EntreprenuershipSuccess Story

ചെറുത്തുനില്‍പ്പല്ല, പോരാട്ടമാണ് ജൂബിക്ക് ജീവിതം; പെണ്‍ വിജയത്തിന് മാതൃകയാവാന്‍ ജൂബിസാറാ മേക്കോവര്‍

പുറത്തേക്കൊന്നും അധികം വിടാതെ പഠനത്തിനു പോലും പരിമിതികള്‍ നിശ്ചയിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. ഉള്ളിലെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ഒക്കെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ച് താലോലിക്കാന്‍ മാത്രമുള്ള അവസരം ഉണ്ടാവുക. ഒടുവില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക്. അവിടെയും ആഗ്രഹങ്ങള്‍ക്കൊത്ത് പറക്കാന്‍ ആരും സമ്മതിക്കാതെ വന്നപ്പോള്‍ കുടുംബവും കുട്ടികളുമായി ജീവിതം മുന്നോട്ട്. ഇടയ്ക്ക് എപ്പോഴോ കാലത്തിന്റെ കണക്ക് പുസ്തകത്തിലെ തെറ്റിന്റെ ഫലമായി ജീവിതത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കാന്‍ സാഹചര്യം വന്നപ്പോള്‍ ആരും അറിയാതെ ഉള്ളില്‍ കുഴിച്ചുമൂടിയ സ്വപ്‌നങ്ങളെ പൊടിതട്ടിയെടുത്ത പെണ്ണ്…!

ഇതൊരു പഴങ്കഥയല്ല, യഥാര്‍ത്ഥ ജീവിതമാണ്. ജൂബി എന്ന സംരംഭക കടന്നുപോയ ജീവിത വഴികളാണ്… അറേബ്യന്‍ കഥകളുടെ പരിവേഷമുള്ളതും എന്നാല്‍ അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരങ്ങളുമാണ് ഈ സംരംഭകയ്ക്ക് മുന്നോട്ടുള്ള യാത്രയിലൂടനീളം ലഭിച്ചിട്ടുള്ളത്. വീട്ടുകാര്‍ കുറ്റം പറഞ്ഞപ്പോഴും തന്റെ പാഷനാണ് മറ്റുള്ളതില്‍ നിന്ന് വലുതെന്ന തീരുമാനത്തില്‍ വിശ്വസിച്ച ജൂബി കഴിഞ്ഞ മൂന്നു വര്‍ഷമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തയായി കഴിഞ്ഞു.

കൊല്ലം സ്വദേശിനിയായ ജൂബി രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ കൊല്ലം മൂന്നാംകുറ്റിയില്‍ സാറാ മേക്കോവര്‍ എന്ന സ്ഥാപനം ആരംഭിച്ചിട്ട്. ആരും പിന്തുണയ്ക്കാനില്ലാതിരുന്ന സാഹചര്യത്തിലും ചെറുപ്പത്തില്‍ തോന്നിയ ഇഷ്ടം കൈമുതലാക്കിയ ജൂബി ആളുകള്‍ക്കിടയിലേക്ക് അറിഞ്ഞതും പഠിച്ചതുമായ കഴിവുകള്‍ കൊണ്ട് ഇറങ്ങിച്ചെന്നു. തിരുവനന്തപുരം ലാക്മി അക്കാഡമി, കൊല്ലം ലെ ബ്യൂട്ടി അക്കാഡമി എന്നിവിടങ്ങളില്‍ നിന്നാണ് ജൂബി മേക്കപ്പ് എന്ന പ്രൊഫഷനെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നത്. ആദ്യത്തെ ഒരു വര്‍ഷം ഫ്രീലാന്‍സായാണ് ജോലി ചെയ്തിരുന്നത്. പിന്നീടാണ് തന്റെ സ്ഥാപനത്തിന് ഈ സംരംഭക തിരി കൊളുത്തിയത്. എല്ലാത്തിനും ജൂബിയ്ക്ക് പിന്തുണ നല്‍കിയത് സുഹൃത്തുക്കളും മക്കളുമാണ്.

ബ്രൈഡല്‍ വര്‍ക്ക്, ആഡ് ഷൂട്ട്, സെലിബ്രിറ്റി മേക്കപ്പ് ഷൂട്ട് എന്നിവയാണ് സാറാ മേക്കോവറില്‍ പ്രധാനമായും ചെയ്തുവരുന്നത്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറാകാതിരുന്നത് തന്നെയാണ് ജൂബി എന്ന സംരംഭകയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. ഇന്ന് കേരളത്തില്‍ എല്ലായിടത്തും വര്‍ക്കുകള്‍ ചെയ്തുവരുന്ന ഈ സംരംഭക മൂന്നു വര്‍ഷത്തിനിടയില്‍ ലഭിച്ചതിനെയെല്ലാം നേട്ടമായി തന്നെയാണ് കാണുന്നത്. തന്റെ സ്ഥാപനത്തെ വരുംകാലത്ത് കുറച്ചുകൂടി വിപുലപ്പെടുത്തണം എന്നതാണ് ഇവരുടെ ആഗ്രഹം.

ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച്, നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോഴും വിധിയെ കുറ്റം പറഞ്ഞ് വീടിനുള്ളില്‍ അടച്ചു മൂടിയിരിക്കാതെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ജൂബി കാണിച്ച് ധൈര്യം മറ്റുള്ളവര്‍ക്കും മാതൃകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 97455 55845
https://instagram.com/zaaramakeover?igshid=NTc4MTIwNjQ2YQ==

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button