Entreprenuership

വസ്ത്രാലങ്കാര ലോകത്ത് ചരിത്രമെഴുതി Lily Dale Designer

അമ്മ ലതാഷാജുവും മക്കളായ അപര്‍ണ ഷാജുവും അഭിരാമി ഷാജുവും ഡിസൈനിങ് മേഖലയില്‍ തീര്‍ത്ത ബ്രാന്‍ഡ് സംരംഭത്തിന്റെ കഥ!

വസ്ത്രാലങ്കാര ലോകത്ത് വ്യത്യസതത കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ കൊണ്ടും ഇന്ന് അത്ഭുതം തീര്‍ക്കുകയാണ് Lily Dale Designer Studio എന്ന സംരംഭം. ആത്മവിശ്വാസവും വസ്ത്ര ഡിസൈനിങിനോടുള്ള പാഷനും സഹോദരിമാരായ അഭിരാമി ഷാജുവിനെയും അപര്‍ണ ഷാജുവിനെയും അമ്മ ലതാ ഷാജുവിനെയും നയിച്ചത് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു ബ്രാന്‍ഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ ആരംഭത്തിലേക്കാണ്.

ഒരു സംരംഭം എങ്ങനെ ബ്രാന്‍ഡ് ആകുന്നു എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് Lily Dale Designer Studio എന്ന സംരംഭം. ഇവിടെ ഒരുക്കുന്ന ഓരോ മോഡല്‍ വസ്ത്രങ്ങള്‍ക്കും ഇന്ന് ആവശ്യക്കാര്‍ നിരവധിയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ Lily Dale Designer Studio എന്ന സംരംഭത്തെ പിന്തുടരുന്നവര്‍ മലയാളികള്‍ മാത്രമല്ല. ഇന്ത്യക്ക് പുറത്ത് നിന്നും നിരവധി നിരവധി കസ്റ്റമേഴ്സ് ഇവരുടെ സേവനം തേടിയെത്താറുണ്ട്. അതിനുള്ള കാരണം വസ്ത്ര ഡിസൈനിങ് മേഖലയില്‍ ഇവര്‍ക്കുള്ള വൈദഗ്ധ്യവും കൃത്യമായ അറിവുമാണ്. ഒരു സംരംഭം തുടങ്ങുന്നു എന്നതിലല്ല കാര്യം; ആ സംരംഭത്തെ മൂല്യം നഷ്ടപ്പെടാതെ എങ്ങനെ മികച്ചതാക്കുന്നു എന്നതിലാണ് !.

ഏറ്റവും മികച്ചതും മൂല്യമുള്ളതും ആരെയും ആകര്‍ഷിക്കുന്നതും തങ്ങളുടേത് മാത്രവുമായ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്താണ് വസ്ത്രാലങ്കാര മേഖലയില്‍ ഏറ്റവും മികച്ച ബ്രാന്‍ഡായി ഇവര്‍ രൂപപ്പെട്ടത്. തുടക്കത്തില്‍ വച്ച ചുവടുകള്‍ ഉറപ്പോടെ തന്നെ മുന്നോട്ട് കൊണ്ട് പോകാനും ഈ മേഖലയില്‍ ഒരു പുതിയ ചരിത്രം കുറിക്കാനും ഇവര്‍ക്ക് സാധിച്ചത് ഒരിക്കലും കെടാത്ത ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.

Lily Dale Designer Studio ഓരോ ദിവസങ്ങളിലും ഏറ്റവും മികച്ചതായി തീരുന്നതിനും നിരവധി കസ്റ്റമേഴ്സ് വീണ്ടും വീണ്ടും തേടിയെത്തുന്നതിനും മറ്റൊരു കാരണം കൂടിയുണ്ട്. ഒരു സംരംഭം എന്നതിലുമപ്പുറം തങ്ങളുടെ കസ്റ്റമേഴ്സിന് ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിന് വേണ്ടി കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങള്‍ ഇവര്‍ തേടുകയും അവര്‍ ആഗ്രഹിക്കുന്ന ഡിസൈനുകള്‍ അതേ പോലെ തന്നെ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു.

Lily Dale Designer Studio ബ്രാന്‍ഡായി തീര്‍ന്നത് ഇന്നാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അതിന്റെ ചുവടുവയ്പുകള്‍ ഇവര്‍ പോലും അറിയാതെ ഇവര്‍ തുടങ്ങി കഴിഞ്ഞിരുന്നു. അമ്മ ലതാ ഷാജു മക്കളായ അപര്‍ണ ഷാജുവിനും അഭിരാമി ഷാജുവിനും അവരുടെ ചെറുപ്പത്തില്‍ തന്നെ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്ത് നല്‍കുമായിരുന്നു.

അന്ന് ആ ഡിസൈനുകള്‍ കണ്ട് പലരും അത്ഭുതപ്പെടാറുണ്ടായിരുന്നു. ആ അത്ഭുതത്തിന്റെയും വിസ്മയത്തിന്റെയും ഫലം തന്നെയാണ് ഇന്ന് അനേകം കസ്റ്റമേഴ്സുള്ള Lily Dale Designer Studio എന്ന സ്ഥാപനം പിറവിയെടുത്തതിന് കാരണവും. അമ്മ ലതാ ഷാജുവിനെ പോലെ തന്നെ ഡിസൈനിങ്ങില്‍ പാഷനും കഴിവുമുള്ള അഭിരാമിക്കും അപര്‍ണക്കും തങ്ങളുടെ ഡിസൈനിങ് ആശയത്തെ വളരെ വേഗം ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഇവര്‍ക്കും Lily Dale Designer Studio എന്ന സംരംഭത്തിനും പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടി ചേര്‍ന്നതോടെ ഏറ്റവും മികച്ച ബ്രാന്‍ഡിലേക്കാണ് ഇവര്‍ ചുവട് വച്ചത്. പൂര്‍ണ പിന്തുണയുമായി അഭിരാമി ഷാജുവിന്റെ ഭര്‍ത്താവ് വിഷ്ണു സുഗതനും ഇവര്‍ക്കൊപ്പം ഉണ്ട്. Lilly Dale എന്ന പേര് ഈ സ്ഥാപനത്തിന് വേണ്ടി തിരഞ്ഞെടുത്തതും വിഷ്ണു സുഗതനാണ്.

ഇന്ന് അനേകം കസ്റ്റമേഴ്സ് നിരന്തരം പിന്തുടരുന്ന ഒരു ഡിസൈനിങ് സ്റ്റുഡിയോയാണ് Lily Dale എന്നത്. നിറങ്ങള്‍ കൊണ്ടും ആശയം കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വസ്ത്രങ്ങളില്‍ അത്ഭുതം തീര്‍ക്കുകയാണ് ഇന്ന് ഇവര്‍.
https://www.instagram.com/lily_dale_designer_studio/?igshid=NDk5N2NlZjQ%3D
https://www.facebook.com/Lilydaledesignerstudio?mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button