Rey Makeup Studio & Spa; ഒരു വനിതാ സംരംഭകയുടെ വിജയഗാഥ
നിത്യജീവിതത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ചര്‍മസംരക്ഷണം. സ്വന്തം സൗന്ദര്യം ലോകത്തിനു മുന്പില് അതീവ ശ്രദ്ധയോടെയും കൂടുതല്‍ മികവോടെയും അവതരിപ്പിക്കാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അതിനു വേണ്ടി പല പൊടിക്കൈകള്‍ പരീക്ഷിക്കുകയും ബ്യൂട്ടി പാര്‍ലറുകളുടെ സ്ഥിരം സന്ദര്‍ശകരായി മാറുകയും ചെയ്യുന്നവരാണ് നമ്മള്. അതിനായി മികച്ച സ്ഥാപനങ്ങളെ നാം എന്നും തേടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍, Makeup എന്ന തന്റെ പാഷന്റെ ചുവടുപിടിച്ച് ‘Rey Makeup Studio & Spa’എന്ന സ്ഥാപനവുമായി വിജയത്തിലേക്ക് എത്തിയ സംരംഭകയാണ് റെജിന അരവിന്ദ്.
സ്വന്തം ആത്മവിശ്വാസവും കരുത്തും കൊണ്ട് ഇവര്‍ പടുത്തുയര്‍ത്തിയത് സ്വന്തമായി ഒരു സംരംഭം എന്ന വലിയൊരു സ്വപ്നത്തെയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് റെജിനയുടെ ഈ സ്വപ്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന മികവ് കൊണ്ടും മെച്ചപ്പെട്ട രീതിയിലുള്ള കസ്റ്റമര്‍ ഡീലിങ് കൊണ്ടും ഒരു വര്‍ഷത്തിനകം തന്നെ നല്ല രീതിയിലുള്ള വളര്‍ച്ച നേടിയെടുക്കാന്‍ Rey Makeup Studio & Spaക്ക് സാധിച്ചു.
ഫ്രീലാന്‍സായി ചെയ്തു കൊണ്ടിരുന്ന മേക്കപ്പ് എന്ന പാഷനെ, വലിയ രീതിയില്‍ സ്ഥാപനവല്ക്കരിക്കാനുള്ള ശ്രമത്തില്‍ റെജിന വിജയിച്ചു. മേക്കപ്പിനോടൊപ്പം വിവിധ തരത്തിലുള്ള Beauty Treatment, Dandruff Treatment, Hair Protein, Pimple Treatment, Pigmentation Treatment എന്നിവയെല്ലാം ചെയ്തു നല്‍കുന്നുണ്ട്. അഞ്ചുവര്‍ഷത്തോളം ബ്യൂട്ടീഷന് മേഖലയില്‍ ഫ്രീലാന്‍സായി ജോലി ചെയ്തുള്ള പരിചയവും അതിലൂടെ ലഭിച്ച കസ്റ്റമേഴ്സുമായിട്ടുള്ള മികച്ച ഇടപെടലുകളും ചുറ്റുപാടുകളില്‍ നിന്നുമുള്ള പിന്തുണയും ഒക്കെയാണ് സ്വന്തമായൊരു മേക്കപ്പ് സ്റ്റുഡിയോ തുടങ്ങാന്‍ റെജിനയ്ക്ക് പ്രചോദനമായത്.
Makeup Artist എന്ന പ്രൊഫഷനോടുള്ള ആത്മാര്‍ത്ഥതയും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്നുള്ള സ്വപ്നവും ഒക്കെ തന്നെയാണ് Rey Makeup Studio & Spa എന്ന സ്ഥാപനത്തിന്റെ പിറവിയിലേക്ക് റെജിനയെ എത്തിച്ചത്. ഇതിനുപുറമെ, കാഞ്ഞങ്ങാട് Rey Makeup Studio & Spa യുടെ ഒരു ബ്രാഞ്ചും Wedding Clothes Boutique -ഉം തുടങ്ങാനുള്ള പദ്ധതിയിലാണ് ഇവര്‍.
നിലവില്‍ തന്റെ മേക്കപ്പ് സ്റ്റുഡിയോയില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ നല്കുന്ന എല്ലാ സേവനങ്ങളും അതിലുപരിയായി വിവിധ തരം സ്റ്റൈലുകളോടു കൂടിയുള്ള Bridal Makeupകളും ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ വന്നതിനു ശേഷം ധാരാളം ഫാഷന്‍ ഷോകളും നിരവധി സെലിബ്രിറ്റികളുമായും നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ടെന്ന് റെജിന സാക്ഷ്യപ്പെടുത്തുന്നു.
പ്രമുഖ Instagram Influencer ആയ Helen of Spartaയാണ് Rey Makeup Studio & Spa-യുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഒരു സ്ത്രീയെന്ന നിലയില്‍ സ്വന്തം സംരംഭത്തിലേക്ക് കടന്നപ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം ഉലയാത്ത മനസ്സുമായി, ആത്മവിശ്വാസത്തോടെ നേരിട്ടു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അതിനുള്ള മനോബലവും നല്കി. അതിനെ തന്റെ ജീവിതത്തിലെ ഒരു വലിയ നേട്ടമായിട്ടാണ് അവര്‍ കാണുന്നത്.
പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാതെ ധൈര്യമായി നേരിട്ട് മുന്നോട്ടു പായുക… അവിടെയാണ് വിജയമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിജയ വനിത.
സോഷ്യല്‍ മീഡിയയിലൂടെയും സുഹൃത്തുക്കളിലൂടെയും മികച്ച കസ്റ്റമര്‍ ഡീലിങിലൂടെയുമെല്ലാം തന്നെ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും Rey Makeup Studio & Spa യുടെ സേവനം വ്യാപിപ്പിക്കാന്‍ റെജിന അരവിന്ദിന് കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മാത്രമല്ല കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മേക്കപ്പ് ആവശ്യങ്ങള്‍ക്കായി ആളുകള്‍ Rey Makeup Studio & Spaയെ സമീപിക്കാറുണ്ട്.
ബിസ്സിനസിന്റെ വിജയത്തിനായി ധാരാളം മുന്‍കരുതലുകള്‍ സ്വീകരിക്കുകയും സ്ഥാപനത്തിന്റെ പ്രൊമോഷന് വീഡിയോ ഷൂട്ട് ചെയ്യുന്നതിലുമൊക്കെ അതീവ ജാഗ്രതയും പുലര്‍ത്താറുണ്ട്. ഇന്ന്, വളര്‍ച്ചയുടെ പടവുകള്‍ അതീവ ശ്രദ്ധയോടെ കയറാനുള്ള ശ്രമത്തിലാണ്. പുതിയ സ്ഥാപനത്തിന്റെ തുടക്കം ഇതിനൊരു മുതല്‍കൂട്ടാണ്. ചെറിയ തുടക്കത്തില്‍ നിന്നും വലിയൊരു സംരംഭക ജീവിതത്തിലേക്കുള്ള ഈ യാത്ര വന്‍ വിജയത്തിലേക്ക് എത്തട്ടേയെന്ന് ആശംസിക്കുന്നു. ഒരു വര്‍ഷത്തോളം പ്രവര്‍ത്തന മികവോടെ തുടരുന്ന Rey Makeup Studio & Spa യ്ക്കും റെജിനയുടെ പുതിയ സ്ഥാപനത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.