Success Story

സൗഹൃദ വലയത്തിലൂടെ കെട്ടിപ്പടുത്ത സാമ്രാജ്യം ‘Fertch Steels & Windows’

സുഹൃത്ത് വലയങ്ങള്‍ എല്ലാവര്‍ക്കും വളരെ പ്രീയപ്പെട്ടതാണ്. വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ് അതിന്റെ സ്ഥാനം. ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ അതാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം. പ്രതിസന്ധിഘട്ടത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന് ഏത് ലക്ഷ്യവും നിഷ്പ്രയാസം നേടിയെടുക്കാന്‍ ഈ ബന്ധത്തിന് സാധിക്കും. അത്തരത്തില്‍ ഒരു സൗഹൃദ കൂട്ടായ്മയിലൂടെ വളര്‍ന്ന സ്ഥാപനമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന Fertch Steels & Windows.

ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന ഉസ്മാന്‍ കരിമ്പനയ്ക്കല്‍, ഷിഹാബ് കല്ലന്‍, മുഹമ്മദലി കല്ലന്‍, നൗഷാദ് പി എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് Fertch Steels & Windows. ഒരുമിച്ച് പഠിച്ച് ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത് ജീവിതകാലം മുഴുവന്‍ ഒരുമിച്ചുണ്ടാകണം എന്നതായിരുന്നു നാലുപേരുടെയും എക്കാലത്തെയും ആഗ്രഹം.
ഡിഗ്രി പഠനത്തിന് ശേഷം 2011-ല്‍ പ്രവാസജീവിതം തിരഞ്ഞെടുത്ത നാലുപേരും ഒരിക്കല്‍ ലീവിനെത്തിയപ്പോഴാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് വീണ്ടും ചിന്തിച്ചത്.

ആ കാലയളവിലായിരുന്നു ഉസ്മാന്‍ കരിമ്പനയ്ക്കലിന്റെ വീട് നിര്‍മാണം നടന്നുകൊണ്ടിരുന്നത്. വീട് നിര്‍മാണത്തിനായി അന്ന് അധികം പ്രചാരത്തിലില്ലാതിരുന്ന സ്റ്റീല്‍ വിന്‍ഡോകള്‍ക്കായുള്ള അന്വേഷണമാണ് ഈ നാലുപേരുടെയും ജീവിതത്തിന്റെ വഴിത്തിരിവായത്.

സ്റ്റീല്‍ വിന്‍ഡോകളുടെ അനന്തസാധ്യതകളെ കുറിച്ച് മനസിലാക്കിയതോടെ എന്തുകൊണ്ട് സ്റ്റീല്‍ വിന്‍ഡോകളും ഡോറുകളും നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനെക്കാള്‍ ലാഭത്തില്‍ കസ്റ്റമേഴ്‌സിന് എത്തിച്ചുനല്‍കിക്കൂടേ എന്ന് ചിന്തിച്ചത്. ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം ക്വാളിറ്റിയില്‍ അവ നിര്‍മിക്കാന്‍ തീരുമാനിച്ച നാലുപേരും പല സ്ഥലങ്ങളിലും യാത്ര ചെയ്ത് സ്റ്റീല്‍ വിന്‍ഡോകളുടെയും ഡോറുകളുടെയും നിര്‍മാണത്തെ കുറിച്ച് പഠിക്കുകയും ആവശ്യമായ മെഷീനുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അങ്ങനെ കാടാമ്പുഴയില്‍ സ്ഥലം ലീസിനെടുത്ത് 3,000 സ്‌ക്വയര്‍ഫീറ്റില്‍ Fertch Steels & Windows എന്ന പേരില്‍ തങ്ങളുടെ സ്വപ്‌നസംരംഭം പടുത്തുയര്‍ത്തുകയായിരുന്നു.

തുടക്കത്തില്‍ തങ്ങള്‍ നാലുപേര്‍ക്കുമൊപ്പം നാല് സ്റ്റാഫുകളെയും ഉള്‍പ്പെടുത്തിയാണ് ഇവര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. അങ്ങനെ ഓരോ ഘട്ടങ്ങളായി തങ്ങളുടെ സാമ്രാജ്യം വളര്‍ത്തിക്കൊണ്ടിരുന്ന ഇവര്‍ ഇന്ന് 140 സ്റ്റാഫുമായാണ് Fertch Steels & Windows ന്റെ പ്രവര്‍ത്തനം തുടരുന്നത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സ്റ്റീല്‍ വിന്‍ഡോയും ഡോറുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഉയര്‍ന്ന ക്വാളിറ്റിയുള്ള ടാറ്റ സ്റ്റീലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ടാറ്റയുടെ ഗ്യാരണ്ടിക്ക് പുറമെ കമ്പനി ലൈഫ് ലോങ് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഫ്രാഞ്ചൈസികളുള്ള Fertch Steels & Windows ഉപഭോക്താക്കള്‍ക്ക് ഫ്രീ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഇവര്‍ നിലവില്‍ വളാഞ്ചേരിയില്‍ 3.5 ഏക്കര്‍ സ്ഥലത്ത് 45,000 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി വരികയാണ്. സെപ്റ്റംബറില്‍ പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതോടെ ഉത്പാദനം വര്‍ധിപ്പിച്ച് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ നാല്‍വര്‍ സംഘം. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കി ഇവരുടെ കുടുംബവും എപ്പോഴും കൂടെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button