Special StorySuccess Story

കേക്കില്‍ രുചി വിസ്മയം തീര്‍ത്ത് നിക്കീസ് ക്രീം വേള്‍ഡ്‌

മലയാളിയുടെ ആഘോഷത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് കേക്കുകള്‍. എന്ത് ആഘോഷങ്ങള്‍ക്കും കേക്കിന്റെ സാന്നിധ്യം അനിവാര്യമായ ഇന്ന്, പുതുതായി വിപണിയില്‍ എത്തുന്ന കേക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഹോം മെയ്ഡ് കേക്കുകള്‍ക്ക്. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്ന് വിജയിച്ചയാളാണ് നിഖില.

മകന്റെ ആവശ്യപ്രകാരം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്ന് ഒരു സംരംഭമായി വളര്‍ന്ന, നിഖിലയുടെ പാഷനാണ് ‘നിക്കീസ് ക്രീം വേള്‍ഡ്’. നേഴ്‌സ് ആയിരുന്ന നിഖിലയ്ക്ക് ആ മേഖലയില്‍ തുടരാന്‍ കഴിയാതെ വന്നതോടെയാണ് പല വിധത്തിലുള്ള സംരംഭങ്ങളിലേക്ക് തിരിയുന്നത്. എന്നാല്‍ വിജയം കൈ വരിക്കാന്‍ കഴിഞ്ഞത് കേക്ക് നിര്‍മാണത്തിലും.
തുടക്കത്തില്‍ കേക്ക് നിര്‍മാണത്തില്‍ നിരവധി പരിമിതികള്‍ നേരിട്ടെങ്കിലും ആ തടസ്സങ്ങളെല്ലാം മറികടന്ന് ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് വിജയിച്ചയാളാണ് നിഖില. കൂടാതെ, കൂട്ടിന് പ്രിയപ്പെട്ടവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും.

കസ്റ്റമേഴ്‌സ് ആവിശ്യപ്പെടുന്ന ഏതു തരത്തിലുള്ള കേക്കും നിക്കീസ് ക്രീം വേള്‍ഡില്‍ ലഭ്യമാണ്. കസ്റ്റമേഴ്സിന്റെ അഭിരുചിക്ക് അനുസരിച്ച് ഇവിടെ കേക്ക് നിര്‍മിച്ച് കൊടുക്കുന്നു. ഇവിടുത്തെ മില്‍ക്കി നട്ട് കേക്കിനാണ് ജനപ്രീതി ഏറെ. കൂടാതെ ബ്രൗണീസ്, കപ്പ് കേക്ക് എന്നിവയും ലഭ്യമാണ്. ഇത് കൂടാതെ കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം ഹോം ഡെലിവറിയും ചെയ്തു വരുന്നു.

ഇപ്പോള്‍ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ മികച്ച ഒരു സംരംഭം എന്ന നിലയില്‍ നിക്കീസ് ക്രീം വേള്‍ഡ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. മകന് നല്കാനായി തുടങ്ങിയ കേക്ക് നിര്‍മാണം, പിന്നീട് തന്റെ സുഹൃത്ത് സുജയുടെ നിര്‍ദ്ദേശപ്രകാരം അതിന്റെ സംരംഭത സാധ്യതകള്‍ മനസ്സിലാക്കി ബിസിനസ്സാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ഓര്‍ഡര്‍ നല്‍കിയതും സുജ തന്നെയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും കേക്കിന്റെ തൂക്കത്തിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും നിഖിലയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. എല്ലാം കിറുകൃത്യം. ഇത് തന്നെയാണ് കസ്റ്റമേഴ്സിന് നിഖിലയോടുള്ള വിശ്വാസവും നിക്കീസ് ക്രീം വേള്‍ഡിന്റെ വിജയവും.

തീം കേക്കുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയും. ചെറുപ്പക്കാലത്തെ ഡ്രോയിംഗ് – പെയിന്റിങ് – ക്രാഫ്‌റിങ് പഠനം നിഖിലയ്ക്ക് തീം കേക്ക് നിര്‍മാണത്തില്‍ വളരെ സഹായകരവുമായി. തീം കേക്ക് തയ്യാറാക്കുന്നതിന് അവര്‍ക്ക് താല്‍പര്യവും കൂടുതലാണ്. കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് കേക്ക് തയ്യാറാക്കി കൊടുക്കുന്നു.
നിക്കീസ് ക്രീം വേള്‍ഡിനെ ജനപ്രിയമാക്കിയതും നിഖിലയുടെ കഴിവ് തന്നെയാണ്. ഓരോരുത്തരും ആവശ്യപ്പെടുന്ന രുചിയില്‍ കേക്ക് ഒരുക്കി നല്‍കാന്‍ നിഖിലയ്ക്ക് കഴിയുന്നു.

ഒരുപാട് എതിര്‍പ്പുകള്‍ക്കിടയിലും ഈയൊരു നിലയില്‍ എത്താന്‍ കഴിഞ്ഞത് അച്ഛനും അമ്മയും പിന്നെ പ്രിയപ്പെട്ടവരുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും പിന്തുണയുമാണെന്ന് നിഖില നന്ദിയോടെ ഓര്‍ക്കുന്നു. ചെറുപ്പത്തില്‍ പഠിച്ച പല അറിവുകളും ബിസിനസില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ നിഖിലയെ സഹായിച്ചു. ഒപ്പം, ക്ഷേത്രവാദ്യ കലാകാരനായ ഭര്‍ത്താവ് ശബരിയുടെ പിന്തുണയും.
എല്ലാത്തിനും ഉപരിയായി, കസ്റ്റമേഴ്സിന് തന്നോടുള്ള വിശ്വാസമാണ് തന്റെ വിജയമെന്ന് നിഖില തുറന്നു പറയുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് നിഖില. ധാരാളം പിന്തുണയും കിട്ടുന്നുണ്ട്. സംതൃപ്തരായ നിരവധി കസ്റ്റമേഴ്‌സുള്ള കേക്ക് ഷോപ്പ് എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് നിക്കീസ് ക്രീം വേള്‍ഡ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button