News Desk

സൈബര്‍ ഭീക്ഷണികളില്‍ നിന്നും സംരക്ഷണം; സുരക്ഷിത ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍

സൈബര്‍ ഭീഷണികളില്‍ നിന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എയര്‍ടെല്ലിന്റെ എക്സ്ട്രീം ഫൈബര്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ എന്ന ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. വൈറസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മാല്‍വെയറുകളെയും അപകടകരമായ വെബ്സൈറ്റുകളെയും ആപ്പുകളെയും ഇത് തടയും. എയര്‍ടെല്‍ എക്സ്ട്രീം ഫൈബറുമായി വൈ-ഫൈയായി കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളും ഈ സംവിധാനത്തിലൂടെ എയര്‍ടെല്‍ നെറ്റ്വര്‍ക്ക് സുരക്ഷിതമാക്കും.

എയര്‍ടെല്‍ എക്സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് ഈ സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്. അതിനു ശേഷമായിരിക്കും ബില്ലിങ് തുടങ്ങുക. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ എളുപ്പം ആക്റ്റിവേറ്റ് /ഡീആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.വീട്ടിലിരുന്നുള്ള ജോലി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍വരെയുള്ള ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button