EntreprenuershipSuccess Story

ഇനി നിങ്ങളുടെ ചര്‍മ്മവും തിളങ്ങട്ടെ ഉപയോഗിക്കൂ Fedora Feel The Nature

”വിനോദം എന്ന നിലയിലാണ് സോപ്പ് നിര്‍മാണം ആരംഭിച്ചത്. പിന്നീട് സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഉപയോഗിക്കാന്‍ നല്‍കി. അധികം വൈകാതെ അവരില്‍ നിന്നും സോപ്പിന്റെ ഗുണനിലവാരം മനസിലാക്കി നിരവധി പേരാണ് ആവശ്യക്കാരായി എത്തുന്നത്. ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് വരെ ആവശ്യക്കാര്‍ സമീപിച്ചുതുടങ്ങിയിട്ടുണ്ട്”, തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനിയായ റിജിയുടെ വാക്കുകളാണിത്. ഇന്ന് മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന ‘Fedora Feel The Nature’ എന്ന ബ്രാന്റിന്റെ ഉടമയാണ് റിജി ഡെജി.

ഒരു സംരംഭകയാകുക എന്ന ലക്ഷ്യം മനസിന്റെ കോണില്‍ പോലും റിജി സൂക്ഷിച്ചിരുന്നില്ല. വെറും കൗതുകത്തിന്റെ പേരില്‍ സോപ്പ് നിര്‍മാണം പഠിക്കാന്‍ ആഗ്രഹിച്ച റിജി ഡല്‍ഹി സിഎസ്ഡിഒ എന്ന സ്ഥാപനത്തില്‍ ചേരുകയായിരുന്നു. അവിടെ നിന്നും സോപ്പ് നിര്‍മാണത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയും ഹോംമെയ്ഡായി സോപ്പ് നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

തന്റെ കുഞ്ഞിനായി ആട്ടിന്‍ പാലിലാണ് റെജി ആദ്യമായി സോപ്പ് നിര്‍മിച്ചത്. കെമിക്കലുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന സോപ്പുകളില്‍ താത്പര്യമില്ലാതിരുന്ന റിജി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് തന്റെ സോപ്പ് നിര്‍മിച്ചത്.

തുടക്കത്തില്‍ വീട്ടാവശ്യത്തിനായാണ് സോപ്പ് നിര്‍മിച്ചിരുന്നതെങ്കിലും പിന്നീട് സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഉപയോഗിക്കാന്‍ നല്‍കിയതോടെ റിജി ഒരു സംരംഭകയിലേക്ക് വളരുകയായിരുന്നു. ആദ്യ ഉപയോഗത്തില്‍ തന്നെ സോപ്പിന്റെ ഗുണനിലവാരം മനസിലാക്കിയതോടെ അവരിലൂടെ നിരവധിയാളുകള്‍ സോപ്പിന്റെ ആവശ്യക്കാരായി റിജിയെ സമീപിച്ചുതുടങ്ങി. അങ്ങനെ അന്നുവരെ മനസില്‍ ഇല്ലാതിരുന്ന ബിസിനസ് എന്ന ചിന്ത ഈ വീട്ടമ്മയിലേക്ക് എത്തിത്തുടങ്ങുകയായിരുന്നു.

സോപ്പ് നിര്‍മാണത്തെ കുറിച്ച് ആധികാരികമായി പഠിച്ചശേഷമാണ് റിജി നിര്‍മാണം ആരംഭിച്ചത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇന്ന് മാര്‍ക്കറ്റില്‍ സുലഭമല്ലാത്ത സോപ്പുകളാണ് റിജി പ്രധാനമായും നിര്‍മിക്കുന്നത്. ത്വക്കിനും ശരീരത്തിനും ഗുണപ്രദമായതും നൂറ് ശതമാനം പ്രകൃതിദത്തമായ ഉത്്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചുമാണ് ഓരോ സോപ്പും നിര്‍മിക്കുന്നത്. വിവിധതരം പാലുകള്‍ ഉപയോഗിച്ചുള്ള സോപ്പുകളാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആട്ടിന്‍ പാല്‍ സോപ്പ്, ഒട്ടകപ്പാല്‍ സോപ്പ്, കഴുതപ്പാല്‍ സോപ്പ്, തേങ്ങാപ്പാല്‍ സോപ്പ് എന്നിവയാണ് വെറൈറ്റികള്‍.

ഒട്ടകപ്പാല്‍ സോപ്പ്, കഴുതപ്പാല്‍ സോപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തമാശയായാണ് ആദ്യം തോന്നുകയെങ്കിലും സോപ്പിന്റെ ഗുണനിലവാരം മനസിലാക്കി ഒരിക്കല്‍ ഉപയോഗിച്ചാല്‍ മറ്റൊരു ബ്രാന്റും നിങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകില്ല എന്നതാണ് വാസ്തവം. കാരണം ചര്‍മത്തിന് ആത്രയധികം ഗുണപ്രദമാണ് ഈ സോപ്പുകള്‍.

ചര്‍മം കൂടുതല്‍ സോഫ്റ്റ് ആകാനും ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനുമുള്ള കഴിവ് ഈ പാലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സോപ്പുകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയില്‍ നിന്ന് അടക്കം ഇപ്പോള്‍ ആവശ്യക്കാര്‍ സോപ്പിനായി റിജിയെ സമീപിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സോപ്പുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ പാലുകള്‍ റിജി പ്രത്യേകമായി ഇറക്കുമതി ചെയ്യുന്നവയുമാണ്.

ഇവയ്ക്ക് പുറമെ കാപ്പിപ്പൊടി, കാപ്പിപ്പൊടി & പാല്‍, അരിപ്പൊടി, ചാര്‍ക്കോള്‍, രക്തചന്ദനം, മഞ്ചിഷ്ട, ഓറഞ്ച് & തേന്‍ തുടങ്ങിയ നിരവധി വ്യത്യസ്ത തരം സോപ്പുകള്‍ റിജി നിര്‍മിക്കുന്നുണ്ട്. നൂറ് ശതമാനം പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ സോപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇവ പാരബെന്‍ ഫ്രീയും എസ്എല്‍എസ് ഫ്രീയുമാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കൂടാതെ കഴുത്തിന് ചുറ്റിനുമുള്ള കറുപ്പ് നിറവും മുഖക്കുരുവും പൂര്‍ണമായും അകറ്റാനും ഈ സോപ്പുകള്‍ ഉത്തമമാണ്.

സോപ്പുകള്‍ മാത്രമല്ല റിജി വിപണിയിലെത്തിക്കുന്നത്. ഷാംപു, ലിപ് ബാം, ഹെന്ന പേസ്റ്റ്, ഷവര്‍ ജെല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇതില്‍ ആവശ്യക്കാരേറെയുള്ള ഹെന്ന പേസ്റ്റ് ഫ്രീസറില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും എന്നത് എടുത്തുപറയേണ്ട കാര്യമാണ്. നിലവില്‍ നിരവധിയാളുകള്‍ ആവശ്യപ്പെടുന്ന കെമിക്കലുകള്‍ ചേര്‍ക്കാത്ത ഹെയര്‍ ഡൈ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ സംരംഭക.

റിജിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി ഭര്‍ത്താവ് ഡെജിയും മക്കളായ ജാന്‍ സാവിയോ, ദിയ തെരേസ, സിയ ഫൗസ്റ്റീന എന്നിവര്‍ എപ്പോഴും കൂടെയുണ്ട്. പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ അന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ പൂര്‍ണമായും വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന ബ്രാന്റ് ആണ് Fedora Feel The Nature. നേരിട്ടെത്തിയും ഫോണ്‍ മുഖേനയും ഓര്‍ഡറുകള്‍ നല്‍കാനും സാധിക്കും. ഫോണ്‍: 7356244809

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button