Success Story

വസ്ത്ര വിപണന രംഗത്ത് പുത്തന്‍ കയ്യൊപ്പുമായി മില്‍മിത് ഗാര്‍മെന്റ്‌സ്

പതിനഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ നേവിയിലെയും മറ്റൊരു പതിനഞ്ച് വര്‍ഷത്തെ മേര്‍ച്ചന്റ് നേവി സേവനത്തിലൂടെയും ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ വസ്ത്രധാരണങ്ങള്‍ അടുത്തറിയുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത തോമസ് തേക്കുംപ്ലാക്കല്‍ എട്ട് മെഷീനുകളും 10 പണിക്കാരുമായി ഒരു സംരംഭം തുടങ്ങി.

ലോകത്തിന്റെ കോട്ടണ്‍ വാലി എന്നറിയപ്പെടുന്ന തിരിപ്പൂരിന്റെ പരപ്പിലേക്ക് ‘മില്‍മിത് ഗാര്‍മെന്റ്‌സ്’ എന്ന സ്ഥാപനത്തിന്റെ ഉത്പാദന യുണിറ്റ് പടുത്തുയര്‍ത്തി. 2013 ചിങ്ങം ഒന്നിന് കേരളത്തില്‍ ഇന്നര്‍ ഗാര്‍മെന്റ്‌സ് ഉത്പാദനവും വിപണനവും ആരംഭിച്ചു. കാലാനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകുന്ന ‘മില്‍മിത്ത്’ എന്ന വസ്ത്ര ബ്രാന്‍ഡ് ഇന്ന് ജനമനസ്സില്‍ വളരെ പ്രിയമുള്ളതായി മാറുകയാണ്.

മില്‍മിത്തിന്റെ എല്ലാ കളക്ഷനുകളും ഒരു ബ്രാന്‍ഡ് നേയിമില്‍ തന്നെ അറിയപ്പെടുന്നു. Ladies Bottom Wear Collection നിരയില്‍ എല്ലാത്തരം തുണികളും നിര്‍മിക്കപ്പെടുന്നു. 2020 മുതല്‍ ഇവയില്‍ നിന്നും Gents and Ladies, Kids Jeansകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 2021 ല്‍ മില്‍മിത് ലുങ്കീസ് മാര്‍ക്കറ്റില്‍ ലഭ്യമാക്കി തുടങ്ങി.

മില്‍മിത് എന്ന ബ്രാന്‍ഡിലുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ മകന്‍ മിലന്‍ തോമസ് സാരഥിയായി Wholesale and Retail വിപണനം നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി ധാരാളം സംതൃപ്തരായ ഉപഭോക്താക്കള്‍ മില്‍മിത്തിനുണ്ട്. ധാരാളം റിട്ടയേര്‍ഡ് സൈനികര്‍ മില്‍മിത്തിനോടൊപ്പം ചേര്‍ന്ന് തങ്ങളുടെ ‘റിട്ടയര്‍മെന്റ് ജീവിതം ‘ഉല്ലാസവും അധിക വരുമാനവും ഉള്ളതാക്കുന്നു…

നോട്ട് നിരോധനം തുടങ്ങി കൊറോണ വരെയുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ന് വിദേശത്തുള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ട് മില്‍മിത്. നിലവിലുള്ള പാറ്റേണില്‍ മികച്ച ഗുണമേന്മയുള്ള വസ്ത്രങ്ങള്‍….ഇതായിരുന്നു തോമസിന്റെ ആഗ്രഹം.

60-ഓളം സ്ഥിരം തൊഴിലാളികളും 10 മാര്‍ക്കറ്റിങ് സ്റ്റാഫുമാണ് ഇന്ന് മില്‍മിത്തിനുള്ളത്. ലോക്ഡൗണ്‍ സമയത്ത് ഹോം വെയര്‍ വസ്ത്രങ്ങളുടെ ഉപയോഗം കൂടിയത് ബിസിനസിന് ഗുണം ചെയ്തു എന്ന് തോമസ് പറയുന്നു. പ്രളയ സമയത്ത് നിരവധി വസ്ത്രങ്ങളാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയത്.
പൊതുവേ കാഷ്വല്‍, എത്‌നിക് വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് ആണ് ആവശ്യക്കാര്‍ എറെ. എന്നാല്‍ കംഫര്‍ട്ട്, ഹോം വെയറുകളിലൂടെയാണ് മില്‍മിത് ഗാര്‍മെന്റ്‌സ് തരംഗമായി മാറുന്നത്. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്തും കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്ന സ്ഥലങ്ങളില്‍ ഗോഡൗണുകളും സ്ഥാപിച്ചിട്ടുണ്ട്. മില്‍മിത്തിന്റെ ഉല്‍പാദന കേന്ദ്രങ്ങള്‍ തിരുപ്പൂര്‍, ഈറോഡ്, ഗോബി പാളയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ആത്മാര്‍ത്ഥമായ ജോലിക്കാര്‍ വിശ്വസ്തരായ വിതരണക്കാര്‍, സംതൃപ്തരായ ഉപഭോക്താക്കള്‍, മില്‍മിത്തിനെ നെഞ്ചോടു ചേര്‍ത്ത വസ്ത്രവ്യാപാരി സുഹൃത്തുകള്‍ ഇവരെല്ലാമാണ് മില്‍മിത്തിന്റെ മുതല്‍ക്കൂട്ട്.

എല്ലാ പിന്തുണയുമേകി ഭാര്യ നാരോക്കാവ് ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് അന്നമ്മ വി. പി, പി എച്ച് ഡി സ്‌കോളര്‍ മിതുലാ തോമസ്, മകള്‍ മിലിന്‍ തോമസ് എന്നിവര്‍ കൂടയുണ്ട്. കഠിനാധ്വാനവും ഗുണമേന്മയും നിര്‍ത്തുന്നതാണ് സംരംഭങ്ങളുടെ വിജയമെന്നും കഠിന പരിശ്രമത്തിനപ്പുറം ഒന്നും തന്നെ വിജയത്തിലേക്ക് എത്തിക്കില്ലെന്നും തോമസ് എല്ലാ പുതുസംരംഭകരോടും പറയുന്നു..

Milmith Garments, Edakkara P.O. ,Malappuram. Ph: 80863 59659

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button