‘ബിസിനസ് സൊല്യൂഷന്‍സ് അറ്റ് എ സിംഗിള്‍ പോയിന്റ്’
ഏതൊരു സംരംഭത്തെയും വിജയത്തിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍, കൃത്യമായി പഠനം നടത്താതെയാണ് പല സംരംഭകരും സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങുന്നത്. ആകെയുള്ള വീടോ വസ്തുവോ പണയപ്പെടുത്തിയാകും ഒരാള്‍ ബിസിനസ്സ് ആരംഭിക്കുക. പരിചയക്കുറവും അറിവില്ലായ്മയും വന്‍ സാമ്പത്തിക ബാധ്യതകളിലേക്കും പ്രശ്‌നങ്ങളിലേക്കും സംരംഭകനെ നയിച്ചേക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് രണ്ടു യുവ സുഹൃത്തുക്കള്‍ പുതിയൊരു പ്രൊജക്ടിന് തുടക്കം കുറിച്ചു. ഒരു കമ്പനിയുടെ നടത്തിപ്പിനെ വളരെ സുഗമമാക്കുന്ന ഒരു സേവനം. അങ്ങനെയാണ് ടൈംബിസ് സൊല്യൂഷന്‍ എല്‍എല്‍പി എന്ന സ്ഥാപനം പിറവിയെടുക്കുന്നത്.
Timebiz Logo Presentation
മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയായ രഞ്ജിത്ത് ഗോപിനാഥനും കോഴിക്കോട് സ്വദേശിയായ റിനേഷ് ഫിലിപ്പും തമ്മിലുള്ള ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ടൈംബിസ്. രണ്ടു വ്യത്യസ്ത കര്‍മമേഖലകളില്‍ വ്യാപൃതരായവര്‍ തങ്ങളുടെ അറിവും അനുഭവസമ്പത്തും കൂട്ടിച്ചേര്‍ത്തപ്പോള്‍ ലഭിച്ച ആശയം… മറ്റു സുഹൃത്തുക്കളുടെ പിന്തുണ കൂടിയായപ്പോള്‍ ആ സ്വപ്നത്തിനു ചിറകു മുളയ്ക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.
വര്‍ധിച്ച ആത്മവിശ്വാസത്തോടെയായിരുന്നു തുടക്കം. പക്ഷേ വര്‍ക്കിനായി സമീപിച്ച ക്ലൈന്റുകളാരും ടൈംബിസിനെ അത്ര വിശ്വാസത്തിലെടുത്തില്ല. എന്നാല്‍, രഞ്ജിത്തും റിനേഷും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. നല്ലൊരു പ്രോജക്ടിനായി ശ്രമം തുടര്‍ന്നു. ഒടുവില്‍, “D-Syn’ എന്ന മാന്‍പവര്‍ ഏജന്‍സിയുടെ പ്രോജക്ട് അവരെ തേടിയെത്തി. തങ്ങളുടെ കഴിവ് തെളിയിക്കാന്‍, ദൈവം തന്ന അവസരമായി അവര്‍ അതിനെ കണ്ടു. അതിനു പിന്നാലെ ‘ദീപാഞ്ജലി’യെന്ന റസ്റ്റോറന്റിന്റെ പ്രോജക്ട്… അദ്ദേഹത്തിനാവശ്യമായ സ്റ്റാഫുകളെ കൃത്യസമയത്തിനുള്ളില്‍ നല്‍കി വളരെ കാര്യക്ഷമമായി ആ പ്രോജക്ട് പൂര്‍ത്തിയാക്കി. ടൈംബിസിനെ സംബന്ധിച്ചിടത്തോളം അതൊരു ‘ടേണിംഗ് പോയിന്റ്’ ആയിരുന്നു. ഈ വേളയില്‍ അതിന്റെ ഉടമസ്ഥരെ നന്ദിപൂര്‍വ്വം ഓര്‍ക്കുകയാണ് ഇതിന്റെ സാരഥികള്‍. അതിനു പിന്നാലെ, ഐടി, നോണ്‍ ഐടി, ഹെല്‍ത്ത് കെയര്‍, നോണ്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുമുള്ള ക്ലെയ്ന്റുകളുടെ പ്രവാഹമായിരുന്നു.
Ranjith Gopinathan – CEO, Timebiz
3 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 50 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഒറ്റമുറിയില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 1500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഓഫീസും അഞ്ചില്‍പരം സ്റ്റാഫുകളും ഇരുന്നൂറില്‍പ്പരം ക്ലെയ്ന്റുകളുമുള്ള ഒരു വന്‍ ബിസിനസ് സൊല്യൂഷന്‍സ് കമ്പനിയായി വളര്‍ന്നിരിക്കുന്നു. ബിസിനസ് മാനേജ്‌മെന്റ് മാത്രം ലക്ഷ്യമിട്ട് ആരംഭിച്ച സ്ഥാപനം, ചെറുതും വലുതുമായ ഏതുമേഖലയില്‍പ്പെട്ട സ്ഥാപനങ്ങളുടെയും എല്ലാവിധ പ്രവര്‍ത്തനങ്ങളും ക്രോഡീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ പല സ്ഥാപനങ്ങളെയും കാര്യക്ഷമമായ ഏകോപനത്തിലൂടെ ലാഭത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ടൈംബിസിനു കഴിഞ്ഞിട്ടുണ്ടെന്ന് രഞ്ജിത്ത് ഗോപിനാഥനും റിനേഷ് ഫിലിപ്പും അഭിമാനത്തോടെ പറയുന്നു.
Renesh Philip – Chief Operations Officer, TIMEBIZ
സ്റ്റാറ്റിയൂട്ടറി വര്‍ക്കുകള്‍ കൃത്യമായി ചെയ്യാത്തതും അതുപോലെ കൃത്യമായ രീതിയിലുള്ള ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആക്ടിവിക്ടീസ് നടപ്പിലാക്കാത്തതും പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലേക്കും പ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്നു. ഒരു വീടിന്റെ അടിത്തറ പോലെ പ്രാധാന്യമുള്ളതാണ് ബിസിനസ്സില്‍ സ്റ്റാറ്റിയൂട്ടറി വര്‍ക്കുകളും ഹ്യൂമന്‍ റിസോഴ്‌സസ് ആക്ടിവിക്ടികളും. സംരംഭം ആരംഭിക്കുമ്പോള്‍തന്നെ, നിയമപരമായ എല്ലാ സുരക്ഷിതത്വവും സംരംഭകന്‍ നേടിയിരിക്കണം.
നൂലാമാലകള്‍ പിടിച്ച എല്ലാ സ്റ്റാറ്റിയൂട്ടറി വര്‍ക്കുകള്‍ക്കും ധൈര്യമായി സമീപിക്കാവുന്ന ഇടമാണ് ടൈംബിസ് സൊല്യൂഷന്‍ എന്ന സ്ഥാപനം. അതോടൊപ്പം, കോസ്റ്റ് എഫക്ടീവായി സ്ഥാപനങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സസ് സര്‍വീസസ് ചെയ്യുന്നതിനായുള്ള കംപ്ലീറ്റ് ബിസിനസ് സൊല്യൂഷന്‍ പ്രൊവൈഡറാണ് ടൈംബിസ്. വിവിധതരം സ്റ്റാര്‍ട്ടപ്പ് സര്‍വീസുകള്‍, ലൈസന്‍സ്, കമ്പനി രജിസ്‌ട്രേഷന്‍, PF& ESI പോലുള്ള സ്റ്റാറ്റിയൂട്ടറി സര്‍വിസസ്, ലേബര്‍ ലൈസന്‍സ്, ടാക്‌സ് ആന്‍ഡ് ജി എസ് ടി ഫയലിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ് ഔട്ട് സോഴ്‌സിംഗ് അങ്ങനെ തുടങ്ങി എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ സമയബന്ധിതമായി ഇവര്‍ ചെയ്തു കൊടുക്കുന്നു.
ആത്മാര്‍ത്ഥതയും കര്‍മശേഷിയുമുള്ള ജീവനക്കാര്‍ തന്നെയാണ് ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ല്. കാര്യക്ഷമതയുള്ള ജീവനക്കാരില്ലാത്തതിന്റെ പേരില്‍, നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത പല ബിസിനസ് സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതിനൊരു വ്യക്തമായ ‘സൊല്യൂഷന്‍’ നല്കി, അവിടെയും ടൈംബിസ് സംരംഭകര്‍ക്ക് സഹായഹസ്തമാവുന്നു. ഒരു സ്ഥാപനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ജീവനക്കാരെ നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇവര്‍ വളരെ കൃത്യമായി നിര്‍വഹിച്ചു വരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാനായി സ്റ്റേറ്റ് & സെന്‍ട്രല്‍ ഗവണ്‍മെന്റ് അംഗീകാരത്തോടെ ടൈംബിസ് അക്കാദമിയും നടത്തുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ മേഖലയിലും അംഗീകൃത കോഴ്‌സുകള്‍ നടത്തി, സര്‍ട്ടിഫിക്കറ്റോടെ, മികച്ച പരിശീലനത്തിനര്‍ഹരാക്കി അവരെ അര്‍ഹമായ സ്ഥാനങ്ങളില്‍ നിയമിതരാകാന്‍ സഹായിക്കുന്നു.
തൊഴില്‍ രഹിതരായ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടൈംബിസ് ജോബ്‌സ്. മികച്ച ജോലി സാധ്യതകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി www.timebizjobs.com എന്ന വെബ് പോര്‍ട്ടലും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പരസ്പരം നേരിട്ട് ബന്ധപ്പെടാവുന്ന രീതിയില്‍, ലക്ഷക്കണക്കിനുള്ള തൊഴില്‍ അവസരങ്ങളാണ് ഈ വെബ്‌പോര്‍ട്ടല്‍ വഴി ഉദ്ദേശിക്കുന്നത്. ജോലി ആവശ്യമുള്ളവര്‍ക്ക് ഈ വെബ്‌പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഒരു ബിസിനസ് എന്നതിലുപരി, ബിസിനസ്സുകാര്‍ക്ക് ഒരു സേവനമാണ് ടൈംബിസ് ലക്ഷ്യമിടുന്നത്. വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി പലരെയും സമീപിച്ച് സമയം കളയുന്നതിനു പകരം ടൈംബിസില്‍ എത്തുന്നവര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നു.
ടൈംബിസ് സൊല്യൂഷന്‍സ്, ടൈംബിസ് അക്കാദമി, ടൈംബിസ് ജോബ്‌സ് തുടങ്ങിയ മൂന്നു വിംഗുകളിലൂടെയും ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് മോഡലാണ് ഇവര്‍ ഇതിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ‘സൊലൂഷന്‍ അറ്റ് എ സിംഗിള്‍ പോയിന്റാ’ണ് ടൈംബിസ്.
ടൈംബിസ് നല്‍കുന്ന പ്രധാന സേവനങ്ങള്‍
STATUTORY COMPLIANCE MANAGEMENT
- Generating statutory reports like PF, ESI,professional tax and labour welfare fund
- WPS support
- Advisory Services on minimum wages & payment of wages
- Remittance of taxes
- Preparing and submitting ESI wages and assisting on audits and inspections
- Kerala Shops & Establishment Registration
- Contract Labour License
- Labour Welfare Fund Registration
COMPENSATION AND BENEFITS SOLUTIONS - Preparation of compensation and benefits policy with respect to industry standards
- Attendance Monitoring and reports
- Bio-metric Software installation and management, Leave management
- Salary Calculations and Payroll Processing
- Cost analysis & SIM, Pay slip management
- Monthly & annually payroll reports
STARTUP SERVICES
- All Type Of Company Registration (LLP,Private Ltd,Trust & Society)
- MSME Registration
- ISO Certification, D&O Licence
- Trademark Registration
- Staff Recruitment And Management
- Training & Development Services
FINANCE AND ACCOUNTING SERVICES
IT SERVICES
DIGITAL BRANDING AND MARKETING
TIMEBIZ SOLUTIONS LLP
SECOND FLOOR, BURAQ PLAZA
NEAR POST OFFICE, CHALAPPURAM
CALICUT. PIN: 673002
MOB: 8111995550, 8111995551, 8111995552
E-mail: timebizsolutionsllp@gmail.com
TIMEBIZ JOBS:
8111996663, 8111996664
for registration: www.timebizjobs.com