EntreprenuershipSuccess Story

Jo Cake Delights എന്ന ബേക്കിങ്ങിന്റെ കെമിസ്ട്രി

വിദേശത്ത് ഉള്‍പ്പെടെ എല്ലാകാലത്തും ഏറെ സാധ്യതകളുള്ള മേഖലയാണ് ആരോഗ്യരംഗം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വളരെ ആദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നതും. അങ്ങനെയുള്ള ആരോഗ്യമേഖലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ ബയോ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി ജോലിയും അധ്യാപനവും നടത്തിയിരുന്ന ഒരാള്‍ ബേക്കിങ് രംഗത്തേക്ക് കടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും ഉപദേശം കണക്കെയുള്ള പരിഹാസങ്ങളുമെല്ലാം സ്വാഭാവികമാണ്. മാത്രമല്ല, പ്രവര്‍ത്തന മേഖലയിലെ ഒഴിവുകള്‍ക്കിടയില്‍ ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിറകെ പോകുന്നവരെ ചൂണ്ടിയുള്ള ഉദാഹരണങ്ങളും ഇത്തരക്കാരെ കാത്തിരിക്കാറുണ്ട്.

എന്നാല്‍ ഇതിലൊന്നും വീഴാതെ തന്റെ പാഷനൊപ്പം സഞ്ചരിച്ച് Jo Cake Delights ലൂടെ വിജയം കൈയ്യെത്തിപ്പിടിച്ചയാളാണ് മെറീന മാര്‍ട്ടിന്‍ എന്ന യുവ സംരംഭക. ഈ യാത്രയില്‍ ഇവര്‍ക്ക് ഊര്‍ജവും പ്രോത്സാഹനവുമായതാവട്ടെ മാതാപിതാക്കളും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന കുടുംബവും.

അമ്മയും അമ്മൂമ്മയുമെല്ലാം ബേക്കിങ് ചെയ്യാറുള്ളത് കൊണ്ടുതന്നെ, മെറീനയ്ക്ക് ബേക്കിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ വശമുണ്ടായിരുന്നു. അങ്ങനെയിരിക്കെ 2013 ല്‍ കുടുംബത്തിലെ തന്നെ ഒരു ചടങ്ങിന് കേക്ക് ഒരുക്കി നല്‍കിയത് വഴി ലഭിച്ച മികച്ച അഭിപ്രായങ്ങളാണ് ഇവരെ ഈ മേഖലയിലേക്ക് ഒന്നുകൂടി അടുപ്പിക്കുന്നത്. ഇതോടെ അന്നുവരെ ബേക്ക് ചെയ്തിരുന്ന നോര്‍മല്‍, റെഗുലര്‍ കേക്കുകളില്‍ നിന്ന് ഒരല്‍പ്പം കൂടി മുന്നോട്ടുപോകണമെന്ന ചിന്തയും ഉയര്‍ന്നു. അങ്ങനെയാണ് മെറീന കേക്ക് നിര്‍മാണത്തെ കുറിച്ചുള്ള ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നതും.

അതോടെ അന്ന് ജനപ്രിയമായി തുടങ്ങിയ ബ്ലാക്ക് ഫോറെസ്റ്റ്, വൈറ്റ് ഫോറെസ്റ്റ്, റെഡ് വെല്‍വെറ്റ് ഉള്‍പ്പടെയുള്ളവയിലെല്ലാം ഒരുകൈ നോക്കി. മാത്രമല്ല ഐസിങ് ചെയ്ത കേക്കുകളിലും മെറീന പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനെല്ലാം തന്നെ മികച്ച അഭിപ്രായങ്ങള്‍ എത്തിതുടങ്ങിയതോടെ, നേരെ വിപണനത്തിലേക്ക്.

ദിവസങ്ങള്‍ പിന്നിടുംതോറും Jo Cake Delights നെ തേടി കൂടുതല്‍ ആവശ്യക്കാരെത്തി. ഇതോടെ ആവശ്യക്കാരന്റെ മനമറിഞ്ഞുള്ള കസ്റ്റമൈസ്ഡ് കേക്കുകളിലേക്കും ഡിസൈനര്‍ കേക്കുകളിലേക്കും തീം ബേസ്ഡ് കേക്കുകളിലേക്കും ഇവര്‍ നീങ്ങി. ഇതിനിടയില്‍ Jo Cake Delights ഒരുക്കിയ ചോക്ലേറ്റ് ഗനാഷ് കേക്ക് ഹിറ്റുമായി. ഇതുകൂടി ആയതോടെ മെറീനയുടെയും Jo Cake Delights ന്റേയും ശ്രദ്ധ ചോക്ലേറ്റ് വെറൈറ്റികളിലേക്കും വ്യാപിച്ചു. എന്നാല്‍ ഈ തിരക്കുകളും ബേക്കിങ്ങിലെ പാഷനും തന്നിലെ മെഡിക്കല്‍ ബയോ കെമിസ്ട്രിക്കാരിയുടെ പഠനത്തെയോ ജോലിയെയോ ബാധിക്കാന്‍ മെറീന സമ്മതിച്ചിരുന്നില്ല. മാത്രമല്ല ഇതിനിടയിലാണ് മെറീനയ്ക്ക് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ദുബൈയിലേക്ക് പറക്കാനുള്ള അവസരം ഒരുങ്ങുന്നത്.

ദുബൈ ജീവിതത്തിനിടയിലും മെറീന തന്റെ ജോലിക്കും പാഷനും ഇടവേള നല്‍കിയില്ല. മാത്രമല്ല 2018 ല്‍ ദുബൈയിലായിരുന്നപ്പോള്‍, ദുബൈ ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച കേക്ക് മേക്കിങ് കോമ്പറ്റിഷനില്‍ പങ്കെടുത്ത് സെക്കന്റ് റണ്ണര്‍ അപ്പ് ആയതോടെ, മെറീനയില്‍ ബേക്കിങ്ങിലുള്ള ആത്മവിശ്വാസം ഒന്നുകൂടി വര്‍ധിപ്പിച്ചു. അതുകൊണ്ടുതന്നെ ദുബൈയില്‍ അധ്യാപനം നടത്തിയിരുന്ന ഈ വേളയിലും മെറീനയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരെത്തി. എന്നാല്‍ ഈ സമയത്താണ് ഭര്‍ത്താവ് ഷാരോണ്‍ സൈമണ് നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നതും.

ഇദ്ദേഹത്തിനൊപ്പം നാട്ടിലേക്ക് മടങ്ങിയ മെറീന, തന്റെ പാഷനായ ബേക്കിങ്ങിനെ മുഴുവന്‍ സമയ പ്രവൃത്തിയായി ഏറ്റെടുത്തു. കൊവിഡിന്റെ അടച്ചുപൂട്ടലുകള്‍ക്കിടയിലും ആവശ്യക്കാര്‍ തേടിയെത്തിയതോടെ Jo Cake Delights ജനപ്രിയവുമായി. നിലവില്‍ ബര്‍ത്ത്‌ഡേ, ബ്രൈഡസ് ടു ബി, വിവാഹ നിശ്ചയം, ഹല്‍ദി, വിവാഹം, റിസപ്ഷന്‍, മാമോദീസ തുടങ്ങി ഏതുതരം ചടങ്ങുകള്‍ക്കുമുള്ള ഹോം മെയ്ഡ് കേക്കുകള്‍ ഒരുക്കി നല്‍കി ഖീ ഇമസല ഉലഹശഴവെേ പരിപാടി കളറാക്കാറുണ്ട്. ഇതിലെ ഏറ്റവും ഒടുവിലെ എന്‍ട്രിയാണ് കാര്‍ട്ടൂണ്‍ കേക്കുകള്‍.

കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അതുപോലെ ഒപ്പിയെടുക്കുന്ന ഈ കേക്കുകളുടെ നിര്‍മാണത്തില്‍ മെറീനയ്ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി ഒപ്പമുള്ളത് ഒന്നാം ക്ലാസ്സുകാരനായ മകന്‍ സ്റ്റീവ് ഷാരോണാണ്. ഇവയ്‌ക്കൊപ്പം 30 ലധികം വെറൈറ്റി ഹോം മെയ്ഡ് ചോക്ലേറ്റുകളും ഇവര്‍ ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ പേഴ്‌സണലൈസ്ഡ് ചോക്ലേറ്റുകള്‍, ചോക്ലേറ്റ് ഹാമ്പേഴ്‌സ്, ബ്രൗണീസ് തുടങ്ങി ബേക്കിങ്ങിലെ ഒട്ടുമിക്ക വിഭവങ്ങളും Jo Cake Delights ആവശ്യക്കാര്‍ക്കായി ഒരുക്കി നല്‍കുന്നുണ്ട്.

നിലവില്‍ പേഴ്‌സണലൈസ്ഡ് ചോക്ലേറ്റുകളില്‍ വെറൈറ്റികള്‍ കുറവാണെങ്കിലും ആവശ്യക്കാര്‍ അന്വേഷിച്ചു എത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മെറീന മാര്‍ട്ടിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് ഒരിക്കലും കേക്കുകള്‍ പോലെ സുന്ദരമായിരുന്നില്ല. ധാരാളം പ്രതിസന്ധികളെ നേരിട്ടും എതിരിട്ടും തന്നെയായിരുന്നു മെറീന ഇതുവരെ മുന്നോട്ടു കുതിച്ചതും. അതുകൊണ്ടുതന്നെ തുടര്‍ന്നും പാഷനും പ്രൊഫഷനുമായി ഒരുമിച്ച് മുന്നേറാന്‍ തന്നെയാണ് ഈ യുവ സംരംഭക താല്പര്യപ്പെടുന്നതും.

https://www.facebook.com/jocakedelights

Show More

Related Articles

Back to top button