EntreprenuershipSuccess Story

പ്രീമിയം കാര്‍ ഇനി സാധാരണക്കാര്‍ക്കും

ആഡംബര കാറുകളുടെ ഒരു ലോകം തിരുവനന്തപുരത്തുണ്ട്. ബെന്‍സും ബി എം ഡബ്ല്യുവും ലംബോര്‍ഗിനിയും അടക്കം ലോകത്തെ മിക്ക ബ്രാന്‍ഡഡ് പ്രീമിയം യൂസ്ഡ് കാറുകളും നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ B3 കാര്‍സ്-ന്റെ ശേഖരത്തില്‍ ലഭ്യമാണ്. കഴിഞ്ഞ 10 വര്‍ഷകാലമായി ആ3 കാര്‍സ് എന്ന സ്ഥാപനം തിരുവനന്തുപുരത്തും ഇന്ത്യയില്‍ ഉടനീളവും ഗുണനിലവാരമുള്ള പ്രീമിയം യൂസ്ഡ് കാറുകള്‍ മിതമായ നിരക്കില്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നുണ്ട്.

മാര്‍ക്കറ്റില്‍ ഭീമമായ വിലയ്ക്ക് വില്‍ക്കുന്ന പ്രീമിയം കാറുകള്‍ സാധാരണക്കാരനും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ വളരെ വിലകുറച്ച് വില്‍ക്കുന്നതാണ് ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. അതിനൊരു ഉദാഹരണമാണ് B3 കാര്‍സില്‍ നിന്നും നിങ്ങള്‍ക്ക് 7 ലക്ഷം രൂപക്ക് ബി എം ഡബ്‌ള്യു 320 ഡി ന്യൂ ഷേപ്പ് സ്വന്തമാക്കാന്‍ കഴിയും എന്നത്.

നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതു പ്രീമിയം വാഹനവുമാകട്ടെ, നിങ്ങള്‍ ഇന്ത്യയില്‍ എവിടെയാണെങ്കിലും വാഹനം നിങ്ങളുടെ അരികിലെത്തിക്കുകയും അതിന്റെ തുടര്‍ന്നുള്ള സര്‍വീസിങ് ഉത്തരവാദിത്തത്തോടെ നടത്തി കൊടുക്കുകയും കൂടാതെ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് വാറന്റിയും ഉറപ്പുനല്കുന്നുണ്ട് B3 കാര്‍സ്…!

ഇങ്ങ് താഴെ നാനോ മുതല്‍ അങ്ങ് ലംബോര്‍ഗിനി അടക്കമുള്ള കാറുകള്‍ ഇവരുടെ പക്കലുണ്ട്. ഒരു ഉപഭോക്താവിന് വാഹനം വില്‍ക്കുന്നതിലൂടെ അവരുമായുള്ള ബന്ധം അവസാനിച്ചു എന്ന് ചിന്തിക്കുന്ന വണ്ടിക്കച്ചവടക്കാരുടെ ഇടയില്‍ വാഹന വില്പനയിലൂടെ അവരുമായുള്ള ബന്ധം ആരംഭിക്കുന്നവരാണ് B3 കാര്‍സ്. അതുതന്നെയാണ് കേരളത്തിലെ പ്രമുഖ താരങ്ങള്‍ അടക്കം പ്രശസ്തരായവര്‍ പലരും ഇവരുടെ ഉപഭോക്താക്കളായി തുടരുന്നതിന്റെ കാരണം.

ഗുണമേന്മയുള്ള വാഹനങ്ങളുടെ വില്പന സത്യസന്ധമായും സുതാര്യമായും നടത്തിവരുന്നതുകൊണ്ടുതന്നെയാണ് യാതൊരു പരസ്യവുമില്ലാതെതന്നെ ഇവരുടെ ഈ സംരംഭം ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയത്.
സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രീമിയം കാര്‍ സ്വന്തമാക്കുക എന്ന സ്വപ്‌നം തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചിന്തിച്ച് ഉള്ളില്‍തന്നെ ഒതുക്കി കഴിയുന്ന നിരവധിപേര്‍ ഈ സമൂഹത്തിലുണ്ട്.

അത്തരക്കാര്‍ സാമ്പത്തിക പിരിമുറുക്കം കൊണ്ട് സ്വന്തം ആഗ്രഹം ഉപേക്ഷിക്കരുത് എന്ന ചിന്ത കൂടിയാണ് B3 കാര്‍സ് എന്ന സ്ഥാപനം തുടങ്ങുവാനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്ന്.
വാഹനങ്ങളുടെ മാര്‍ക്കറ്റിനെപ്പറ്റിയും ബെന്‍സിന്റെ മെക്കാനിക്കല്‍ ഹെഡ്ഡായും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഷോറൂമുകളില്‍ വാഹനങ്ങള്‍ പരിശോധിച്ചു,  പരിചയസമ്പത്തുള്ളവരുമായ പ്രവര്‍ത്തകരോടുമുള്ള വിശ്വാസ്യത ഉപഭോക്താക്കളെ B3 കാര്‍സിലേക്ക് എത്തിക്കുന്നു.

കേരളത്തിന് പുറത്ത് ബാംഗ്‌ളൂരും ചെന്നൈയിലും മഹാരാഷ്ട്രയിലുമടക്കം നിരവധിയിടങ്ങളിലായി നിരവധി ഉപഭോക്താക്കള്‍ ഒ.എല്‍.എക്‌സ് പോലെയുള്ള ആപ്പുകളിലൂടെയും B3 കാര്‍സിന്റെ വെബ്‌സൈറ്റിലൂടെയും വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്.

ഇടനിലക്കാരില്ലാതെ ഉടമസ്ഥരില്‍ നിന്നും മികച്ച വാഹനങ്ങള്‍ പരിശോധിച്ചതിനുശേഷം നേരിട്ട് വാങ്ങിയും നൂതനസാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രീമിയം കാറുകളുടെ പീരിയോഡിക് സര്‍വീസ് കേവലം പതിനായിരം രൂപക്ക് ചെയ്തുകൊടുത്തും വാഹനങ്ങളുടെ ക്വാളിറ്റിയിലും സര്‍വീസിങ്ങിലും ഇരുനൂറ്റൊന്ന് ശതമാനം ഉറപ്പ് നല്‍കി സാധാരണക്കാരുടെ പ്രീമിയം കാര്‍ എന്ന സ്വപ്‌നത്തിന് നിറം പകര്‍ന്നുകൊണ്ടേയിരിക്കുകയാണ് B3 കാര്‍സ്.

+91 99614 92788
+91 96336 68676

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button