ടായ വളര്‍ച്ച കണ്ട് എതിര്‍ത്തവര്‍ പലരും അഭിനന്ദിച്ചതായും അവര്‍ പറയുന്നു. ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോക്ക് ഫാഷന്‍ ഡിസൈനര്‍ അടക്കമുള്ള സ്റ്റാഫുകള്‍ ഉണ്ടെങ്കിലും കസ്റ്റമേഴ്‌സുമായുള്ള എല്ലാ ഇടപാടുകളും ചെയ്യുന്നത് മജിഷ നേരിട്ട് തന്നെയാണ്.

ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോയുടെ സ്വന്തം റെഡിമെയ്ഡ് ഡ്രസ്സുകളുടെ ബ്രാന്‍ഡാണ് TAB. കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് അവര്‍ പറയുന്ന സമയത്ത് റെഡിമെയ്ഡും അല്ലാത്തതുമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കും എന്നത് ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോടെ ഏറ്റവും നല്ല സവിശേഷതയാണ്. പലരും ഈ കാര്യം വാഗ്ദാനം ചെയ്യുമെങ്കിലും കൃത്യമായ സമയത്ത് നടപ്പാക്കുന്നത് വളരെ കുറച്ചു പേര്‍ മാത്രമാണ്. അവിടെയാണ് ആത്മേയയുടെ പ്രാധാന്യം ഏറുന്നത്. ഏഴ് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന ഈ Boutique ന് അത്തരമോരു പരാതി ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.

ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത് കസ്റ്റമര്‍ റിലേഷന്‍ തന്നെയാണ്. വസ്ത്രവിപണന രംഗത്തെ ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം കസ്റ്റമര്‍ റിലേഷന്‍ ഇല്ലാതെ നിലനില്‍പ്പ് തന്നെ അസാധ്യമാണ്. ഇവിടെയാണ് ഏഴ് വര്‍ഷത്തെ പാരമ്പര്യമുള്ള ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വിജയവും. ഡെയിലി വെയര്‍, എത്‌നിക് വെയര്‍, പാര്‍ട്ടി വെയര്‍, വെഡിങ് ഡ്രസ്സുകള്‍ എന്നിങ്ങനെ കസ്റ്റമേഴ്‌സിന്റെ മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കി, അവരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടി മുന്നോട്ടു പോകുകയാണ് ഈ സ്ഥാപനം.

ഫോണ്‍ : 7511101422

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button