Success Story

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആണോ ലക്ഷ്യം?

മാതാ കോളേജ്‌ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫസ്റ്റ് ക്ലാസ് മെഡിക്കല്‍ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണല്‍ പരീശീലനം നല്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ഥിതി ചെയ്യുന്ന മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്നോളജീസ്.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമേഖലയില്‍ ഒരോ വ്യക്തിയും പുതിയ അറിവുകള്‍ സ്വായത്തമാക്കിയെങ്കില്‍ മാത്രമേ ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് പോകുവാന്‍ സഹായിക്കുകയുള്ളു. അതിനായി ഒരോ വിദ്യാര്‍ത്ഥിയേയും സജ്ജരാക്കുകയാണ് മാതാ കോളേജിന്റ ലക്ഷ്യം.

വിദ്യാഭ്യാസം വ്യക്തിയുടെയും സമൂഹത്തിന്റെയും ശാക്തീകരണമാണ്. അതിനാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലോകത്ത് മാറ്റങ്ങള്‍ വരുത്താന്‍ കഴിയുകയുള്ളൂ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, മൂല്യം, ധാര്‍മ്മികത എല്ലാം പാലിക്കപ്പെടുന്നതില്‍ മാതാ കോളേജും അതിന്റെ പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് തന്നെ മെഡിക്കല്‍ ടെക്നോളജിയുടെ നിരവധി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ മാതാ കോളേജ് നല്‍കുന്നു.

കോഴ്സുകളുടെ അര്‍ത്ഥപൂര്‍ണമായ പൂര്‍ത്തീകരണത്തിനായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്യാധുനിക സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ എന്നിവ ഉറപ്പു നല്കുന്ന മാനേജ്മെന്റാണ് മാതാ കോളേജിനെ വ്യത്യസ്തമാക്കുന്നത്.
യൂണിവേഴ്സിറ്റി തലത്തിലേക്കുള്ള കോഴ്സുകള്‍ നല്കുന്ന സ്ഥാപനമെന്ന നിലയില്‍ മാതാ കോളേജ് നിരവധി പ്രൊഫഷണലുകളെ ഇതുവരെ സമൂഹത്തിന് നല്കിക്കഴിഞ്ഞു.

2000ല്‍ സ്ഥാപിതമായ സ്ഥാപനത്തിന്റെ സാരഥി തിരുവനന്തപുരം കാട്ടാക്കട സ്വദേശി ജിജി ജോസഫാണ്. ഭര്‍ത്താവും ജിജിയും ഒരുമിച്ച് ആരംഭിച്ച സ്ഥാപനം അദ്ദേഹത്തിന്റെ മരണശേഷം ജിജി ഒറ്റയ്ക്ക് നടത്താന്‍ ആരംഭിച്ചു. ആദ്യകാലങ്ങളില്‍, സ്വകാര്യ സ്ഥാപനമെന്ന നിലയിലും ‘യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കേഷനി’ല്ല എന്ന കാരണത്താലും നിറയെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ജിജിയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി യൂണിവേഴ്സിറ്റി അംഗീകാരം നേടിയെടുക്കുകയും തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ മാതാ കേളേജിന്റെ ഭാഗമാകുകയും ചെയ്തു,

നേഴ്സിങ് മേഖലയില്‍ നിന്ന് എത്തിയ ജിജി , മെഡിക്കല്‍ മേഖലയുടെ പ്രാധാന്യം മനസിലാക്കിയാണ് മാതാ കോളേജ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. യുജിസി അംഗീകൃത കോഴ്സുകളായ  B.Sc MLT, Flight Attendant, Airline Management, Diploma In Cargo Management, Diploma in Hotel Management, Flight Catering, BBA Airport, Blood Bank Technician, Pharmacy assistant, ECG technology, Operation Technology, BRT ,DRT,CMLT,DMLT, GDA,ANM,GNM BSc MLT, Flight Attendant, Airline Management, Diploma in Cargo Management, Diploma in Hotel Management, Flight Catering, BBA Airport, Blood Bank Technician, Pharmacy assistant, ECG technology, Operation Technology, BRT, DRT, CMLT, DMLT, GDA, ANM, GNM എന്നിങ്ങനെ വിദേശത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഒട്ടുമിക്ക കോഴ്സുകളും മാതാ കോളേജ് ഓഫ് ടെക്നോളജിയില്‍ ലഭ്യമാണ്. കൂടാതെ വിദേശത്ത് പഠനം സ്വപ്‌നം കാണുന്നവര്‍ക്കായി യൂറോപ്പിലെ വളരെ പ്രശസ്തമായ കേളേജുകളിലേക്ക് ആ.ടര ചൗൃശെിഴ, ങആആട എന്നിവ മിതമായ ഫീസില്‍ അഡ്മിഷന്‍ ഉറപ്പാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട് മാതാ കോളേജ്.

മെഡിക്കല്‍ കേഴ്സുകളില്‍ താത്പര്യമുള്ള, പ്ലസ്ടുവിന് അമ്പത് ശതമാനം മാര്‍ക്ക് നേടിയ എല്ലാവര്‍ക്കും മാതാ കോളേജില്‍ അഡ്മിഷന് ശ്രമിക്കാവുന്നതാണ്. എന്‍ഡ്രന്‍സ് എക്സാമിലൂടെ പ്രവേശനം നേടാം. മദര്‍ തെരേസ ഫൗണ്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സ്ാക്ഷാത്കരിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് മാതാ കോളേജ്.

കോവിഡ് പ്രതിസന്ധിയില്‍ പോലും കൃത്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്‌സ് കാലാവധിയില്‍ തന്നെ പഠനം പൂര്‍ത്തിയാക്കുന്നതിലും വളരെ വേഗം തൊഴില്‍ നേടിക്കൊടുക്കുന്നതിലും മാതാ കോളേജ് ശ്രദ്ധിച്ചിരുന്നു. മെഡിക്കല്‍ ടെക്നോളജി മേഖലയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച സജ്ജീകരണങ്ങള്‍, ആധുനിക ലബോറട്ടറികള്‍ എന്നിവയാല്‍ നല്ലൊരു വിദ്യാര്‍ത്ഥി തലമുറയെ വാര്‍ത്തെടുക്കാന്‍ മാതാ കോളേജിന് സാധിച്ചു.

ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്താല്‍, അര്‍പ്പണബോധമുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതില്‍ മാതാ കോളേജ് പൂര്‍ണവിജയമാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിയും മെഡിക്കല്‍ മേഖലയ്ക്കും അതുവഴി സമൂഹത്തിനും ഒരു വാഗ്ദാനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button