Success Story

സാധ്യതകളും റിന്യുവബിള്‍ എനര്‍ജി സിസ്റ്റം സ്ഥാപനത്തോടുള്ള താത്പര്യവും മുന്‍നിര്‍ത്തി ആരംഭിച്ച സംരംഭം; എബ്രഹാം വര്‍ഗീസ് സോളാര്‍ ബിസിനസ്സില്‍ നിന്ന് നേടുന്നത് മികച്ച വരുമാനം

സൗരോര്‍ജം കൊണ്ട് ഒരു ഫാനും ലൈറ്റും മാത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് മോട്ടോറും വാട്ടര്‍ ഹീറ്ററും എസിയും സോളാറില്‍ പ്രവര്‍ത്തിക്കുന്ന രീതി നിലവില്‍ വന്നു കഴിഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍ കെഎസ്ഇബി കണക്ഷന്‍ പോലും എടുക്കാതെ എല്ലാ വീട്ടുപകരണങ്ങളും പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടുകളും ഇന്നു കാണാം. സംഭവം ലാഭമെങ്കിലും ചെറിയ അറിവില്ലായ്മ പോലും വലിയ നഷ്ടം വരുത്തി വയ്ക്കാവുന്ന ഒരു മേഖല കൂടിയാണ് സോളാറിന്റേത്.

കഴിഞ്ഞ ആറു വര്‍ഷക്കാലമായി സോളാര്‍ പവര്‍ സിസ്റ്റം, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവയുടെ മികച്ച ഡീലര്‍ ആയി പ്രവര്‍ത്തിക്കുകയാണ് റെനന്‍സ് ഇങ്ക് (Renens Inc). കോട്ടയം സ്വദേശിയായ എബ്രഹാം വര്‍ഗീസ് എന്ന സംരംഭകന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെനന്‍സ് ഇങ്ക് ഇന്ത്യയിലെ മികച്ച സോളാര്‍ ബ്രാന്‍ഡ് ആയ ‘ലൂം സോളാറി’ന്റെ കേരളത്തിലെ മുന്‍നിര ഡീലര്‍ കൂടിയാണ്.

സോഫ്റ്റ്‌വെയര്‍ മേഖലയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എബ്രഹാം വര്‍ഗീസ് സോളാര്‍ മേഖലയിലെ അവസരങ്ങള്‍ മനസ്സിലാക്കിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. റിന്യുവബിള്‍ എനര്‍ജി സിസ്റ്റം എന്ന ആശയമാണ് ഈ സംരംഭകനെ റെനന്‍സ് എന്ന പേരിലേക്ക് ചുരുക്കിയത്. വളരെയധികം മത്സരം നടക്കുന്ന ഒരു മേഖലയാണ് സോളാറിന്റേത്.

അധികം സാമ്പത്തികം ചെലവാക്കാതെ പുതിയൊരു സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം കഴിവുള്ള ആളുകളുമാണ് ഈ മേഖലയിലേക്ക് അധികവും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ സോളാര്‍ മേഖലയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവര്‍ക്ക് മുന്നോട്ടുള്ള യാത്ര ദുര്‍ഘടമാണെന്നിരിക്കെ മുന്‍പരിചയവും മികച്ച സര്‍വീസുമാണ് തന്നെ ഇവിടെ നിലനിര്‍ത്തുന്നതെന്ന് എബ്രഹാം വര്‍ഗീസ് പറയുന്നു.

 

ഒരു സംരംഭകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് ഉപഭോക്താക്കളോട് പറയുവാനുള്ളത് ഇതാണ്; ഇന്‍സ്റ്റോളേഴ്‌സിനെ തിരഞ്ഞെടുക്കുമ്പോള്‍ ഈ മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവരെയും സോളാറിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരെയും മാത്രം സമീപിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്കുണ്ടാകുന്നത് ഭാവിയില്‍ വന്‍ നഷ്ടങ്ങള്‍ ആയിരിക്കുമെന്നാണ്.
ഹൈബ്രിഡ് സിസ്റ്റം ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെ കുറവാണെങ്കിലും അവിടെയും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഈ സംരംഭകന് സാധിച്ചിട്ടുണ്ട്.

ആളുകളുടെ താല്‍പര്യമനുസരിച്ചുള്ള ഏത് കമ്പനിയുടെ സോളാര്‍ ഉത്പന്നങ്ങളും ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നു. ബി എന്‍ ഐ (ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍) അംഗം കൂടിയായ എബ്രഹാം പ്രതിസന്ധിയ്ക്കിടയിലും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ സംരംഭം കൂടുതല്‍ വിപുലപ്പെടുത്താനും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 80752 97081

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button