EntreprenuershipSuccess Story

നഗരങ്ങളില്‍ ‘സ്വര്‍ഗങ്ങള്‍’ തീര്‍ത്ത് മുന്നേറുന്ന Jee & Lee (JL) Builders

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതാഭിലാഷങ്ങളില്‍ ഏറ്റവും മുകളിലുള്ള ഒന്നാണ് സ്വന്തമായൊരു ഭവനം എന്നത്. ഓരോരുത്തരെയും ചുറ്റിപറ്റിയുള്ള പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഈ സ്വപ്‌നം കുറച്ചു നീണ്ടുപോവാറുണ്ടെങ്കിലും, എല്ലാം ശരിയായി ഒരു വീട് വയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് നിര്‍മാണം ആരെ ഏല്‍പ്പിക്കാം എന്ന മറ്റൊരു പ്രധാന പ്രശ്‌നം ഉദിക്കുന്നത്. പരിചയത്തിലും പറഞ്ഞുകേട്ടുമുള്ള നിരവധി കോണ്‍ട്രാക്ടര്‍മാര്‍ ആ സമയത്ത് ചുറ്റും കാണുമെങ്കിലും, നാളെയെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്റെ സ്വപ്‌നഭവന നിര്‍മാണത്തിന് ഇതൊന്നും തൃപ്തിയില്ലാതെ നില്‍ക്കുന്നവരാണ് ഭൂരിഭാഗവും. ഇങ്ങനെ ആശങ്കയിലായി മടിച്ചുനില്‍ക്കുന്നവര്‍ക്ക് മികച്ച ചോയ്‌സാണ് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Jee & Lee Builders. കാരണം, തുടക്കം മുതല്‍ താക്കോല്‍ കൈമാറുന്നത് വരെ സ്വന്തം ഭവന നിര്‍മാണം പോലെ ഉത്തരവാദിത്തതോടെയും സ്വാതന്ത്ര്യവുമെടുത്താണ് ഇവരുടെ നിര്‍മാണങ്ങളത്രയും.

സ്വപ്‌നത്തിലേക്ക് തിരികെ പറന്ന്
കണ്‍സ്ട്രക്ഷന്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം എന്ന് പറയുന്നതില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ഒരു കഥയാണ് Jee & Lee Builders ന് പറയാനുള്ളത്. സിവില്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി, നീണ്ട കാലം ഐടി മേഖലയില്‍ ജോലി ചെയ്തുവന്ന Jee & Lee Builders ന്റെ CEO ജീസ് ലാസറിനെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തിരികെയെത്തിക്കുന്നത് പണ്ട് മുതലേ കൂടെകൂട്ടിയ പാഷനാണ്. ഈ പാഷന് പ്രിയപത്‌നി ലീന ആന്റണി ഊര്‍ജം പകര്‍ന്നതോടുകൂടി 2014 ലാണ് Jee & Lee Builders എന്ന സംരംഭം പിറവിയെടുക്കുന്നത്.

സ്വന്തം വീട് പുതുക്കിപ്പണിതായിരുന്നു Jee & Lee Builders ‘പണി’ പഠിക്കുന്നതും ‘വരവ്’ അറിയിക്കുന്നതും. പിന്നാലെ സഹോദരിമാരുടെയും ബന്ധുക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയുമെല്ലാം വീടുനിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി വലിയ പദ്ധതികളിലേക്ക് കാലെടുത്തുവച്ചു.
നിലവില്‍ പ്ലാനിങ്, എലിവേഷന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ്ങ് & ലാന്റ്‌സ്‌കേപ്പിംഗ് തുടങ്ങി വീട് നിര്‍മാണം കഴിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനുവേണ്ട രണ്ടാമതൊരു ബെഡ്ഷീറ്റ് വരെ നല്‍കിയാണ് Jee & Lee Builders തങ്ങളുടെ ‘എന്‍ഡ് ടു എന്‍ഡ് സര്‍വീസ്’ അവസാനിപ്പിക്കാറുള്ളത്.

ഇത്തരത്തില്‍ വര്‍ഷം തോറും എട്ട് മുതല്‍ പത്ത് വരെ സെലക്ടീവ് ആയ നിര്‍മിതികളാണ് ഇവര്‍ പൂര്‍ത്തിയാക്കാറുള്ളത്. ഇതിനൊപ്പം വീട്ടുടമയെ സംബന്ധിച്ചു നിര്‍മാണത്തില്‍ ഏറെ പ്രധാനമായ പ്രൊജക്ട് & കോസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലും Jee & Lee Builders ഒപ്പം കൂടും. ‘കോസ്റ്റ്’ ആദ്യമേ ഫിക്‌സ് ചെയ്ത് ഒരു റിവേഴ്സ് എന്‍ജിനീയറിങ്ങ് മോഡലാണ് ഇവര്‍ പിന്തുടരുന്നത്.

സ്വര്‍ഗങ്ങളുടെ നിര്‍മാണത്തില്‍:
2019 ല്‍ ഐടി മേഖലയോട് പൂര്‍ണമായും വിട പറഞ്ഞ് Jee & Lee Builders തങ്ങളുടെ സ്വന്തം നഗരമായ ഇരിങ്ങാലക്കുടയില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന പ്രോജക്റ്റാണ് ആകാശ് ഹോംസ്. പതിനെട്ട് സ്വതന്ത്ര വില്ലകളാണ് ആകാശ് ഹോംസിലുള്ളത്. രണ്ടേകാല്‍ ഏക്കറില്‍ അതിരുകളും മതിലുകളും കൊണ്ട് വിഭജിക്കാതെ നിര്‍മിച്ച ഇതിനെ അവര്‍ വിശേഷിപ്പിക്കുന്നതും സ്വര്‍ഗം എന്നു തന്നെയാണ്.

തുടര്‍ന്ന് പ്രിന്‍സ് റിയല്‍ടെര്‍സ് ഗ്രൂപ്പുമായി കൈകോര്‍ത്ത് ‘എയ്ഞ്ചല്‍സ് ഹെവന്‍’എന്ന ഡ്യൂപ്ലക്‌സ് വില്ലമെന്റിന്റെ നിര്‍മാണം ആദ്യഘട്ടത്തിലാണ്. ഇരിങ്ങാലക്കുടയിലെ ഈ ആദ്യ ഡ്യൂപ്ലക്‌സ് വില്ലാമെന്റില്‍ ആറ് സ്വതന്ത്ര വില്ലകള്‍, നാല് ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകള്‍ & എട്ട് ഫ്‌ളാറ്റുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

ജോലിയുടെ ഭാഗമായി ലണ്ടന്‍, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളില്‍ ചെലവഴിച്ച അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് സ്വിമ്മിംഗ് പൂള്‍, കിഡ്‌സ് പാര്‍ക്ക്, എല്‍ഡേഴ്‌സ് പാര്‍ക്ക്, പാര്‍ട്ടി ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇരിങ്ങാലക്കുട പോലെയുള്ള നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ചു ഏക്കര്‍ വിസ്തൃതിയില്‍ ചെറിയ കമ്മ്യൂണിറ്റികള്‍ നിര്‍മിക്കുകയാണ് Jee & Lee Builders ലക്ഷ്യമിടുന്നത്. ഈ അതിവിശാലമായ പദ്ധതിക്കായി പറ്റാവുന്നയിടങ്ങളില്‍ സ്വതന്ത്രമായും, അല്ലാത്തയിടങ്ങളില്‍ മറ്റുള്ളവരുമായി കൈകോര്‍ക്കുകയുമാണ് നിലവില്‍ Jee & Lee Builders.

കണ്‍സ്ട്രക്ഷന് പുറമേയുള്ള Jee & Lee Builders
നിര്‍മാണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും കരിയര്‍ ഗൈഡന്‍സ് രംഗത്ത് കരിയര്‍ ഗുരു, ഐടി- മീഡിയ രംഗത്ത് കണ്‍സെപ്റ്റ് ലാബ്‌സ്, ഏവിയേഷന്‍ പരിശീലന രംഗത്ത് അവനീര്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വ്യാപാരി വ്യവസായികളുടെ ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമായ പെപ് കാര്‍ട്ട് എന്നിവയില്‍ നിക്ഷേപവും അല്ലെങ്കില്‍ ഉപദേശക സമിതിയില്‍ നിര്‍ണായക പങ്കും ജീസ് & ലീന ദമ്പതികള്‍ വഹിക്കുന്നുണ്ട്. എന്നാല്‍ ഇവയെ തങ്ങളുടെ പാഷനായ കണ്‍സ്ട്രക്ഷനെ മറികടക്കാന്‍ ഉടമകളായ ജീസ്- ലീന അനുവദിച്ചിട്ടില്ല.

നിലവില്‍ ഇരിങ്ങാലക്കുടയില്‍ തുടങ്ങിവെച്ച സ്വര്‍ഗങ്ങളുടെ നിര്‍മാണം തൃശൂര്‍ ജില്ലയിലെ തന്നെ മറ്റു പ്രധാനപ്പെട്ടയിടങ്ങളിലും ഒപ്പം തന്നെ കേരളത്തിലെ മറ്റു ടൗണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ അനുഭവപാരമ്പര്യമുള്ള ഈ യുവസംരംഭകര്‍.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button