ഇമേജ് കണ്‍സള്‍ട്ടന്‍സിയും അതിന്റെ പ്രാധാന്യവുമറിയാം ഫറസ് ബാബുവിലൂടെ
ഫറസ് ബാബു എന്ന വ്യക്തിയെയും സ്വന്തം കരിയറിനെയും ഒന്ന് പരിചയപ്പെടുത്താമോ ?
ബാങ്കിംഗ് മേഖലയിലായിരുന്നു എന്റെ കരിയറിന്റെ തുടക്കം. അവിടെ നിന്നുമാണ് ഈ ഒരു ഇന്‍ഡസ്ട്രിയിലേക്കെത്തിയത്. കോര്‍പ്പെറേറ്റ് ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ക്ലയിന്റ് മീറ്റിങ്ങിന് നമുക്കൊരു പ്രത്യേക ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. ബ്രാന്‍ഡഡ് പെര്‍ഫ്യൂം ഉപയോഗിക്കണം ഷൂ പോളിഷ്ഡ് ആയിരിക്കണം. ഇതിന്റെയെല്ലാം ഒരു സ്പാര്‍ക്ക് ലഭിച്ചത് അവിടെ നിന്നുമാണ്. പിന്നീട് അത് ഒരു പാഷനായി മാറി. എന്റെ ഒരു അഭിപ്രായത്തില്‍ ഏതുകാര്യവും മടി വരാതെ ആസ്വദിച്ച് ചെയ്യുമ്പോഴാണ് അത് പാഷനായി മാറുന്നത്. കുടുംബത്തെ പറ്റി പറയുകയാണെങ്കില്‍ ഭാര്യ സജിത. ഞങ്ങള്‍ ഒരുമിച്ചാണ് ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തത്. മക്കള്‍ 3 പേരാണ്.
ഇന്ന് ഫറസ് ബാബു എന്ന വ്യക്തിയുടെ ഐഡന്ഡിറ്റിയാണ് ഇമേജ് കണ്‍സള്‍റ്റന്‍ഡ് എന്ന പ്രൊഫഷന്. എന്തൊക്കെയാണ് ഈ മേഖലയുടെ പ്രാധാന്യവും ചുമതലകളും?
നിത്യ ജീവിതത്തില്‍ നമ്മള് ഒരുപാട് ഫങ്ക്ഷനുകളില്‍ പങ്കെടുക്കാറുണ്ട്.. അതൊരു വെഡിങ് ഫങ്ഷനോവാം, ഒരു ബിസിനസ് മീറ്റിംഗ് ആവാം, ഒരു ക്ലയിന്റ് മീറ്റിംഗ് ആവാം function എന്തുമായിക്കോട്ടെ, എല്ലാവര്ക്കും നമ്മളെ നല്ല രീതിയില്‍ പ്രസെന്റ് ചെയ്യാനാണ് എപ്പോഴും ആഗ്രഹം. പക്ഷേ പലര്‍ക്കും അവരുടെ സ്റ്റൈല്‍ കോഷന്‍ (ഏതു dress നന്നായിചേരുക) തിരിച്ചറിയാന്‍ സാധിക്കാറില്ല. ചില ഡ്രസ്സ് ധരിക്കുമ്പോള്‍ നമുക്കൊരു പ്രത്യേക കോണ്‍ഫിഡന്‍സ് തോന്നാറില്ലേ. പക്ഷേ അത് എല്ലായ്പ്പോഴും തോന്നുന്നില്ലല്ലോ. ഓരോ ക്ലയിന്റിനെയും അവരുടെ ടേസ്റ്റ്, കംഫര്‍ട്ട് ലെവല്‍, അതുപോലെ ഒരു സംരംഭകന്റെ കാര്യം എടുത്താല്‍ അയാള്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയിരിക്കും, പിന്നെ ക്ലയിന്റ് മീറ്റിംഗിനു പോകുന്നുണ്ടാവാം, മീറ്റിംഗ് തന്നെ പല ലെവലിലുള്ള വ്യക്തികളുമായിട്ടായിരിക്കും, അവരുടെ സ്റ്റാഫിനെ ട്രെയിന്‍ ചെയ്യിക്കുന്നുണ്ടാകും, പെര്‍ഫോമന്‍സ് അനാലിസിസ് ഉണ്ടായിരിക്കും. അങ്ങനെ പല റോളുകള്‍ ഉണ്ടായിരിക്കും. അപ്പോള്‍ അതിനനുസരിച്ച് അവരുടെ സ്റ്റൈലും ടേസ്റ്റും മനസിലാക്കി പങ്കെടുക്കുന്ന അവസരങ്ങള്‍ മനസ്സിലാക്കി എന്ത് ധരിക്കണം, എപ്പോള്‍ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നതിനെക്കുറിച്ച് വിശദമായ ഒരു കോച്ചിംഗ് കൊടുക്കുന്നതിനെയാണ് ഇമേജ് കോണ്സല്റിംഗ് ഇന്ന് പറയുന്നത്. അതുപോലെ ഒരു wedding \ bride n groom main ള്‍ ഫങ്ക്ഷന്സിനുള്ള dress ആണ് കൂടുതല്‍ importance കൊടുക്കാറ്.. അവരാണ് centre of attraction. ഫങ്ക്ഷനില്‍ പങ്കെടുക്കുന്ന ചിലര്‍ അവരെ കാണാന്‍ വരും. അപ്പോഴൊക്കെ വളരെ normal dress ആയിരിക്കും ധരിച്ചിട്ടുണ്ടാവുക. മെയിന്‍ ഫങ്ക്ഷനുകള്‍ കൂടാതെ important ഗസ്റ്റുകള്‍ അവരെ കാണാനെത്തുമ്പോള്‍ ഏതു dress ധരിക്കണം. Bridinum groom നും
prewedding, wedding, post wedding പിന്നെ അവരുടെ honeymoon destination നും അനുസരിച്ചുവരെ അവര്‍ക്കു യോജിച്ച വസ്ത്രങ്ങളുടെ ഓപ്ഷനുകള്‍ plan ചെയ്യാന്‍ സാധിക്കും
ഈയൊരു മേഖലയിലേക്ക് എത്തിപ്പെടാന്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ലഭിച്ചത് എവിടെ നിന്നാണ് ?
ഏറ്റവും എടുത്തുപറയേണ്ടത് എന്റെ ജീവിത പങ്കാളിയുടെ ഒരു ബാക്ക് സപ്പോര്‍ട്ട് തന്നെയാണ്. കാരണം എന്റെ career ലെ ഒരു “U Turn” തന്നെയായിരുന്നു അതു.. ഞങ്ങളൊരുമിച്ചാണ് ഈയൊരു തീരുമാനത്തിലേക്കെത്തിയത്. ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തതും ഞങ്ങളൊരുമിച്ചാണ്. പിന്നെ പാരെന്സും നല്ല ഈ ഒരു നല്ല തീരുമാനത്തെ അനുകൂലിച്ചു.എല്ലായ്പ്പോഴും തീരുമാനം എടുക്കാനുള്ള ഒരു സ്വാതന്ത്ര്യം അവര്‍ തന്നിട്ടുണ്ട്. പിന്നെ എല്ലാവരും വിശ്വസിക്കുന്ന ദൈവത്തിന്റെ അനുഗ്രഹവും. എന്റെ വിജയത്തിന്റെ പ്രധാനകാരണം പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയും അതു നിലനിര്‍ത്തിയതുമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പരിചയപെട്ട ഒരുപാട് സുഹൃത്തുക്കള്‍ പ്രചോദനവും ആത്മവിശ്വാസവും നല്കി.
മറ്റുള്ളവരുടെ മുന്നില്‍ ഒരു വ്യക്തിയെ ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് വിജയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ ആസ്വദിക്കുന്നത് ?
ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുന്ന കാര്യം ആത്മാവില്‍ നിന്ന് വരണം. എന്നെ സമീപിക്കുന്ന എല്ലാ ക്ലയന്റിനോടൊപ്പം കുറഞ്ഞത് 3 മണിക്കൂര്‍ എങ്കിലും ഞാന്‍ ചിലവഴിക്കാറുണ്ട്. എന്നാല്‍ മാത്രമേ അവരുടെ ടേസ്റ്റ്, കംഫോര്ട്ട് സോണ്‍ ഇതെല്ലാം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ളില്‍ നിന്ന് കൊണ്ടാണ് ഇതെല്ലാം ചെയ്യേണ്ടത്. ഞാന്‍ ചിലപ്പോള്‍ ഗ്രീന്‍ കളര്‍ സ്യുട്ടിലോ യെല്ലോ കളര്‍ ജാക്കറ്റിലോ അല്ലെങ്കില്‍ ട്രെന്‍ഡി ആയിട്ടുള്ള വസ്ത്രം ധരിക്കാനോ തയ്യാറായിരിക്കാം. പക്ഷേ എല്ലാവരും അതിനു തയാറാകണമെന്നില്ല. എന്റെ എല്ലാ ക്ലയിന്റിനോടും അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് കൊണ്ട് മാത്രമെ മാറ്റിയെടുക്കുകയുള്ളൂ. കാരണം വസ്ത്രധാരണത്തില്‍ ധരിക്കുന്ന ആള് കംഫര്‍ട്ട് ആയില്ലെങ്കില്‍ അതു നല്ല റിസള്‍ട്ടിലേക്ക് എത്തില്ല. നമ്മളെല്ലാവരും വ്യത്യസ്ത സ്കിന്‍ ടോണ്‍ ലുകളാല്‍ അനുഗ്രഹീതരാണ്. ഫെയര്‍ സ്കിന്‍ ടോണ്‍ ഉള്ളവരാണ് കൂടുതല്‍ ഭംഗി എന്നാണ് പൊതുവെ ഒരു ധാരണ.. സ്കിന്‍ ടോണ്‍ ഒരു ഫെക്ടറെ അല്ല. ഇരുണ്ട ചര്‍മ്മമുള്ളവരും ഭംഗിയുള്ളവരാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ തിരഞ്ഞെടുക്കുന്ന ഡ്രസ്സ്ന്റെ കളര്‍ ചിലപ്പോള്‍ ധരിക്കുന്ന വ്യക്തിയേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഡ്രസ്സിന് കൊടുക്കും. അവര്‍ക്ക് ചേരുന്ന കളര്‍ കണ്ടെത്താന്‍ കളര്‍ അനാലിസിസ് ചെയ്തുകൊണ്ട് ഡ്രസ്സ് ഹൈലൈറ്റ് ആകാതെ എന്നാല്‍ മുഖത്തിന് ഗ്രേയ്സ് വരുന്ന രീതിയിലേക്ക് മാറ്റാന്‍ സാധിക്കും. എല്ലാവരും അവരെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യാനാണ് നോക്കുന്നത്. അതിലൊരു ബെസ്റ്റ് റിസള്‍ട്ട് വരുമ്പോള്‍, അവരുടെ മുഖത്ത് കാണുന്ന പുഞ്ചിരിയാണ് നമ്മളെയെല്ലാം മുന്പോട്ട് കൊണ്ടുപോകുന്നത്.
പുതിയ തലമുറ നല്ല ഫാഷന്‍ സെന്‍സ് ഉള്ളവരാണ് ഗുഡ് ലുക്കിങ് ആയി കാണാന്‍ ആഗ്രഹിക്കുന്നവരാണ് അങ്ങനെയുള്ളവര്‍ ഇമേജ് കണ്‍സള്‍ട്ടന്റ് എന്ന മേഖലയിലേക്ക് വന്നാല്‍ എന്തൊക്കെയാകും അവരുടെ സാധ്യതകള്‍ ?
പുതിയ തലമുറ പഴയ തലമുറ എന്നതല്ല മനുഷ്യന് സൃഷ്ടിക്കപ്പെട്ട അന്നുമുതല്‍ അവരുടെ ഉള്ളിലുള്ള ഒരു കാര്യമാണ് “everyone wants to present the best in them”. അത് പണ്ടുമുതലേ ഉള്ളതാണ്. എന്നും നിലനില്‍ക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഇതെന്നും സാധ്യതയുള്ള ഒരു മേഖലയാണ്.
ഇപ്പോള്‍ താങ്കള്‍ ഒരുപാട് കോര്‍പ്പറേറ്റുകളുടെ പേഴ്സണല്‍ ഗ്രൂമിങ് നല്‍കുന്നുണ്ട്. ഭാവിയിലേക്ക് ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
നിരവധി പേര് അറിയാതെ അവരുടെ വസ്ത്രം ധരിക്കുന്ന രീതികളില്‍ മിസ്റ്റേക്ക്കുകള് വരുത്തുന്നുണ്ടാവാം. അവരെയെല്ലാം വസ്ത്രം ധരിക്കേണ്ട യഥാര്‍ത്ഥ രീതിയിലേക്ക് കൊണ്ടുവന്നു അവരില്‍ ഒരു പോസ്റ്റിവ് change വരുത്തുക പിന്നെ ഈ മേഖലയില്‍ ഒരു ഐക്കണ്‍ ആയി മാറുക എന്നതാണ് എന്റെ ലക്ഷ്യം. വിജയത്തോടെ മുന്‍പോട്ടു പോകുന്ന നിരവധി സംരംഭകര്‍, സെലെബ്രെറ്റിസ് പൊതുപ്രവര്‍ത്തകര്‍ നമ്മുടെ മുന്നിലുണ്ട് ഉണ്ട്. ഇവിടെ പ്രായം ഒരു ഘടകമല്ല. വളര്‍ച്ചയിലേക്കെത്തുമ്പോള്‍ കാണുന്ന ആളുകള്‍ വ്യത്യസ്തരായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നല്ല രീതിയില്‍ ആ സന്ദര്‍ഭത്തിനനുസരിച്ച് ധരിക്കേണ്ട ഡ്രസ് ധരിച്ച് പോവുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഒരു പ്രോസസ് ഇന്‍വോള്‍വ്ഡ് ആയിരിക്കും. നന്നായി നിങ്ങള്‍ പ്രസന്റ്റ് ചെയ്ത് പോവുകയാണെങ്കില്‍ അടുത്തിരിക്കുന്ന ആള് ഓപ്പണ്‍ മൈന്റോടുകൂടി ആയിരിക്കും ഇരിക്കുന്നത്. ക്ലോസ്ഡ് മൈന്‍ഡ് ആയിരിക്കുകയില്ല. അതിനുണ്ടാകുന്ന റിസള്‍ട്ട് പോസറ്റീവ് ആയിരിക്കും. നല്ല വസ്ത്രധാരണം മാത്രം പോരാ നമുക്കും കഴിവുകളും ഉണ്ടായിരിക്കണം. പക്ഷേ നല്ല വസ്ത്രം ധരിക്കുന്നത് ഒരു ആഡഡ് ബെനഫിറ്റും ആണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല രീതിയില്‍ ഇതൊരു ഒരു മാറ്റം കൊണ്ടു വരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നല്ല രീതിയില്‍ ഡ്രസ് ധരിച്ച് പ്രസന്റ്റ് ചെയ്തുകൂടാ. നല്ല രീതിയില്‍ പ്രസന്റ് ചെയ്താല്‍ അതൊരു പോസിറ്റീവ് റിസള്‍ട്ട് ആയിരിക്കും. ഒരു ഫസ്റ്റ് ഇംപ്രഷന്‍ ഉണ്ടാക്കുക മാത്രമല്ല തുടര്‍ച്ചയായി നിങ്ങള്‍ക്ക് ഒരു ഇമ്പ്രെഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഒരു സ്വാതന്ത്ര്യ കുറവുണ്ട്. ഇഷ്ട വസ്ത്രധാരണത്തിന് സമൂഹത്തെ ഭയക്കേണ്ട ആവശ്യം ഉണ്ടോ?
വസ്ത്രങ്ങളുടെ ഒരു പ്രായഘടന നോക്കുകയാണെങ്കില്‍ ജനനം മുതല്‍ 16 വയസ്സു വരെയാണ് ഡ്രസ്സിന് പിന്നില്‍ വയസ്സ് അടയാളപ്പെടുത്തിയിട്ടുണ്ടാവുക. അതിനുശേഷം ഒരിക്കലും വസ്ത്രങ്ങള്‍ക്ക് പ്രായ ഘടന രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. ജെന്‍ഡര്‍ ഉണ്ടായിരിക്കും. വസ്ത്രം ധരിക്കുന്ന കാര്യം എടുക്കുകയാണെങ്കില്‍ ‘മറ്റുള്ളവര്‍ എന്ത് വിചാരിക്കുീ’ എന്നതാണ് ഇവിടെയുള്ള പൊതുവായഉള്ള ഒരു മെന്റല്‍ ബ്ലോക്ക്. ഉദാഹരണമായി പറയുകയാണെങ്കില്‍ നിങ്ങള്‍ ആദ്യമായി എന്നെ കണ്ടു എന്ന് വിചാരിക്കുക. ഞാന്‍ വെല്‍ ഡ്രസ്സ്ഡ് ആണ്. ആ വെല്‍ ഡ്രസ്സിംഗില്‍ എന്നെ കാണുമ്പോള്‍ നമ്മള് ചിലപ്പോള്‍ പരിചയമുള്ളവരോ ഇല്ലാത്തവരോ ആകാം. എത്ര സെക്കന്‍ഡ് ആയിരിക്കും നിങ്ങള്‍ എന്നെ പറ്റി ആലോചിക്കുക. പരമാവധി ഒരു പത്ത് സെക്കന്‍ഡ്. അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലോകത്തിലേക്ക് തിരികെ പോകും. കണ്ട വ്യക്തിയെപ്പറ്റി ആലോചിക്കാറില്ല. സ്ത്രീ ആയാലും പുരുഷനായാലും നമ്മള് ഡ്രസ്സ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ട്രെന്റിനെ ഫോളോ ചെയ്യുന്നതിനു മുന്നെ, അതു നമ്മുടെ ബോഡി ഷെയിപ്പിന് ചേരുന്നതാണോ എന്ന് ചെക് ചെയ്യണം, അനുസരിച്ച് നമുക്ക് ചേരുന്ന ട്രെന്‍ഡാണ് ഫാഷനെ നിയന്ത്രിക്കുന്നതെങ്കിലും എല്ലാ ഡ്രസ്സുകളും എല്ലാ ട്രെന്‍ഡുകളും നമുക്ക് ചേരണം എന്നില്ല. നമ്മുടെ ബോഡി ഷെയിപ്പിനെ മനസ്സിലാക്കി ഏത് ഡ്രസ്സ് ചേരും എന്നു മനസ്സിലാക്കിയാണ് വസ്ത്രം ധരിക്കുന്നതെങ്കില്‍ കുഴപ്പമില്ല. ഉദാഹരണത്തിന്, ഒരു കോര്‍പ്പറേറ്റ് ഫങ്ങ്ഷനില് പുരുഷന് ലോ വെയ്സ്റ്റ് ജീന്‍സ്ഉം ഒരു റൗണ്ട് നെക്ക്ട് shirt ധരിച്ചണ് പോകുന്നതെങ്കില്‍ ആ സന്ദര്‍ഭത്തിന് അത് അനുയോജ്യമല്ല. എന്നോട് നിരവധി female ക്ലയിന്റ്സ് പറയാറുണ്ട്. അവര്‍ ഹയര്‍ ലെവല്‍ കോര്‍പ്പറേറ്റ് മീറ്റിങ്ങിന് പോകുമ്പോള്‍ സാധാരണയായി സ്യുട്ട് ധരിക്കണം. ഈ സ്യുട്ട് ധരിച്ച് പുറത്തേക്കിറങ്ങി സൂപ്പര്മാര്ക്കറ്റിലൊ, മെഡിക്കല്‍ സ്റ്റോറിലോ പോകുമ്പോള്‍ ആളുകള്‍ അവരെ നോക്കുന്ന രീതിയില്‍ അവര്‍ ഒട്ടും comfortable അല്ല. സാധാരണയായി നമ്മള് ഉപയോഗിക്കുന്ന സാരിയോ ബ്ലൗസോ ആയിക്കോട്ടെ അതിനെ ഒരു പവര്‍ ഡ്രസ്സിംഗ് കണ്‍സെപ്റ്റ് ലേക്ക് മാറ്റിയെടുക്കാം. അത് അവര്‍ക്ക് വളരെ കംഫര്‍ട്ട് ആയിരിക്കും. സാധാരണരീതിയില്‍ ധരിക്കുന്ന വസ്ത്രത്തെകാള് അത് കുറച്ചുകൂടി മികച്ചതാവും. അതേസമയം അവര്‍ക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്യാം. ഇന്ന് പവര്‍ ഡ്രസ്സിങ് എന്ന ഓപ്ഷന് വളരെ അവൈലബിള്‍ ആണ്. ഇവിടെ ജെന്‍ഡര്‍ ബെയ്സ്ഡ് ആയിട്ട് ഒന്നുമില്ല. ആണ്‍കുട്ടികളും ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചില വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ രക്ഷിതാക്കളും സമൂഹവും അംഗീകരിക്കാത്ത സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ട്. അതിനുള്ള ഉത്തരം എന്തെന്നാല്‍ നമ്മുടെ ബോഡി ഷെയിപ്പിന് ചേര്‍ന്ന് ട്രെന്‍ഡുകള്‍ ധരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
കോര്‍പ്പറേറ്റുകളും , സംരംഭകരും , രാഷ്ട്രീയക്കാരും, സെലിബ്രിറ്റികളും ഒരു ഇമേജ് കണ്സള്റ്റന്റിന്റെ പ്രാധാന്യം പ്രയോജനപ്പെടുത്തിയാല്‍ ഉണ്ടാകുന്ന ബെനിഫിറ്റ് എന്തൊക്കെയാണ് ?
പൊളിറ്റീഷ്യന്സോ, കോര്‍പ്പറേറ്റുകളോ, സെലിബ്രിറ്റികളോ ആയിക്കോട്ടെ പങ്കെടുക്കുന്ന സന്ദര്‍ഭം ഏതാണ്,ആരെ കാണാന്‍ പോകുന്നു, ഞാന്‍ അവിടെ എന്താണ് ചെയ്യേണ്ടത്, ആ മീറ്റിംഗ് കൊണ്ട് എന്തു റിസള്‍ട്ട് ആണ് ഉദ്ദേശിക്കുന്നത് എന്നതിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെങ്കില്‍ അതിന്റെ റിസള്‍ട്ട് പോസ്റ്റിവ് ആയിരിക്കും. ഒരു ഐഡന്റിറ്റി ക്രിയേഷന് വസ്ത്രത്തില്‍ കൊണ്ടുവരികയാണെങ്കില്‍ അവരുടെ ഐഡന്‍ഡിറ്റി പ്രത്യേകിച്ച് ഒരു ക്ലാസ്സ് ആയി നില്ക്കും. ഒരു ഫംഗ്ഷന് വെല്‍ ഡ്രസ്സ് ആയിട്ടാണ് പോകുന്നതെങ്കില്‍ നോട്ടീസ് ചെയ്യപ്പെടും. സെലിബ്രിറ്റീസ് അല്ലെങ്കില്‍ പോലും ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.