EntreprenuershipSuccess Story

ആതുരസേവന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവപാരമ്പര്യവുമായി ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’

പ്രകൃതിദത്തവും സമഗ്രവുമായ ഔഷധങ്ങളുടെ പുരാതന ഇന്ത്യന്‍ സമ്പ്രദായമാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിറുത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രമാണ് കൊല്ലം പെരുനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’.

96 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍. 1929-ല്‍ വി.ഐ വര്‍ഗീസ് വൈദ്യന്‍ എന്ന ആയുര്‍വേദ ആചാര്യന്‍ ആരംഭിച്ച സ്ഥാപനമാണിത്. ഇന്ന് നാലാമത്തെ തലമുറയിലൂടെയാണ് ആ ചികിത്സാ പാരമ്പര്യം തുടരുന്നത്. ഹോസ്പിറ്റലിന്റെ ചീഫ് ഫിസീഷ്യനായ ഡോ.ജോര്‍ജ് വര്‍ഗീസും കണ്‍സള്‍ട്ടന്റ് ഫിസിഷ്യമായ മകന്‍ ഡോ.വര്‍ഗീസും ചേര്‍ന്നാണ് ഇപ്പോള്‍ സ്ഥാപനം നടത്തിവരുന്നത്. തലമുറകളായി പകര്‍ന്നുകിട്ടിയ ആയുര്‍വേദ പാരമ്പര്യം ഇന്നും മങ്ങലേല്‍ക്കാതെയാണ് തുടര്‍ന്നുകൊണ്ടുപോകുന്നത്.

കായല്‍വാരത്ത് എത്തുന്ന രോഗികളുടെ മനസിന് കുളിര്‍മയേകുന്ന ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുമ്പോള്‍ മുതല്‍ പ്രകൃതിയുടെ ഗന്ധം നാം അറിഞ്ഞുതുടങ്ങും. ന്യൂറോ റിഹാബിലിറ്റേഷന്‍, സ്‌പൈനല്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയിലാണ് വൈദഗ്ദ്ധ്യം നേടിയിരിക്കുന്നതെങ്കിലും പാര്‍ക്കിന്‍സണ്‍സ്, സോറിയാസിസ്, ആര്‍ത്തറൈറ്റിസ്, ആസ്ത്മ, പിസിഒഡി, തളര്‍വാദം, മുടികൊഴിച്ചില്‍, തോള്‍-മുട്ട്-നടുവ് വേദന തുടങ്ങി എല്ലാ രോഗങ്ങള്‍ക്കുമുള്ള ശാശ്വത ചികിത്സ കായല്‍വാരത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന മരുന്നുകളെല്ലാം പൂര്‍ണമായും ഇവിടെത്തന്നെ കൃഷി ചെയ്ത് സ്വന്തം ഔഷധ നിര്‍മാണശാലയില്‍ തയ്യാറാക്കിയെടുക്കുന്നവയാണ്. 3.5 ഏക്കറിലെ ഔഷധമരുന്നുകളുടെ കൃഷി ഇവിടെയെത്തുന്നവര്‍ക്ക് കാണാനും മനസിലാക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആതുര സേവനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാല്‍ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചകര്‍മ തിയേറ്ററുകളും നിരവധി വര്‍ഷത്തെ സേവനമികവുള്ള പഞ്ചകര്‍മ തെറാപ്പിസ്റ്റുകളും സ്ഥാപനത്തിന്റെ വിജയമാണ്. വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച ചികിത്സയും രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും കൊണ്ടുതന്നെ ആയുര്‍വേദ ചികിത്സാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയെടുക്കാന്‍ ആശുപത്രിക്ക് സാധിച്ചു.

നിലവില്‍ കൊല്ലം പെരുനാടിന് പുറമെ കരുനാഗപ്പള്ളി, രാമന്‍കുളങ്ങര, കുണ്ടറ എന്നിവിടങ്ങളിലും കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധി പേര്‍ ചികിത്സയ്ക്കായി സമീപിക്കുന്ന ഇവിടെ വിദേശികള്‍ക്കായി പുതിയ ബ്ലോക്ക് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ.ജോര്‍ജ് വര്‍ഗീസും മകന്‍ ഡോ.വര്‍ഗീസും. അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button