Entertainment

അമ്പതിന്റെ നിറവില്‍ മഴമിഴി

കേരളീയ കലകൾക്ക് ഓൺലൈൻ മെഗാ സ്ട്രീമിങ്ങിലൂടെ 80 ലക്ഷം പ്രേക്ഷകർ

കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ഒരുക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് ഇന്ന് അന്‍പതാം ദിനത്തിലേക്ക്.

മഴമിഴിയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി സ്പീക്കര്‍ എം.ബി രാജേഷ്, പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ബെന്ന്യാമിന്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ അതിജീവന സെഗ്മെന്റില്‍ അതിഥികളായി എത്തും. ഗോത്രകലാ സംഘം ഒരുക്കുന്ന കുങ്കുമത്തില്‍ തെയ്യനാര്, ചാറ്റ്പാട്ട് മോഹിനിയാട്ടം, മാജിക്, അന്ധഗായക സംഘം ഒരുക്കുന്ന ഗാനമേള, നാടന്‍പാട്ട് എന്നീ അവതരണങ്ങള്‍ മഴമിഴിയുടെ അന്‍പതാം ദിനത്തില്‍ പ്രേക്ഷര്‍ക്ക് മുന്നിലെത്തും. ഗന്ധര്‍വ്വന്‍ പാട്ട്, കേരള നടനം, ലളിതകല, ഫ്‌ലൂട്ട് കൈയ്യുറപാവനാടകം തുടങ്ങിയ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ മഴമിഴിയുടെ നാല്പത്തി ഒന്‍പതാം ദിനത്തെ ഇന്നലെ ശ്രദ്ധേയമാക്കി.

ഗോത്രകലകള്‍, നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍, ക്രിസ്തീയ കലാരൂപങ്ങള്‍, മാപ്പിളകലാരൂപങ്ങള്‍, ക്ഷേത്രകലകള്‍, ശാസ്ത്രീയകലകള്‍, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സര്‍ക്കസ്സ്, സൈക്കിള്‍ യജ്ഞo എന്നിവയും ട്രാന്‍സ്‌ജെന്‍ഡേര്‍സ്, ഭിന്നശേഷിക്കാര്‍, അന്ധഗായക സംഘം, കാരുണ്യാലയങ്ങളിലെ കലാസംഘങ്ങള്‍ എന്നിവര്‍ക്കും അര്‍ഹമായ പ്രാധിനിത്യം നല്‍കി, മൂവ്വായിരത്തോളം കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി മെഗാ സ്ട്രീമിങ്’ സംഘടിപ്പിച്ചിരിക്കുന്നത് ജീവകാരുണ്യ ദിനമായ ആഗസ്റ്റ് 28-ന് തുടങ്ങി 65 ദിനങ്ങളിലായി കേരളപ്പിറവിയുടെ 65-)0 വര്‍ഷത്തില്‍ നവംബര്‍ 1 ന് അവസാനിക്കുന്ന ഈ മെഗാ സ്ട്രീമിംങ് ഇതിനോടകം 80 ലക്ഷത്തോളം ലോകമലയാളികളിലേക്ക് എത്തിയിട്ടുണ്ട്.

കേരള ചലച്ചിത്ര അക്കാദമി, കേരള ഫോക് ലോര്‍ അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ആണ് മഴമിഴി എന്ന മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്. samskarikam.orgഎന്ന വെബ് പേജിലൂടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതല്‍ 9 വരെയാണ് വെബ്കാസ്റ്റിങ്. സഭാ ടി.വി യിലും അവതരണം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button