EntreprenuershipHealthSuccess Story

വര്‍ഷങ്ങളുടെ ഗവേഷണം…ശാസ്ത്രവും പ്രകൃതിയും സമന്വയിച്ച് ഭക്ഷണവും ഔഷധവും ഒന്നായി

വന്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിച്ച് Divoney

സഹ്യന്‍ ആര്‍.

ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും വേണ്ടുന്ന വൈറ്റമിനുകളും മിനറലുകളും പ്രകൃതിയിലെ ഭക്ഷ്യസ്രോതസ്സുകളില്‍ നിന്നും ഐച്ഛികമായി വേര്‍തിരിച്ച് ടാബ്‌ലറ്റുകളായിപ്പോലും ഉപയോഗിക്കത്തക്ക വിധത്തിലുള്ള ‘ഫംഗ്ഷണല്‍ ഫുഡ്’ പ്രോഡക്ടുകളുടെ കാലമാണിത്. തിരക്കേറിയ ജീവിതത്തിനിടയില്‍ അമിത ഭക്ഷണം കഴിക്കാതെതന്നെ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷ്യോത്പന്നങ്ങളാണ് ആധുനികമനുഷ്യന്‍ തേടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഫംഗ്ഷണല്‍ ഫുഡ് പ്രോഡക്റ്റുകളില്‍ നിക്ഷേപം നടത്തുന്നവായിരിക്കും നാളെ ഭക്ഷ്യവ്യവസായത്തില്‍ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുക.

ബയോകെമിസ്ട്രിയില്‍ വിദഗ്ധനായ ജാബിര്‍ നാസിമുദ്ദീന്‍ ആര്‍ ഫൈറ്റോഫാര്‍മക്കോളജിയിലുള്ള തന്റെ വര്‍ഷങ്ങളായ ഗവേഷണത്തിലൂടെ കേരളത്തിലെ തനത് ‘കൊക്കോ’ ഫലങ്ങളുടെ ഔഷധഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ചോക്ലേറ്റ് രൂപത്തിലുള്ള ഒരു ഫംഗ്ഷണല്‍ ഫുഡ് പ്രോഡക്റ്റായി വികസിപ്പിച്ചെടുത്ത ‘ഡിവോണി’ എന്ന ബ്രാന്‍ഡ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള വിപണനത്തിനായി നിക്ഷേപകരെ ക്ഷണിക്കുകയാണ്. മാനവരാശിയുടെ ആരോഗ്യ-ഭക്ഷണ സംസ്‌കാരത്തില്‍ പുതുവിപ്ലവം സൃഷ്ടിക്കുന്ന ‘ഡിവോണി’ നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മികച്ചൊരു അവസരമാണ്.
മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദധാരിയായ ജാബിര്‍ നാസിമുദ്ദീന്‍ 2010-2019 കാലയളവില്‍ സൗദിയിലെ ‘King Abdulaziz’ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്തു വരികയായിരുന്നു.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ളമേറ്ററി ഡിസീസുകളുടെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ചുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടയില്‍ അദ്ദേഹം സിന്തറ്റിക് ഡ്രഗില്‍ നിന്നും വ്യത്യസ്തമായി സസ്യങ്ങളുടെ ചികിത്സാപരമായ (Theraputic) മൂല്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ട് ഗവേഷണം ഫൈറ്റോമെഡിസിനിൽ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

സാധാരണഗതിയില്‍ ഔഷധാവശ്യത്തിന് സസ്യങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ഏതെങ്കിലുമൊരു ഘടകം (മോളിക്യൂള്‍) മാത്രമാകും വേര്‍തിരിച്ചെടുക്കുക. എന്നാല്‍ സസ്യങ്ങളുടെ എല്ലാ ഘടകങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് മരുന്ന് എന്നതിലുപരി ഒരു ഭക്ഷ്യോത്പന്നമെന്ന നിലയ്ക്ക് പ്രകൃതിയിലെ സസ്യസമ്പത്തിനെ ഉപയോഗപ്പെടുത്തുന്ന നൂതന ആശയമാണ് ജാബിര്‍ നാസിമുദ്ദീന്‍ മുന്നോട്ടുവച്ചത്. അതായത് ശാസ്ത്രനിയമങ്ങള്‍കൊണ്ട് പരിശോധിച്ച് തെളിയിക്കപ്പെട്ട സസ്യങ്ങളെ ശാരീരിക പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും രോഗങ്ങളകറ്റാനും സഹായിക്കുന്ന ‘ഫംഗ്ഷണല്‍ ഫുഡ്’ ആക്കി വികസിപ്പിക്കുക എന്നതാണ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. ആ ആശയം പ്രയോഗിച്ചതാകട്ടെ വളരെയധികം ഔഷധമൂല്യങ്ങളുള്ള കേരളത്തിന്റെ തനത് കൊക്കോ ഫലങ്ങളിലും!

അമേരിക്ക, മലേഷ്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള കൊക്കോ ഫലത്തില്‍ നിര്‍മിച്ച ചോക്ലേറ്റുകളും മറ്റും ഇന്ന് വിപണിയില്‍ ഉണ്ട്. അവിടെ കേരളത്തിന്റെ പ്രാദേശികമായ കൊക്കോയില്‍ നിന്നൊരു ചോക്ലേറ്റ് എന്ന സങ്കല്പം പുതുമയുള്ളതാണ്. ആ ആശയത്തില്‍ പിറന്ന Divoney നാളെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ‘ഹെല്‍ത്തി ഡയറ്റിന്റെ’ ഭാഗമാകാന്‍ പോവുകയാണ്.
പശ്ചിമഘട്ടത്തിന്റെ ഫലസമ്പത്തിലെ ഒരംഗമായ കൊക്കോയുടെ ഗുണങ്ങളെ നേരിട്ട് വേര്‍തിരിച്ചെടുത്ത് നിര്‍മിക്കുന്ന ഡിവോണി തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്ന മികച്ചൊരു ‘ബ്രെയിന്‍ ബൂസ്റ്റര്‍’ ആണ്. കൂടാതെ ഡയബറ്റിക്‌സ്, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുക്കുന്ന ഒന്നാന്തരം ആന്റിഓക്‌സിഡന്റുമാണ്.

ഇന്ന് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനുകളില്‍ താമസിക്കുന്നവര്‍ എല്ലാ മിനറലുകളുമടങ്ങിയ ക്യാപ്‌സ്യൂളുകളായോ പേസ്റ്റുകളായൊ ഒക്കെയാണ് ഭക്ഷണം കരുതുന്നത്. വരാനിരിക്കുന്ന അതിസങ്കീര്‍ണമായ സാങ്കേതിക-നാഗരിക ജീവിതവും സ്‌ഫോടനാത്മകമായ ജനസംഖ്യാവര്‍ദ്ധനവും ഫംഗ്ഷണല്‍ ഫുഡുകളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ Divoney വിപണിയില്‍ വിപ്ലവം തീര്‍ക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

അന്താരാഷ്ട്രതലത്തിലേക്ക് ഈ ബ്രാന്‍ഡിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കൂടുതല്‍ നിക്ഷേപകരെ ക്ഷണിക്കുകയാണ്. വളരെ ആധികാരികമായി ഡിവോണിയെ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതിന് നിക്ഷേപകരെ സഹായിക്കാന്‍ നിര്‍മാണപ്രക്രിയയുള്‍പ്പെടെ വിശദമാക്കുന്ന സുതാര്യമായ ഗവേഷണരേഖകള്‍ തയ്യാറാണ്. മാര്‍ക്കിറ്റിംഗിനും ബ്രാന്‍ഡിംഗിനും ഇത് വളരെയധികം സഹായകരമാണ്. Divoney വികസിപ്പിച്ചെടുത്ത ജാബിര്‍ നാസിമുദ്ദീന്‍ എഴുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചു ശാസ്ത്രവൈജ്ഞാനിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് എന്ന വസ്തുത ഇതിന്റെ വിപണി മൂല്യം വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല.

https://www.linkedin.com/in/jabir-nasimudeen-r-39583119

https://scholar.google.co.in/citations?user=fTOEG-8AAAAJ&hl=en

Contact No : +91 98464 88882

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button