Entertainment

”നിന്‍ കൂടെ ഞാനില്ലയോ…”; ഉള്ളില്‍ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിന്‍ കൂടെ ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ ആസ്വാദക ഹൃദയങ്ങളില്‍ കയറുന്ന ഇമ്പമാര്‍ന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഗൗതം ഭരദ്വാജും ചിന്മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയില്‍ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’.

കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്.

ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, നന്ദു, അല്‍ത്താഫ് സലിം, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിലെ സീനിയേഴ്‌സായ ഇന്നസെന്റിനും മുകേഷിനും ഇന്ദ്രന്‍സിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷന്‍ സീനുകളും ചിത്രത്തില്‍ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്. സിനിമയുടേതായിറങ്ങിയ ടീസര്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നതാണ്.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യന്‍ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രര്‍ത്തിച്ചിട്ടുണ്ട്. ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.

പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടര്‍: ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, ആര്‍ട്ട് ഡറക്ടര്‍: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍: അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്: ശ്യാം കൗശല്‍, സൗണ്ട് മിക്‌സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യന്‍, സ്റ്റില്‍സ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button