EntreprenuershipSpecial Story

കോസ്റ്റ്യൂം ഡിസൈനിങ് ഇനി ശരിയായ ദിശയില്‍; ദിശ ക്രിയേഷന്‍സിനൊപ്പം

പുറത്തിറങ്ങിയാല്‍ നിരത്ത് നിറയെ വസ്ത്രശാലകളാണ്, യുവത്വത്തെ പ്രീതിപ്പെടുത്തുന്ന കടകളാണ് ഏറെയും; അതും പ്രത്യേകം പ്രത്യേകം. എന്നാല്‍, കുട്ടികള്‍ക്കായി ഒരിടം… അത് വളരെ കുറവാണ്. ഉള്ളതോഒരു വലിയ ഷോപ്പിലെ ചെറിയ കോണുകളില്‍ ഒതുങ്ങി നില്‍ക്കുന്നവ. കുട്ടികള്‍ക്ക് എപ്പോഴും മികച്ചതില്‍ ഒന്നല്ല, മികച്ചതില്‍ മികച്ചതാണ് കൊടുക്കേണ്ടത്. ഇന്ന് ദിശ മാറി സഞ്ചരിച്ചര്‍ ഇനി വിഷമിക്കേണ്ട, കുട്ടികളുടെ ഇഷ്ടങ്ങള്‍ തുന്നിച്ചേര്‍ത്ത് നിങ്ങള്‍ക്കും അവരെ പല നിറത്തിലും ഡിസൈനിങ്ങിലും കാണാം, ശരിയായ ‘ദിശ ക്രിയേഷന്‍സി’ലൂടെ.

2015ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷമായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കിഡ്സ് ബോട്ടിക്കാണ് ‘ദിശ ക്രിയേഷന്‍സ്’. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന മീര ജോര്‍ജ് എന്ന സംരംഭകയുടെ കോസ്റ്റ്യൂം ഡിസൈനിങിനോടുള്ള താത്പര്യമാണ് ബോട്ടിക്ക് തുടങ്ങാന്‍ കാരണമായത്.

ബാപ്റ്റിസം, പേരിടല്‍ ചടങ്ങ്, നൂലുകെട്ട്, ബര്‍ത്ത്‌ഡേ, കിഡ്സ് പാര്‍ട്ടികള്‍, സ്റ്റേജ് ഇവന്റ്‌സ്, സ്റ്റേജ് പെര്‍ഫോമന്‍സ്, വെഡിങ്‌സ്, ഫ്‌ളവര്‍ ഗേള്‍, ഹോളി കമ്മ്യൂണിയന്‍സ് തുടങ്ങി കുട്ടികളുമായി ബന്ധപെട്ടു വരുന്ന എല്ലാ ഫങ്ഷനുകള്‍ക്കും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്. ആറ് മുതല്‍ 12 മാങ്ങളിലുള്ള കുട്ടികളുടെ കോസ്റ്റിയുമുകള്‍ 1500 രൂപ മുതല്‍ സ്വന്തമാക്കാം. ഇന്റര്‍നാഷണല്‍ ഡെലിവറി സൗകര്യം ലഭ്യമായതിനാല്‍ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ തുടങ്ങി വിദേശ രാജ്യങ്ങളിലും ദിശ ക്രിയേഷന്‍സിന് ഉപഭോക്താക്കളുണ്ട്.

ഓണം, ദീപാവലി, ക്രിസ്മസ്, വിഷു തുടങ്ങിയ ഫെസ്റ്റിവല്‍ സീസണുകളില്‍ സ്‌പെഷ്യല്‍ ഡിസൈനുകളാണ് ദിശ ക്രിയേഷന്‍സ് ചെയ്തു നല്‍കുന്നത്. ഫെസ്റ്റിവല്‍ സീസണില്‍ ഫാമിലി കോംബോയാണ് കൂടുതലും കസ്റ്റമര്‍ ആവശ്യപ്പെടുന്നതെന്നും അതവര്‍ക്ക് പ്രിയപ്പെട്ടതാണെന്നുമാണ് മീര പറയുന്നത്.

ഓണത്തിന് ഫെസ്റ്റിവല്‍ സീസണിന് വേണ്ട ട്രഡീഷണല്‍ ഡിസൈനിങിനുള്ള സാധനങ്ങള്‍ കൂടുതലായും കൂത്തമ്പള്ളി, കാഞ്ചീപുരം, ബാലരാമപുരം എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. ദീപാവലി സമയത്ത് ബ്രോക്കേഡുകള്‍ സേലം തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് സാധനങ്ങള്‍ ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമാണ് വാങ്ങുന്നത്.

ആറ് മാസം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ 12 വയസുള്ളവര്‍ക്കു വരെയാണ് പ്രധാനമായും ഇവിടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത്. എന്നാല്‍ മെഷര്‍മെന്റുകള്‍ ലഭിക്കുന്നതനുസരിച്ച് കസ്റ്റമൈസ്ഡായി, 12 വയസിനുമുകളില്‍ ഉള്ളവര്‍ക്കും ഡിസൈന്‍ ചെയ്തു നല്‍കുന്നു.

ഫാമിലി കോംബോയില്‍ അച്ഛനും മകനും ഒരുപോലെയുള്ള കുര്‍ത്തയും ഷര്‍ട്ടും, മുണ്ടും പൈജാമയും, അമ്മയ്ക്ക് സല്‍വാര്‍/ സാരി, പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ആന്‍ഡ് ടോപ്, ചെറിയ ഫ്രോക്ക് എന്നിങ്ങനെ ഇവിടെ നിന്നും ഡിസൈന്‍ ചെയ്ത് കൊടുക്കുന്നു. ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് ഓരോ വസ്ത്രവും ഡിസൈന്‍ ചെയ്യുന്നത് മീര തന്നെയാണ്.

ഓണത്തിന് കേരള സെറ്റ് സാരിയില്‍ അജ്‌റാക്ക്, ബ്രോക്കേഡ്, ജക്കാര്‍ഡ് ഫാബ്രിക്‌സാണ് ചെയ്തിരിക്കുന്നത്. മറ്റ് ഫെസ്റ്റിവല്‍ സീസണുകളില്‍ എത്തിനിക് വെയറും ക്യാഷ്വലുമുണ്ട്. ഇക്കത്ത്, വെല്‍വെറ്റ്, ഹാകോബ ഫാബ്രിക്‌സും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, നിരവധി സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യൂം ഡിസൈനും മീര ചെയ്തിട്ടുണ്ട്. വരകളുടെയും നിറങ്ങളുടെയും ഓരോ നൂലിഴകളിലൂടെയുമുള്ള ദിശയുടെ ഡിസൈനെ ഫോളോ ചെയ്യുന്നത് ഇന്‍സ്റ്റഗ്രാമില്‍ 55K യും ഫേസ്ബുക്കില്‍ 15K യും ആളുകളാണ്.

ബള്‍ക്കായിട്ടുള്ള ഓര്‍ഡറുകള്‍ക്ക് വേണ്ടിയല്ല, മറിച്ച് ചെറിയ രീതിയില്‍ നടത്തുമ്പോഴും നിലവിലെ കസ്റ്റമറുടെ തൃപ്തി നിലനിര്‍ത്താനാണ് ദിശ ക്രിയേഷന്‍സ് ശ്രമിക്കുന്നത്. ഫെസ്റ്റിവല്‍ ഓര്‍ഡര്‍ ക്ലോസ് ചെയ്തശേഷവും നിരവധി ഉപഭോക്താക്കള്‍ ഓര്‍ഡറുകള്‍ ആവശ്യപ്പെട്ടിരുവെങ്കിലും ഒന്നും സ്വീകരിക്കുവാന്‍ സാധിച്ചിരുന്നില്ല. പ്രൊഡക്ഷന്‍ യൂണിറ്റിനെ വിപുലീകരിച്ചുകൊണ്ട്, കൂടുതല്‍ കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും കസ്റ്റമേഴ്‌സിന് നേരിട്ടെത്തി, ഷോപ്പിങ് അനുഭൂതി നുകരാനുമായി കോട്ടയം നാഗമ്പടത്ത് എം.സി റോഡില്‍ പുതിയ ഷോറൂം തയ്യാറാക്കുന്ന തിരക്കിലാണ് ദിശ ക്രിയേഷന്‍സ്.

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button