EntreprenuershipSuccess Story

ആയൂര്‍വേദത്തിലൂടെ മസ്തിഷ്‌കരോഗങ്ങള്‍ക്ക് ചികിത്സയൊരുക്കി Dr. K.V. Vijayan Institute of Ayurveda Medical Science

ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍.’ന്യൂറോ ഡിജനറേറ്റീവ്’ ഗണത്തില്‍പെടുന്ന ഇത്തരം രോഗങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്.അത്തരത്തില്‍ ധാരാളം പേരില്‍ കണ്ടുവരുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയില്‍ ഏകദേശം ഒരു കോടിയോളം പേര്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരാണ്.

പൂര്‍ണമായും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിന് ചില പരിമിതികള്‍ ഉള്ളതിനാല്‍ തന്നെ ഒരു ‘സോഷ്യോ ഇക്കണോമിക് ഡിസാസ്റ്റര്‍’ ആയാണ് പൊതുവേ ഈ രോഗത്തെ പരിഗണിച്ചിരിക്കുന്നത്. ഇതിനായി പലരും വ്യത്യസ്ത മേഖലകളിലെ ചികിത്സാരീതികളെ ആശ്രയിക്കാറുണ്ട്. ആയുര്‍വേദത്തില്‍ ഈ രോഗത്തിന് വ്യക്തമായ നിര്‍വചനങ്ങളും ചികിത്സാ വിധികളുമുണ്ട്. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ആരംഭിച്ചാല്‍ കൂടുതല്‍ ഗുരുതരമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും.പക്ഷേ കൃത്യമായ ചികിത്സാക്രമവും ചിട്ടയായ ഔഷധസേവയും കൊണ്ടു മാത്രമേ ഇത്തരത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്താനാകൂ.

വളരെയധികം ആസൂത്രിതമായി ചിട്ടപ്പെടുത്തിയ ചികിത്സാ പദ്ധതികളുമായി മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഒരു ചികിത്സയ്ക്ക് അവസരമൊരുക്കുകയാണ് പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്ത് മേഴത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കെ വി വിജയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മെഡിക്കല്‍ സയന്‍സ് (VIAMS).

പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, പ്രോഗ്രസ്സീവ് സുപ്രാ ന്യൂക്ലിയര്‍ പാള്‍സി (PSP), വിവിധതരം ഡിസ്‌റ്റോണിയ, സെറിബ്രല്‍ അട്രോഫി/അറ്റാക്‌സ്യ തുടങ്ങിയ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്കു പുറമെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, തൈറോയിഡ്, ത്വക്ക് രോഗമായ സോറിയാസിസ് തുടങ്ങി ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന അനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കൃത്യമായ ആയൂര്‍വേദവിധി പ്രകാരമുള്ള ചികിത്സ നല്കുന്ന ഒരു സ്ഥാപനമായി മാറിയിരിക്കുകയാണ് ‘VIAMS’.

മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. കെ വി വിജിത്തും ഒപ്പം സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഡയറക്ടറും വുമണ്‍ വെല്‍നസ് എക്‌സ്‌പേര്‍ട്ടുമായ ഭാര്യ ഡോക്ടര്‍ നീതു എസ് ജിത്തും ചേര്‍ന്നാണ് ഇന്ന് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്.

ഡോ. വിജിത്ത് കെ വി യുടെ പിതാവ് ഡോ. കെ വി വിജയന്‍ ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ആയുര്‍വേദ മെഡിസിനില്‍ ബിരുദമെടുത്തതിനു ശേഷം 1974 ല്‍ ഒരു ചെറിയ വൈദ്യശാലയായി പ്രവര്‍ത്തനമാരംഭിച്ചതാണ് VIAMS. പിന്നീട് 1996 ല്‍ GMP & ISO അംഗീകാരത്തോടെ ‘KEVEES ഫാര്‍മസ്യൂട്ടിക്കല്‍സ്’ എന്ന ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയായി അദ്ദേഹത്തിന്റെ ആ സംരംഭം വളര്‍ന്നു. തുടര്‍ന്ന് 2005 മുതല്‍ അദ്ദേഹത്തിന്റെ മകനായ ഡോ. വിജിത്ത് കെ വി സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

തന്റെ പഠനശേഷം അദ്ദേഹം 2013 ല്‍ സ്ഥാപനത്തെ ‘ഡോ കെ വി വിജയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദിക് മെഡിക്കല്‍ സയന്‍സ്’ എന്ന നിലയിലേക്ക് വിപുലീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായുള്ള തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പതിനായിരത്തോളം വരുന്ന പാര്‍ക്കിന്‍സണ്‍സ് അനുബന്ധ രോഗികളെ ചികിത്സിച്ച അനുഭവസമ്പത്തുള്ളതിനാല്‍ അത്തരം ന്യൂറോ ഡിജെനറേറ്റീവ് രോഗ ലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് കൃത്യമായ ചികിത്സയാണ് ഡോക്ടര്‍ വിജിത്ത് കെ വി ഇവിടെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള ‘ബസവരാജീയം’ എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ ‘കമ്പവാതം’ എന്ന പേരില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തെയും അതിന്റെ ലക്ഷണങ്ങളെയും ചികിത്സാവിധികളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ആധുനിക ശാസ്ത്രത്തിലും ഇതിന് വളരെ കൃത്യമായ വിശദീകരണമുണ്ട്. തലച്ചോറിലെ ‘സബ്സ്റ്റാന്‍ഷ്യ നൈഗ്ര’ എന്ന ഭാഗത്തെ കോശങ്ങള്‍ ക്രമേണ നശിക്കുകയും തന്മൂലം അവിടെ സ്വാഭാവികമായി ഉത്പാദിപ്പിക്കേണ്ട ‘ഡോപോമിന്‍’ എന്ന രാസവസ്തു പര്യാപ്തമായ അളവില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. അതിന്റെ ഫലമായി ശരീരത്തിലെ വിവിധ സെന്‍സറി, മോട്ടോര്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ‘ബാസില്‍ ഗാന്‍ഗ്ലിയ’ എന്ന ഭാഗത്തിന് കൃത്യമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയുള്ള ഡോപോമിന്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ അവസ്ഥയാണ് യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളിലേക്ക് എത്തിക്കുന്നത്.

പാരമ്പര്യം, ചെയ്യുന്ന ജോലിയുടെ സ്വഭാവം, അപകടങ്ങള്‍, ക്ഷതങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, രാസവസ്തുക്കളുമായുള്ള ഇടപഴകല്‍, തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്.യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍സ് രോഗമായി പരിഗണിക്കുന്നത് ചില പ്രാഥമിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.

കൈകാലുകളില്‍ മാത്രമായോ ശരീരം മുഴുവനായോ അനുഭവപ്പെടുന്ന വിറയല്‍, നടക്കുമ്പോഴുണ്ടാകുന്ന വിറയല്‍, പേശികളിലെ ദൃഢത മൂലം നടത്തം സാവധാനത്തിലാവുക, നിവര്‍ന്നു നില്‍ക്കുമ്പോള്‍ തോള്‍ഭാഗം മുന്നോട്ട് കുനിഞ്ഞ് കാല്‍മുട്ടുകള്‍ മുഴുവനായി നിവര്‍ത്താന്‍ കഴിയാത്ത അവസ്ഥ, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവുക തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.

ഇതുകൂടാതെ സ്വന്തം പേര് എഴുതുന്നതുള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തികളിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട്, ശോധനക്കുറവ്, ഉറക്കമില്ലായ്മ, എന്നിവയും അനുബന്ധ ലക്ഷണങ്ങളാണ്. ചില പാര്‍ക്കിന്‍സണ്‍സ് രോഗികളിലെങ്കിലും കാണുന്നതും കേള്‍ക്കുന്നതുമൊക്കെ മറ്റൊന്നായി അനുഭവപ്പെടുന്ന ‘പഞ്ചേന്ദ്രിയ അപചയം’ എന്ന അവസ്ഥയും കണ്ടുവരുന്നു. ഏറ്റവും വേഗത്തില്‍ രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിച്ചാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. അതോടൊപ്പം ഈയൊരു അസുഖം മൂലം ഒരു വ്യക്തിയുടെ ആയുസ്സിനുണ്ടാകുന്ന ഭീഷണിയെ നേരിടാനും കഴിയും.

ഇപ്രകാരമുള്ള രോഗലക്ഷണങ്ങളുമായി VIAMSല്‍ എത്തുന്നവര്‍ക്ക് കൃത്യമായ ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നു. അതുതന്നെ ഓരോ രോഗിയുടെയും അവസ്ഥയ്ക്കനുസരിച്ചു പ്രത്യേകം ചിട്ടപ്പെടുത്തിയ ചികിത്സാരീതിയാണ് അവലംബിച്ചിരിക്കുന്നത്. ശമനം, ശോധനം രസായനം എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ചികിത്സാരീതി ക്രമീകരിച്ചിരിക്കുന്നത്.

മസ്തിഷ്‌ക സംബന്ധമായ രോഗങ്ങളുമായി ഇവിടെയെത്തുന്നവര്‍ക്ക് ‘അലൈഡ് ഹെല്‍ത്ത് കെയര്‍’ എന്ന വിഭാഗത്തില്‍ വരുന്ന ട്രീറ്റ്‌മെന്റുകള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.ഫിസിയോ തെറാപ്പി, സൈക്കോളജി കൗണ്‍സിലിങ്, സ്പീച്ച് തെറാപ്പി, യോഗ, എന്നിവയടങ്ങുന്ന സേവനം ആവശ്യാനുസരണം രോഗികള്‍ക്ക് നല്‍കിവരുന്നുണ്ട്.ചികിത്സ തേടുന്നവര്‍ക്കൊപ്പം കൂടെയുണ്ടാവുക എന്നതാണ് ഒരു ചികിത്സാകേന്ദ്രത്തിലേക്ക് എത്തുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇവിടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള കിടത്തി ചികിത്സയും അതോടൊപ്പം ‘നല്ലയിരിക്കല്‍’ പോലുള്ള തുടര്‍ചികിത്സകളും ഏര്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യം വീണ്ടെടുക്കുന്നതുവരെ VIAMS എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകാറുണ്ട്. ഇവക്കുപുറമേ പൊതുവേ ആളുകള്‍ ആയുര്‍വേദത്തില്‍ ചികിത്സ തേടാറുള്ള സന്ധിവേദനയുടെ എല്ലാ അവസ്ഥകളില്‍ നിന്നും ആശ്വാസം പകരാന്‍ ഫിസിയോതെറാപ്പിയുടെ സേവനങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഗൈനക്കോളജിക്കല്‍ ആയതും അല്ലാത്തതുമായി സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വുമണ്‍ വെല്‍നെസ്സ് എക്‌സ്‌പേര്‍ട്ട് ആയ ഡോ. നീതു എസ് ജിത്തിന്റെ നേതൃത്വത്തില്‍ കൃത്യമായ ചികിത്സ VIAMSല്‍ ലഭ്യമാണ്. കിടത്തി ചികിത്സയ്ക്ക് ഉള്‍പ്പെടെ ധാരാളം പേര്‍ എത്തുന്നതിനാല്‍ തന്നെ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നിലവില്‍ ഇവിടെ പതിനഞ്ചു ബെഡുകളുണ്ട്. നാല് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു പുറമെ സ്പീച്ച് യോഗ തെറാപ്പിസ്റ്റുകള്‍, ഡയറ്റിഷ്യന്മാര്‍ എന്നിങ്ങനെ അത്യധികം ശാസ്ത്രീയമായി പരിശീലിപ്പിക്കപ്പെട്ട വിദഗ്ദരുടെ സേവനമാണ് ഇവിടെയെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയ്ക്ക് അനുകൂലമാകുന്ന മറ്റു ഘടകങ്ങള്‍.

കഴിക്കേണ്ടിവരുന്ന മരുന്നുകളുടെ നിലവാരവും പാര്‍ശ്വഫലങ്ങളുമൊക്കെ ഏതൊരു ചികിത്സാവിധേയനും ആശങ്കയുളവാക്കുന്ന കാര്യമാണ്. പുറമെ നിന്നുള്ള മരുന്നുകളുടെ ഗുണമേന്മയില്‍ ഉറപ്പില്ലാത്തതിനാല്‍ ഗുണനിലവാരം ഉറപ്പുള്ള മരുന്നുകള്‍ തന്നെ രോഗികള്‍ക്കു നല്‍കണമെന്ന് മാനേജിങ് ഡയറക്ടര്‍ കൂടിയായ കെ വി വിജിത്തിനു നിര്‍ബന്ധമുണ്ട്. ഇതിനായി സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഔഷധമാണ് എല്ലാവര്‍ക്കും നല്കുന്നത്. ഇതുതന്നെയാണ് VIAMS ജനങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന സംരക്ഷണവും.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1 മണിവരെ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന കണ്‍സള്‍ട്ടിങ് ലഭ്യമാണ്. കൂടാതെ ഇപ്പോള്‍ സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള കണ്‍സള്‍ട്ടിങ്ങും ലഭ്യമാണ്. പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 10 കി. മി അടുത്തായതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ മതിയായ യാത്രാസൗകര്യമുണ്ട്.

”സര്‍വേ സന്തു നിരാമയ !”
എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ !!

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 70349 92442

Email: info@viams.in

http://www.viams.in/


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button