EntreprenuershipSpecial StorySuccess Story

സ്ത്രീ സമൂഹത്തിന് ഊര്‍ജമായി സനൂജയെന്ന യുവ സംരംഭക

ഇന്ന് സമൂഹത്തിന്റെ പല മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് തനിക്കായി ഒരു സ്ഥാനം കെട്ടിപ്പടുത്തണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ മാതൃകയാണ് സനൂജയെന്ന ഈ യുവ സംരംഭക.

B.Com ബിരുദധാരിയായ സനൂജയ്ക്ക് ഡിസൈനിങ് മേഖലയിലായിരുന്നു കൂടുതല്‍ താല്‍പര്യം. ചില സാഹചര്യങ്ങള്‍ കാരണം ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്വന്തമായി ഒരു സംരഭം തുടങ്ങണം, സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ആഗ്രഹം എന്നും ഉണ്ടായിരുന്നു. ഈയൊരു ആഗ്രഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സംരംഭമാണ് Izwa Lady Boutique. മേഖലയെ കൂടുതല്‍ അറിവോടെ കൈകാര്യം ചെയ്യാന്‍ ഫാഷന്‍ ഡിസൈനിങ് കോഴ്സും സനൂജ പൂര്‍ത്തിയാക്കിയിരുന്നു.

സാരികളുടെയും കുര്‍ത്തകളുടെയും വമ്പിച്ച ശേഖരമാണ് Izwa സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാഷ്വല്‍ – ഫോര്‍മല്‍ വസ്ത്രങ്ങള്‍, ഡെയിലി വെയര്‍ തുടങ്ങിയവയുടെ വിപുലമായ കളക്ഷനും ഇവിടെയുണ്ട്. ഇത് കൂടാതെ ബ്രൈഡല്‍ ബ്ലൗസ് ഡിസൈനിങും ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്.

സാധാരണക്കാര്‍ മുതല്‍ എല്ലാത്തരം കസ്റ്റമേഴ്‌സിനും പര്‍ച്ചേസ് ചെയ്യാവുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ശേഖരം തന്നെ ഇസ്‌വയിലുണ്ട്. അത്യാകര്‍ഷകമായ വിലയും വസ്ത്രങ്ങളുടെ ഗുണമേന്മയുമാണ് Izwa യെ ജനപ്രിയമാകുന്ന മറ്റൊരു ഘടകം.

ലഹങ്ക, ബ്രൈഡല്‍ വെയര്‍ എന്നിവയുടെ ഡിസൈനിങ് സ്റ്റുഡിയോയും ഉടന്‍ Izwa ആരംഭിക്കുന്നു. അതിന്റെ തയ്യാറെടുപ്പിലാണ് സനൂജ ഇപ്പോള്‍. ഡിസൈനിങ്ങിലുള്ള തന്റെ പാഷനും സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹവും കൈ മുതലാക്കി കൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് ഒരു കൂട്ടം ഉപഭോക്താകളെ ഇന്ന് ഒപ്പം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്.

നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകാതെ തന്റെ ആഗ്രഹങ്ങള്‍ക്കും ജീവന്‍ നല്‍കി പറന്നുയരുന്ന സ്ത്രീ സമൂഹത്തിനുള്ള ഊര്‍ജ്ജമാണ് സനൂജ എന്ന സുവസംരംഭകയുടെ വിജയഗാഥ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button