News Desk

മികച്ച തൊഴില്‍ദാതാവ് ഗൂഗിള്‍; രണ്ടു മൂന്നും സ്ഥാനത്ത് ആമസോണ്‍ ഇന്ത്യയും, മൈക്രോസോഫ്റ്റും

ഇന്ത്യയില്‍ സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രശസ്തി ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനി ഗൂഗിള്‍ ഇന്ത്യ ആണന്ന് സരവ്വേ റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്ത് ആമസോണ്‍ ഇന്ത്യയും മൂന്നാമത് മൈക്രോസോഫ്റ്റ് ഇന്ത്യയുമാണ്. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച 2021 നടത്തിയ സര്‍വ്വേയിലാണ് മികച്ച സ്ഥാപനമായി ഗൂഗിളിനെ പരിഗണിച്ചത്.

രണ്ടു ലക്ഷത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജോലിയും ജീവിതവും മികച്ച രീതിയില്‍ ഒരുമിച്ച് കൊണ്ടു പോകാന്‍ ആകുമോ എന്നാണ് 65 ശതമാനം തൊഴിലന്വേഷകരും ഇപ്പോള്‍ ജോലി തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്നത്.

ഇന്ത്യയില്‍ ഐറ്റി, ഐറ്റി അനുബന്ധ ടെലികോം,എഫ് എംസിജി റീറ്റെയില്‍സ് ഇകൊമേഴ്‌സ് എന്നീ മേഖലകളില്‍ ജോലി ചെയ്യാനാണ് താത്പര്യം. ഓട്ടോമോട്ടീവ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരും ഒട്ടേറെയുണ്ട്. 62 ശതമാനം പേര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും പരിഗണിക്കുമ്പോള്‍ 61 ശതമാനം ആളുകള്‍ ജോലി സ്ഥിരതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button