Success Story

സ്വാദൂറും ബിരിയാണിയുമായി Biriyani Castle

ഭക്ഷണത്തില്‍ പലതരം വ്യത്യസ്തതകള്‍ മനസിലാക്കിയും അതിന്റെ രുചിക്കൂട്ടുകള്‍ ആസ്വദിച്ചും മുന്നോട്ടു പോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അതിനാല്‍ത്തന്നെ അതില്‍ സ്വന്തമായി എന്തു ചെയ്യാനാകും എന്ന് പലരും ചിന്തിക്കാറുണ്ട്. പഴയ കാല ആഹാരരീതികളില്‍ നിന്നെല്ലാം മാറി ചിന്തിച്ചു തുടങ്ങിയപ്പോഴേ മലയാളി തീന്‍ മേശകളില്‍ ഇടം നേടിയ ഭക്ഷണ വിഭവമായിരുന്നു ബിരിയാണി എന്നത്. സദ്യവട്ടങ്ങളാല്‍ ആഡംബര പൂര്‍ണമായിരുന്ന എല്ലാ ചടങ്ങുകളിലും ബിരിയാണി ഇടം നേടിയതും മലയാളികള്‍ക്ക് സ്വീകാര്യമായ രുചി ഭേദങ്ങളോടു കൂടി തന്നെ.

കച്ചവടത്തിനായി കടല്‍ കടന്നുവന്ന വിദേശ വ്യാപാരികളുടെ സംഭാവനയാണ് ഈ സ്വാദിഷ്ട ഭക്ഷണമെന്നു പറയുമ്പോഴും അതിനെ വൈവിധ്യമാക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ചേരുവകകള്‍ ഏവര്‍ക്കും പ്രിയമുളവാക്കുന്നതു തന്നെയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പുതിയ തരം ഭക്ഷണത്തോടും അതിന്റെ രുചി ദേദങ്ങളോടുമുള്ള മലയാളികളുടെ ഇത്തരത്തിലുളള പ്രിയം തന്നെയാണ് സതീഷ് കുമാറിനെ ‘ബിരിയാണി കാസില്‍’ എന്ന സംരംഭത്തിലേക്ക് എത്തിച്ചതും.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് പ്രവാസ ലോകത്തെ ജോലിസാധ്യതകള്‍ അന്വേഷിച്ചു പോയ സതീഷിനു പ്രവാസ ജീവിതം സമ്മാനിച്ച പാഠങ്ങള്‍ തന്നെയായിരുന്നു സ്വന്തമായൊരു സംരംഭം എന്നതിലേക്ക് നയിച്ചതും. നാട്ടിലെ ആഹാര രീതികളെക്കുറിച്ചും അതിന്റെ സംരംഭ തലങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ച്, മുതല്‍മുടക്ക് ഏറ്റവും കുറച്ചു കൊണ്ട് ഒരു ബിസിനസിലേക്ക് ഷെഫ് സതീഷ് എത്തിയത്.

തന്റെ കഴിവിലുള്ള അതിയായ വിശ്വാസവും ജീവിത പങ്കാളിയുടെ പിന്‍ബലവും കൂടി ചേര്‍ന്നപ്പോള്‍ അത് മികച്ച ഒരു സംരംഭമായി വളര്‍ന്നു. ബിരിയാണിയിലെ തന്നെ വ്യത്യസ്ത ആശയമായ ‘കലം ബിരിയാണി’ എന്ന സിഗ്‌നേച്ചര്‍ വിഭവം 2004 കാലഘട്ടത്തില്‍ ആദ്യമായി കേരളക്കരയ്ക്ക് ലഭ്യമായത്, സെക്രട്ടേറിയറ്റിന് സമീപത്തുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ സംരംഭമായിരുന്ന ‘ബിരിയാണീസ് എക്‌സ്പ്രസ്’-ല്‍ നിന്നുമാണ്.

പിന്നീടുണ്ടായ ചില പ്രതിസന്ധി കാലഘട്ടങ്ങളില്‍ സതീഷിന് റസ്റ്റോറന്റ് ബിസിനസ്സില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. എങ്കിലും സ്വന്തം മേഖലയില്‍ ഉറച്ച് നിന്നു കൊണ്ട്, തന്റെ വിഭവങ്ങള്‍ക്കും ബ്രാന്‍ഡിനും കിട്ടിയ സ്വീകാര്യത നില്‍നിര്‍ത്തി, ‘റെഡി റ്റു ഈറ്റ് ബിരിയാണി’യും പത്തോളം തരം വെജ് – നോണ്‍ വെജ് വിഭവങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ദിവസവും മാര്‍ക്കറ്റു ചെയ്യുക എന്ന ദൗത്യത്തിലൂടെ അനന്തപുരിയുടെ ഭക്ഷ്യ വിതരണ രംഗത്ത് നല്ലൊരു കാല്‍വയ്പ് നടത്താന്‍ സാധിച്ചു.. ഈ വിജയം തന്റെ നാട്ടില്‍ത്തന്നെ ഇതിനായൊരു റസ്റ്റോറന്റ് എന്ന തലത്തിലേക്ക് സതീഷിനെ ചിന്തിപ്പിച്ചു. അതാണ് ഇന്ന് തിരുവനന്തപുരത്ത് മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി കാസില്‍…

വനിതകളാണ് ഈ സംരംഭത്തിലെ സ്റ്റാഫുകളില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് ഇതിനുവേണ്ടുന്ന പരിശീലനം നല്‍കുന്നതും സതീഷും ഭാര്യ രജനിയും ചേര്‍ന്നാണ്. വിവിധ തരം ബിരിയാണികളാല്‍ പേരെടുത്ത ഇവിടുത്തെ ഫേമസ് ഐറ്റം ‘ബക്കറ്റ് ബിരിയാണി’യാണ്.. ഒരു കിലോ മുതല്‍ പത്തു കിലോ വരെയുള്ള ബക്കറ്റുകളില്‍ ഇത് ലഭ്യമാണ്.

ഭക്ഷണത്തോടു പ്രിയമുള്ളവര്‍ക്കു മാത്രമേ അവ ഉണ്ടാക്കുവാനും വേണ്ടുവോളം വിളമ്പുവാനും കഴിയു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാചകകലയോടുള്ള സതീഷിന്റെ അതിയായ പാഷന്‍ തന്നെയാണ് അതിലെ വെറൈറ്റികള്‍ കണ്ടെത്താനും ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പല രാജ്യങ്ങളില്‍ യാത്ര ചെയ്തും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ കണ്ടറിഞ്ഞുമുള്ള അനുഭവസമ്പത്ത് സതീഷിനു വേണ്ടുവോളമുള്ളതും ഏതു തരത്തില്‍ ഒരു ബിസിനസ് വളര്‍ത്തിക്കൊണ്ടുപോകാം എന്ന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്.

ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് ഇത്. ഓരോ ആഹാരത്തിന്റെയും വിവിധ തരങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അതിന്റെ Frozen, Un-frozn ഇവയെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കിയേക്കാം. അതുകൊണ്ടു തന്നെ നമ്മള്‍ ചെയ്യുന്ന മേഖലയെ കുറിച്ച് നന്നായി പഠിച്ച ശേഷം മാത്രം പ്രാവര്‍ത്തികമാക്കാന്‍ നോക്കുക. വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട മേഖല എന്നതിനൊപ്പം ഫുഡിന്റെ ക്വാളിറ്റിയും സ്റ്റാന്‍ഡേര്‍ഡും നിലനിര്‍ത്തിക്കൊണ്ട് പോകണമെങ്കില്‍ ഈ മേഖലയിലേക്ക് വരുന്നതിനു മുന്‍പ്, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കുക എന്നതാണ്.

പലപ്പോഴും സാഹചര്യങ്ങളാണ് ഒരാളെ നല്ലൊരു സംരംഭകനാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിട്ട് അതിനെ വെല്ലുവിളിയോടെ തരണം ചെയ്തു കൊണ്ട് മുന്നോട്ടു പോകുകയും, സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത് ജീവിത വിജയം നേടിയതിന്റെ സന്തോഷവും ഇന്ന് സതീഷിനുണ്ട്.

കലം ബിരിയാണിയും ബക്കറ്റ് ബിരിയാണിയുമൊക്കെയുമായി ബിരിയാണി കാസില്‍ വളര്‍ന്നപ്പോള്‍ അവിടെ നേട്ടമുണ്ടാക്കിയത് സതീഷ് മാത്രമല്ല, 10-ഓളം നിര്‍ധനരായ കുടുംബങ്ങള്‍ കൂടിയായിരുന്നു.

തങ്ങളുടെ രുചി വൈവിധ്യം മറ്റു പ്രധാന നഗരങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിരിയാണി കാസില്‍ കൂടുതല്‍ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെഫ് സതീഷുമായി 9349833545 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Biriyani Castle
CVRA 73, Vayalikada Jn.,
Muttada Thiruvananthapuram
https://www.biriyanicastle.com/
E-mail: biriyanisexpert@gmail.com
Mob: 7736031230
https://www.facebook.com/profile.php?id=100070938764083

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button