EntreprenuershipSuccess Story

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറില്‍ നിന്ന് ഹെയര്‍ ഓയില്‍ ബിസിനസിലേക്ക്… കാച്ചിയെണ്ണയുടെ നറുമണവുമായി ദി ഗ്രീന്‍ ട്രൈബ്

സ്ത്രീ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ മുടിയിഴകളിലാണെന്നത് കാലങ്ങള്‍ക്കു മുമ്പേ തന്നെയുള്ള ചിന്തയാണ്. അരക്കെട്ടോളം മുടിയുള്ള പെണ്ണിനെ ആരും നോക്കും എന്ന് പറയാറുണ്ട്. എപ്പോഴും മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം കാച്ചിയെണ്ണയിലൂടെയാണ് എല്ലാവരും നിര്‍ദേശിക്കുന്നത്.

സാധാരണ വിപണിയില്‍ ലഭ്യമാകുന്ന കാച്ചിയെണ്ണകള്‍ ഏതെങ്കിലുമൊക്കെ ആളുകള്‍ പറഞ്ഞുകേട്ട കൂട്ടുകളോ സാധനങ്ങളോ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ സ്വയം ഉപയോഗിച്ച് തെളിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ഗുണമേന്മയില്‍ തന്നെ ഹെയര്‍ ഓയില്‍ ലഭിച്ചാല്‍ അതല്ലേ നല്ലത് ? കെമിക്കലുകള്‍ ഉപയോഗിക്കാതെയുള്ള സംരക്ഷണം അല്ലേ നമ്മുടെ മുടികള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും മികച്ച സമ്മാനം ? മുടിയെ ഇഷ്ടപ്പെടുന്നവര്‍ക്കും അത് സംരക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഉറപ്പായും സമീപിക്കാവുന്ന ബ്രാന്‍ഡാണ് ദി ഗ്രീന്‍ ട്രൈബ്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ആര്‍ഷയുടെ അനുഭവത്തില്‍ നിന്ന് പിറവികൊണ്ട ഉത്പന്നമാണ് ദി ഗ്രീന്‍ ട്രൈബ് ഹെയര്‍ ഓയില്‍. കുട്ടിക്കാലം മുതല്‍ അമ്മയും അമ്മമ്മയും പരമ്പരാഗത ചേരുവകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരുന്ന കാച്ചിയ എണ്ണയായിരുന്നു ആര്‍ഷ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പോയതോടെ സമ്പാദ്യമായി ഉണ്ടായിരുന്ന ഇടതൂര്‍ന്ന കറുത്ത മുടി നഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീട് നാട്ടിലെത്തിയ ആര്‍ഷ മുടി സംരക്ഷണത്തിന്റെ ഭാഗമായി വീണ്ടും ആ പഴയ കാച്ചിയെണ്ണയിലേക്ക് ചുവട് മാറ്റി.

അങ്ങനെയിരിക്കുമ്പോഴാണ് ആര്‍ഷയെത്തേടി ഒരു സുഹൃത്തിന്റെ കോള്‍ വരുന്നത്. മുടി കൊഴിച്ചിലും താരനും അടക്കം മുടിയുടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം വിഷമിച്ചിരുന്ന സുഹൃത്തിന് ആര്‍ഷ വീട്ടില്‍ തയ്യാറാക്കിയ തന്റെ കാച്ചിയെണ്ണയുടെ ഒരു കുപ്പി കൈമാറി. അത് ഫലം കണ്ടെന്ന് തിരിച്ചറിഞ്ഞ സുഹൃത്ത് എണ്ണയ്ക്കായി ആര്‍ഷയെ വീണ്ടും സമീപിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് ജോസ് മാനുവല്‍ പിന്തുണയും പ്രചോദനവും നല്‍കിയതോടെ ഇതുതന്നെയാകാം കരിയര്‍ എന്ന് ആര്‍ഷയും തീരുമാനിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ആര്‍ഷ തയ്യാറാക്കിയ കാച്ചിയെണ്ണ ദി ഗ്രീന്‍ ട്രൈബ് എന്ന പേരില്‍ ആളുകളിലേക്കെത്തുന്നുണ്ട്. ഇടുക്കി സ്വദേശിനിയായ ഈ സംരംഭക തന്റെ നാട്ടില്‍ തന്നെ ലഭ്യമാകുന്ന പതിനാല് കൂട്ടം ഔഷധസസ്യങ്ങളും ചില ആദിവാസി പൊടിക്കൈകളും ഒക്കെ ചേര്‍ത്താണ് എണ്ണ തയ്യാറാക്കുന്നത്. ഒരിക്കല്‍ എണ്ണ വാങ്ങിയവര്‍ തന്നെ വീണ്ടും സമീപിക്കുന്നു എന്നത് തന്നെ ആര്‍ഷയുടെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതുന്ന കാര്യമാണ്.

ഹെയര്‍ ഓയിലിന് പുറമെ, മറ്റ് ഹെയര്‍ കെയര്‍ പ്രോഡക്ടുകളും വിപണിയില്‍ എത്തിക്കുന്ന ഈ യുവ സംരംഭകയ്ക്ക് യുകെ, കാനഡ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കസ്റ്റമേഴ്‌സ് ഉണ്ട്. ഒരു മാസം ഏതാണ്ട് രണ്ട് ലക്ഷം രൂപ വിറ്റുവരവുള്ള തന്റെ സംരംഭത്തിന്റെ ഒരു ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആര്‍ഷ. മുടിയെ ഇഷ്ടപ്പെടുന്നവര്‍ക്കൊപ്പം കേശ സംരക്ഷണത്തില്‍ ഒരു ഭാഗമാകാന്‍ കഴിയുന്നു എന്നതിലുപരി ഒരുപാട് വീട്ടമ്മമാര്‍ക്ക് പ്രചോദനമാകാന്‍ തന്നിലൂടെ സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഈ സംരംഭക അഭിമാനം കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +916235942563

https://www.instagram.com/the_green_tribe_/?igshid=MjAxZDBhZDhlNA%3D%3D

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button