ഒമേഗ പ്ലാസ്റ്റിക്‌സ്; പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നവീന ലോകം
വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു മൊത്തമായി വിപണനം നടത്തി വിപണിയില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്.
ശാലിനി (ഒമേഗ പ്ലാസ്റ്റിക്‌സ്)
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശശിയാണ് 1998 ല്‍ ഒമേഗ പ്ലാസ്റ്റിക്‌സ് ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരത്തെ മുന്നിട്ടുനില്‍ക്കുന്ന പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നായി ഒമേഗ പ്ലാസ്റ്റിക്കിനെ രൂപപ്പെടുത്തിയെടുത്തത് ശശിയുടെ അധ്വാനശീലവും ഈ മേഖലയിലെ 34 വര്‍ഷത്തെ അനുഭവസമ്പത്തും തന്നെയാണ്.
വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരത്തോടൊപ്പം ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇഞ്ചക്ഷന്‍ മോള്‍ഡിങ് ടെക്‌നിക്കിലൂടെ വ്യത്യസ്തമായ മോഡലിലും ഗുണമേന്മയുള്ളതുമായ ഇന്‍ഡസ്ട്രിയല്‍ കമ്പോണന്റ്‌സ് ഒമേഗ പ്ലാസ്റ്റിക്‌സ് നിര്‍മിച്ചു നല്‍കുന്നു.
ഈ-പ്ലാസ്റ്റിക് മാനുഫാച്ചറിംഗ്, ഇന്‍ജക്ഷന്‍, ബ്ലോമോള്‍ഡിംഗ് എന്നീ ടെക്‌നിക്കുകളിലുള്ള ‘ഒമേഗാ പ്ലാസ്റ്റിക്‌സ്’, പാക്കിംഗ് പ്ലാസ്റ്റിക്‌സ്, സാനിറ്ററി ഐറ്റംസ്, 11 വ്യത്യസ്ത ഇനത്തിലും വ്യത്യസ്ത മെറ്റീരിയകളിലും നിര്‍മിക്കപ്പെട്ടിരിക്കുന്ന ചോക്ക് കവറുകള്‍, ഗ്രീസ് കണ്ടെയ്‌നേഴ്‌സ്, ഡേറ്റ്‌സ് ബോട്ടില്‍സ്, ലാറ്റക്‌സ് കളക്ഷന്‍ കപ്പുകള്‍, CFL ലാംപ് ഹോള്‍ഡര്‍, ഫ്‌ളോര്‍ ടാപ്, വേസ്റ്റ് കപ്ലിംഗ്, ത്രീ ഇന്‍ വണ്‍ സോപ്പ് ഡിഷ് തുടങ്ങി എല്ലാവിധത്തിലുമുള്ള ഇന്‍ജക്ഷന്‍ ബ്ലോമോള്‍ഡിംഗ് ഉല്‍പന്നങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്നു.
ആധുനിക ടെക്‌നോളജിയും വ്യത്യസ്ത മെറ്റീരിയല്‍സും ഉപയോഗിച്ച് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉപകരണങ്ങളാണ് വിപണിയില്‍ ഒമേഗ പ്ലാസ്റ്റിക്കിനെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കി, ‘ബള്‍ക്കാ’യി വാങ്ങുകയാണ് ഉപഭോക്താക്കള്‍ ചെയ്യുന്നത്. ഇവിടെ എല്ലാ ക്വാളിറ്റി ബേസ് റോ മെറ്റീരിയലുകളുടെ ഉല്‍പന്നങ്ങളും ലഭ്യമെന്നതും ശ്രദ്ധേയമാണ്.
HDEP, LDEP, PP, HIPS, ABS, നൈലോണ്‍, പോളി കാര്‍ബനൈറ്റ് തുടങ്ങിയ എല്ലാ മെറ്റീരിയലും ഇവര്‍ ഉപയോഗിക്കുന്നു. അത്യാധുനിക ടെക്‌നോളജിയുടെ ഉപയോഗത്തിലും ഇവര്‍ പിന്നിലല്ല, ഗുണമേന്മയില്‍ വിട്ടുവീഴ്ചയുമില്ല; അതാണ് ഒമേഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ‘ട്രേഡ് സീക്രട്ട്’.
പിതാവിന്റെ ബിസിനസിന് കൈത്താങ്ങായാണ് മകള്‍ ശാലിനി ബിസിനസിലേക്ക് കടന്നുവന്നത്. ശാലിനിയുടെ ട്രെന്‍ഡിങ് ആശയങ്ങള്‍ കൂടി സംയോജിച്ചപ്പോള്‍ പിതാവിന് ബിസിനസ് ശക്തമാക്കാന്‍ കഴിഞ്ഞു. മകളുടെ ഓരോ തീരുമാനത്തിനും പിതാവിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ഈ സ്‌നേഹ വിശ്വാസം തന്നെയാണ് ബിസിനസിന്റെ അടിത്തറയെ ശക്തമാക്കി നിര്‍ത്തുന്നതും.
ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ബിസിനസ്സില്‍നിന്ന് മകളെ പിന്തിരിപ്പിക്കാതെ ഒപ്പം നിര്‍ത്താനാണ് ശശി ശ്രമിച്ചത്. കൂടാതെ മറ്റു കുടുംബാംഗങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. ബിസിനസില്‍ പിതാവിനോടൊപ്പം ചുവട് വയ്ക്കാനുള്ള ധൈര്യം പകര്‍ന്നത് അമ്മയും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താവും അവരുടെ മക്കളുമാണ്. വിശ്വസ്തത നിലനിര്‍ത്തി ഉപഭോക്താവിന്റെ ആവശ്യാനുസരണം ഉല്‍പന്നങ്ങള്‍ നല്‍കി വിപണിയില്‍ മുന്നേറുകയാണ് ഒമേഗ പ്ലാസ്റ്റിക്‌സ്.